മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2009, ഫെബ്രുവരി 22, ഞായറാഴ്‌ച

ഒരു യാത്രയുടെ അവസാനം....(പ്രവാസികള്‍)


ഒരു അവധിക്ക്

റോഡില്‍ നിറയെ ബ്ലോക്ക്
റോഡ് പണിയായിരിക്കും
കാഴ്ചയുടെ വിള്ളലുകളിലൂടെ
കുറേ തമിഴന്മാരെ കണ്ടു.
മണ്ണിനെ മുറിവേല്‍പ്പിക്കുന്നവര്‍
കുറേയെണ്ണമുണ്ട് മണ്ണിനെ
മുറിവേല്‍പ്പിച്ച് നടക്കുന്നവര്‍
റോഡ് സൈഡിലേ വിരിപ്പിലേക്ക്
കേറി കിടക്കുന്നുണ്ട്
ഒരു അണ്ണാച്ചി കുട്ടി

മറ്റൊരവധിക്ക്

നഗരത്തിന്റെ ഇടവഴിയിലൂടെ
ഒന്ന് നടന്ന് പോവണം
ഇടവഴി നിറയെ മറ്റേതോ ആളുകള്‍
ശരീരം നിറയെ സിമന്റിന്റെ
ബാക്കിപത്രങ്ങള്‍
ബംഗാളികളും ഒറീസക്കാരും
പിന്നേ മറ്റേതെക്കെയോ ജീവജാലങ്ങള്‍
ഒന്നോ രണ്ടോ അണ്ണാച്ചികളും

ചോദിക്കാതേ വച്ച് നീട്ടിയ
കാലാവധിയില്ലാത്ത
നിര്‍ബന്ധിത അവധിക്ക്


റോഡ് ശൂന്യം
കച്ചവടക്കാര്‍ മാടി വിളിക്കുന്നു
ചിതറിയ കാഴ്ച്ചകളാണ്
ചുറ്റിലും
സ്റ്റേഷനില്‍ തമ്മില്‍ തല്ല്
ഫ്ലാറ്റ് ഫോമില്‍ നിറയെ വിരിപ്പുകള്‍
വിരിപ്പുകള്കടിയില്‍
അടയാളങ്ങളില്ലാത്ത
കുറേ ചരക്കുകള്‍
ജീവന്‍ മാത്രം നിലനിറുത്തുന്നവര്‍
കൂടേ ചിഹ്നങ്ങളും
ഒരു യാത്രയുടെ അവസാനത്തിന്റെ
അതിനിടയിലേക്ക്
ഒരു മൂലയില്‍
മറ്റെരു വിരിപ്പിനടിയിലേക്ക്
ഞാനും ഒതുങ്ങിനിന്നു
ഇനി
എനിക്ക്
ഇവിടെ ശരിക്കും എന്ത് പണിയാണറിയുക

?

ചുറ്റിലുള്ള അണ്ണാച്ചികളും ഒറിയക്കാരും
പിറുപിറുക്കുന്നുണ്ട്
ഒരേ തെണ്ടികള്‍ വരും
നമ്മുടെ പണി കളയാന്‍

17 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

വെറുതെ ഓരോന്ന് എഴുതി വെക്കും മനുഷ്യനെ ഭ്രാന്തു പിടിപ്പിക്കാന്‍ ..!!
:)
ആശംസകള്‍...

പ്രയാണ്‍ പറഞ്ഞു...

മനസ്സിലാക്കാന്‍ വൈകിയ ദര്‍‍ശനങ്ങള്‍.....നന്നായിരിക്കുന്നു.

അജ്ഞാതന്‍ പറഞ്ഞു...

ചിതൽ,
നന്നായിട്ടുണ്ട്‌.....

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ചിതലേ...

ചങ്കരന്‍ പറഞ്ഞു...

നമ്മുടെ വയറ്റത്തുതന്നെ അടിക്കണം.

ചങ്കരന്‍ പറഞ്ഞു...

നല്ല കവിത.

ഗൗരിനാഥന്‍ പറഞ്ഞു...

ഈശ്വരാ....ഇങ്ങനെ വേദനിപ്പിക്കല്ലേ..ഒരു കൂട്ടം പ്രവാസികളുടെ നാടാണെന്റെത്..ഇത് വായിച്ചപ്പോള്‍ വല്ലാത്ത ഒരു ഭീതി ഉള്ളിലൂടെ കടന്ന് പോയി..പ്രത്യേകിച്ച് ഈ സാമ്പത്തിക മാന്ദ്യ ക്കാലത്ത് ജോലി പോകും എന്നു ഭയന്നെണീക്കുന്ന എന്റെ ആള്‍ക്കാരെ ഓര്‍ത്തപ്പോള്‍...

Bindhu Unny പറഞ്ഞു...

അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാം.

ജെ പി വെട്ടിയാട്ടില്‍ പറഞ്ഞു...

best compliments
and
greetings from thrissivaperoor

മലപ്പുറം ജില്ലയിലെ വള്ളിക്കുന്നെന്ന് കേട്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത്, എന്റെ ഒരു ഡോക്ടര്‍ സുഹൃത്തായ ഗിരീഷിനെയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനും കുടുംബവും അവിടെ സന്ദര്‍ശിച്ചിരുന്നു.
അദ്ദേഹം ഇപ്പോള്‍ വയനാട്ടില്‍ പ്രാക്ടീസ് ചെയ്യുന്നു എന്നാണറിവ്.

താങ്കളുടെ കൃതികള്‍ മനോഹരം തന്നെ.
ഞാന്‍ എഴുതാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം ആകുന്നേ ഉള്ളൂ.........

അരുണ്‍ കരിമുട്ടം പറഞ്ഞു...

ആദ്യം മനസ്സിലായില്ല,ഇപ്പോഴാ ആശയം പിടി കിട്ടിയത്

ഗൗരി നന്ദന പറഞ്ഞു...

നിര്‍മ്മാണ മേഖലയില്‍ ദുബായിയില്‍ മാത്രം ഇരുപത്തി അയ്യായിരം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക്‌ ജോലി നഷ്ടപ്പെട്ടു...!!!
മാന്ദ്യത്തിന്റെ മുഖം വളരെ ക്രൂരമായി ചിത്രീകരിച്ചിരിക്കുന്നു .ആശംസകള്‍..!!

അച്ചു പറഞ്ഞു...

:) എഴുത്തിന്. :( പ്രവാസികളെയോർക്കുമ്പോൾ.

അച്ചു പറഞ്ഞു...

:) എഴുത്തിന്. :( പ്രവാസികളെയോർക്കുമ്പോൾ.

yousufpa പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
yousufpa പറഞ്ഞു...

ജീവിതത്തില്‍ ചിതലരിച്ചു തുടങ്ങി......

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

സത്യദര്‍ശനം....
നന്ദി.

ചിതല്‍ പറഞ്ഞു...

പകല്‍ കിനാവന്‍...നന്ദി..
ഇവിടെ വന്നതിന്
പ്രയാന്‍...നന്ദി..
വേറിട്ട ശബ്ദം നന്ദി ഈ അഭിപ്രായതിന്
രാമചന്ദ്രന്‍ വെട്ടിക്കാട് നന്ദി...
ചങ്കരന്‍ ഇവിടേ വന്നതിന് നന്ദി...
ഗൌരിനാഥന്‍ ഞാനും ഒരു പ്രാവാസിയാണേ...
നന്ദി ഇവിടേ വന്നതിന്
ബിന്ദു ഉണ്ണി സംഭവിക്കാതിരിക്കട്ടേ
ജെ.പി അങ്ങിള്‍
നന്ദി...
ഇനിയും വരൂന്നേ വള്ളിക്കുന്ന്
ഗിരീഷില്ലങ്കില്‍ ഞങ്ങളുണ്ട്
അരൂണ്‍ ശരിക്കും മനസ്സിലായില്ലേ(ശബളം ത്യാഗം ചെയ്തോ) നന്ദി ഇവിടേ വന്നതിന്
ഗൌരിനന്ദന
നന്ദി ഈ അഭിപ്രായത്തിന്
അച്ചു.... നന്ദി...
യൂസഫ് നന്ദി ഇവിടേ വന്നതിന്
പള്ളിക്കരയില്‍ നന്ദി...
വായിച്ച് പോയ എല്ലാവര്‍ക്കും നന്ദി..