മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2009, ഫെബ്രുവരി 7, ശനിയാഴ്‌ച

ഒന്ന് +ഒന്ന് = മൂന്ന് ( താലിബാന്‍ # മംഗലാപുരം)


ഒന്ന്- അവള്‍

തിരയുന്ന മുഖങ്ങളെ
ചലിക്കുന്ന ബുള്ളറ്റ്
മൂട്പടം കൊണ്ട്
കൊട്ടിയടച്ചു.
കാഴ്ച്ചക്കളെ
ബര്‍സയുടെ പേരും
പറഞ്ഞ്
ലൈവായി എഡിറ്റ്
ചെയ്ത്കൊണ്ടിരുന്നു..
ലോകം വികാരജീവിയായി…

രണ്ട് – ഇവള്‍
ഹായ്
ഒന്നവള്‍ പറഞ്ഞു.
അവള്‍കറിയില്ലായിരുന്നു
മുസ്ലിമായ
സഹപാഠിയുടെ
ചേട്ടനും മുസ്ലിമായിരിക്കുമെന്ന്..
ഹായ്
എന്ന് പറഞ്ഞതേ
അവള്‍ക്കറിയൂ..
പിന്നെ
ചലിക്കുന്ന ശൂലം
വളര്‍ന്ന് വരുന്നത്
ഒരു മിന്നായമായി
ബാക്കിയെല്ലാം എഡിറ്റായിരുന്നു…
ലോകം വിചാരജീവിയായി..

9 അഭിപ്രായങ്ങൾ:

ചിതല്‍ പറഞ്ഞു...

എം. എല്‍.എ സി.എച്ച് കുഞ്ഞമ്പുവിന്റെ മകളെ ശ്രീരാമസേനയുടെ ആള്‍ക്കാര്‍ തട്ടിക്കൊണ്ടുപോയത്. മുസ്ലിം യുവാവുമായി സംസാരിച്ചതാണ് കാരണം.

വര്‍ക്കേഴ്സ് ഫോറം പറഞ്ഞു...

കള്ളകഴുവേറികൾ

മുക്കുവന്‍ പറഞ്ഞു...

ശൂലം മറ്റെല്ലാ മതക്കാരുടേയും നെഞ്ചില്‍ കുത്താന്‍ തക്കം നോക്കി നടക്കുന്നു.. കഷ്ടം അല്ലാതെന്തു പറയാന്‍?

ശ്രീ പറഞ്ഞു...

നന്നായി മാഷേ

ശ്രീഇടമൺ പറഞ്ഞു...

ഹാ...കഷ്ട്ടം..പരമകഷ്ട്ടം

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

ഇനിയെന്തൊക്കെ കാണാനിരിക്കുന്നു?

Bindhu Unny പറഞ്ഞു...

ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സദാചാരം!

വള്ളിക്കുന്ന് Vallikkunnu പറഞ്ഞു...

പ്രൊഫൈല്‍ നോക്കിയപ്പോള്‍ കൊടക്കാട് ആണെന്ന് കണ്ടു. കൊടക്കാട്ടെ കുന്ന് ( റബ്ബര്‍ എസ്റ്റെറ്റു ) ഇറങ്ങിയാല്‍ എന്റെ വീടായി. എന്നിട്ടും നമ്മള്‍ തമ്മില്‍ പരിചയമില്ലല്ലോ എന്നോര്‍ത്തപ്പോള്‍ സങ്കടം. ഈ ബൂലോഗം കൊണ്ടു ഇങ്ങനെയൊക്കെയുള്ള ചില ഗുണങ്ങളുട്. അയല്‍വാസികളെ പരിചയപ്പെടാം. !!!

ചിതല്‍ പറഞ്ഞു...

വര്‍ക്കേഴ്സ് ഫോറം
ഇവിടെ വന്നതിനും കമ്മന്റിനും നന്ദി...
മുക്കുവന്‍...
നന്ദി..
ശ്രീ...
നന്ദി..
ശ്രീ‍ഇടമണ്‍..
സ്വാഗതം ഇവിടേക്ക്...നന്ദിയും
രാമചന്ദ്രന്‍
ഉം.അതേ.. നന്ദിയുണ്ട്..
ബിന്ദു ചേച്ചി..
യാത്രകള്‍ വായിച്ച് കൊണ്ടേയിരിക്കുന്നു..
നന്ദി..
വള്ളിക്കുന്നു..
താങ്ങള്‍ക്കേ എന്നേ അറിയാത്തതുള്ളൂ..
ഞാന്‍ നേരിട്ടും അറിയും ബ്ലോഗിലൂടേ ആദ്യമേ അറിയും. എന്നോ ഞാന്‍ റീഡറില്‍ ആഡ് ചെയ്തു വായിക്കുന്നതാണ്. തിരിച്ചറിയാതിരിക്കാനാണ് കമന്റ് ചെയ്യാതിരുന്നത്..
നന്ദി..