മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2008, ഫെബ്രുവരി 20, ബുധനാഴ്‌ച

ചുരുട്ട്‌ കത്തികൊണ്ടിരിക്കും....




ആ കാല്‍പാദങ്ങള്‍
അന്ന്‌ ആദ്യമായി തന്‌റ്റെ
ചൊല്‍പടിക്ക്‌ പുറത്തായപ്പോള്‍
‍ലോകപോലീസ്‌ ഒന്ന്‌ നെടുവീര്‍പ്പിട്ടു.
അതിനെ വ്യാഖ്യാനം
കൊണ്ട്‌ കുഴിച്ച്‌ മൂടാന്‍,
എല്ലാ സാമ്രാജ്യത്തവും
മലയാള ചാനലുകളായി.
അത്‌ ഒരു പഴ തൊലിയില്‍
ചവിട്ടിയെതെന്നപ്പോലെ
നീ വീണ്ടു നടന്നു.
ഒപ്പം ഞങ്ങളുടെ നിശ്വാസവും,
അതേ,
ഞങ്ങള്‍ ‍അത്ര നിന്നെ സ്നേഹിച്ചിരുന്നു.
പിന്നെ നീ ഒന്ന്‌ മാറി നിന്നു.
അന്ന്‌ നീ മരിച്ചു വെന്ന്‌
അവര്‍ മെല്ലെ പറഞ്ഞു,
ഇന്ന്‌ മെല്ലെ പറഞ്ഞാലെ
മാര്‍കറ്റൊള്ളുവെന്ന്‌
അവര്‍ എങ്ങനെയോഅറിഞ്ഞിരുന്നു.
ഞങ്ങള്‍ക്ക്‌ മുന്നില്‍
ശകുനമായി നില്‍കുന്ന
മുളക്‌
ഉണങ്ങാന്‍ തുടങ്ങുന്നുവെന്നും..
പിന്നെയും പിന്നെയും
നിന്‌റ്റെ നരച്ച താടി,
കറുത്തു, ചുവന്നു.
ഒടുവില്‍ ആ കത്തുന്ന ചുരുട്ടും
അതിണ്റ്റെ തിക്ഷണതയുടെ
ചൂടും
കെടാതെ സൂക്ഷിച്ച്‌
തിരശ്ശീലക്ക്‌
പിന്നിലേക്ക്‌ നീ പോവുന്നു.
ഗുവേരയോട്‌ എന്താണ്‌ നീ പറയുന്നത്‌?
സമയമായി.
ചെകുത്താന്‌റ്റെ രാജ്യത്തോട്‌
കണ്ണുരുട്ടുന്ന
നിന്‌റ്റെ കരങ്ങള്‍
എന്‌റ്റെ ചുറ്റിലും...
ആ കരങ്ങളുടെ ഇടയിലേക്ക്‌
നീ കത്തിച്ചചുരുട്ട്‌ ഞാന്‍ മാറ്റുന്നു.
ആ കൈകള്‍
നമ്മെക്കാള്‍ ക്രൂരന്‍മാരാവട്ടെ..
നെടുവീര്‍പ്പിടുന്നവരുടെ കാഴ്ച്ചയില്‍...

4 അഭിപ്രായങ്ങൾ:

ചിതല്‍ പറഞ്ഞു...

ഫിദല്‍...
ആ ചുരുട്ട്‌ കത്തികൊണ്ടിരിക്കും
നീ കത്തിച്ചചുരുട്ട്‌ ഞാന്‍ മാറ്റുന്നു.
ആ കൈകള്‍ നമ്മെക്കാള്‍ ക്രൂരന്‍മാരാവട്ടെ.. നെടുവീര്‍പ്പിടുന്നവരുടെ കാഴ്ച്ചയില്‍

നിലാവര്‍ നിസ പറഞ്ഞു...

ഫിദലിനു നല്‍കാവുന്ന നല്ലൊരു വിരമിക്കല്‍ സമ്മാനം?

അജ്ഞാതന്‍ പറഞ്ഞു...

നന്നയി എഴുതി.നന്മകള്‍ നേരുന്നു...............

ശ്രീ പറഞ്ഞു...

നന്നായിരിയ്ക്കുന്നു