മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2009, ഏപ്രിൽ 5, ഞായറാഴ്‌ച

ചിലര്‍ മതിലുകള്‍ നിര്‍മ്മിക്കുന്നു....

ഈ നേരത്ത്
കാഴച്ചകള്‍ സങ്കീര്‍ണ്ണമാണ്
വഴുതലും
തപ്പിതടഞ്ഞുള്ള നടത്തവും
ബോധം കെടുത്തുന്നു

കൂടേ
ഇരുളടഞ്ഞ
വഴികളും
കൂടിയാമ്പോള്‍
കണ്ണിന് പുകച്ചില്‍ മാത്രം


കുറേ മുമ്പ്
വഴികളില്‍
പ്രകാശം ഞാന്‍ കണ്ടിരുന്നു

ചെറുപ്പത്തില്‍
ഒറ്റക്കിരുന്ന്
വായനശാലയിലെ
തുറക്കാത്ത
ബുക്കുക്കള്‍
വായിച്ചിരിക്കുമ്പോള്‍

ഹ്രദയം മുറിക്കുന്ന
പഴയ കവിതകള്‍
മെല്ലേ
കേള്‍ക്കുമ്പോള്‍

അന്ന്
എന്റെ ചിന്തയിലൂടെ
വന്ന വഴികളില്‍
നിറയേ
വെളിച്ചമായിരുന്നു

ആ വെളിച്ചത്തിലൂടെ
ഞാനും കുറേ സഞ്ചരിച്ചു
കുറേ ഇരുട്ടുകളില്‍
ആ ഒരു വെളിച്ചം
മാത്രം ഞാന്‍
കണ്ടിരുന്നു

എവിടെ
നിന്നാണ്
വെളിച്ചം നശിക്കപെട്ടത്
അതോ
ഏതോ
മതില്‍ കൊണ്ട്
അതിനേ
ചിലര്‍
മറച്ചതോ

ശങ്കരപ്പിള്ളയുടെ
ദീപത്തിലെ
അന്ധനെപോലെ
എനിക്കും
ചികയേണ്ടതുണ്ട്
ആ മതിലിനെ
 തച്ച്
തകര്‍ക്കേണ്ടതുണ്ട്...