മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2008, ജൂൺ 14, ശനിയാഴ്‌ച

ഇരകള്‍ വേട്ടക്കാരനാകുന്നതിന്റെ മനശാസ്ത്രം...

അന്ന് ഞാന്‍ കരഞ്ഞിരുന്നു
എന്നെ
ജനിപ്പിക്കുന്ന നേരത്ത് ഒരു
ഇരയായി മാറ്റിയെന്നെ
പിഴപ്പിച്ചത്തില്‍
പിന്നെ
മണ്ണിന്റെ കൂടെ
ഒരു ഇരയായി ചേര്‍ത്തന്റെ
ശബ്ദത്തെയും അവര്‍ അടപ്പിച്ചു..
പേരില് പോലും ഒരു
ഇരയുടെ മൌനം
എനിക്ക് മാത്രം സ്വന്തം
ഞാന്‍ അന്ന് കരഞ്ഞിരുന്നു

ഒരിക്കല്‍
ആരോ
ഒരു തിരിച്ചറിവില്‍
എന്നെ വേട്ടകാരനാക്കി
മാറ്റി..
ശവം പേറുന്ന
നൂലില്‍
എന്നെ കോര്‍ത്ത്
പിടിച്ചടക്കുന്ന
പുതിയ ഇരകളോട് അവര്‍
പറഞ്ഞു
ഞങ്ങളല്ല നിന്നെ
വേട്ടയാടിയത്
ഇവനാണ്
തൂങ്ങികിടക്കുന്ന
എന്നെ ചൂണ്ടികാണിച്ചു…
ആ വേട്ടകരനാണ്…
എനിക്ക് ചിരിക്കണമെന്നുണ്ടായിരുന്നു..
അതിന്ന് മുമ്പേ....

4 അഭിപ്രായങ്ങൾ:

ജ്യോനവന്‍ പറഞ്ഞു...

അതിന്നു മുന്‍പേ
ഇന്നു ഞാന്‍ കരഞ്ഞിരിക്കുന്നു.

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

"എന്നെ
ജനിപ്പിക്കുന്ന നേരത്ത് ഒരു
ഇരയായി മാറ്റിയെന്നെ
പിഴപ്പിച്ചത്തില്‍ "

കൊള്ളാം.......

Minnu പറഞ്ഞു...

very nice..."ഇരകള്‍ വേട്ടക്കാരനാകുന്നതിന്റെ മനശാസ്ത്രം..." all the best

HM പറഞ്ഞു...

posts are xcllent.i invite u 2 visit my blog..vazhiyorakkazhchakal.blog spot.com