മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2009, ഏപ്രിൽ 5, ഞായറാഴ്‌ച

ചിലര്‍ മതിലുകള്‍ നിര്‍മ്മിക്കുന്നു....

ഈ നേരത്ത്
കാഴച്ചകള്‍ സങ്കീര്‍ണ്ണമാണ്
വഴുതലും
തപ്പിതടഞ്ഞുള്ള നടത്തവും
ബോധം കെടുത്തുന്നു

കൂടേ
ഇരുളടഞ്ഞ
വഴികളും
കൂടിയാമ്പോള്‍
കണ്ണിന് പുകച്ചില്‍ മാത്രം


കുറേ മുമ്പ്
വഴികളില്‍
പ്രകാശം ഞാന്‍ കണ്ടിരുന്നു

ചെറുപ്പത്തില്‍
ഒറ്റക്കിരുന്ന്
വായനശാലയിലെ
തുറക്കാത്ത
ബുക്കുക്കള്‍
വായിച്ചിരിക്കുമ്പോള്‍

ഹ്രദയം മുറിക്കുന്ന
പഴയ കവിതകള്‍
മെല്ലേ
കേള്‍ക്കുമ്പോള്‍

അന്ന്
എന്റെ ചിന്തയിലൂടെ
വന്ന വഴികളില്‍
നിറയേ
വെളിച്ചമായിരുന്നു

ആ വെളിച്ചത്തിലൂടെ
ഞാനും കുറേ സഞ്ചരിച്ചു
കുറേ ഇരുട്ടുകളില്‍
ആ ഒരു വെളിച്ചം
മാത്രം ഞാന്‍
കണ്ടിരുന്നു

എവിടെ
നിന്നാണ്
വെളിച്ചം നശിക്കപെട്ടത്
അതോ
ഏതോ
മതില്‍ കൊണ്ട്
അതിനേ
ചിലര്‍
മറച്ചതോ

ശങ്കരപ്പിള്ളയുടെ
ദീപത്തിലെ
അന്ധനെപോലെ
എനിക്കും
ചികയേണ്ടതുണ്ട്
ആ മതിലിനെ
 തച്ച്
തകര്‍ക്കേണ്ടതുണ്ട്...








8 അഭിപ്രായങ്ങൾ:

ചിതല്‍ പറഞ്ഞു...

ഇപ്പോള് ഇലക്ഷന് സമയം. എല്ലാം കണക്കാ, നിനക്കൊന്നും വേറേ പണിയില്ലേ എന്നെക്കെ പറഞ്ഞ എന്റെ സുഹ്രുത്തുകള് എല്ലാവരും ഇന്ന് ഈ മൂഡിലാണ്. ഏവര്ക്കും പൊതുശത്രു സിപി എം മാത്രം, ബ്ലോഗുകളിലും സ്ഥിതി ഇതിലും ഭയങ്കരമാണ്.
ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വര്ഗ്ഗിയ കക്ഷി ഇടതുപക്ഷമാണെന്ന് വരെയാണ് പല ബ്ലോഗ്ഗേര്സുകളുടെയും അഭിപ്രായമായി ഞാന് വായിക്കുന്നത്.
-------------------------------------------------------------------------------
അത് എല്ലാം അവിടേ നില്കട്ടേ.
ഞാന് ഇത് വരെ ഈ പാര്ട്ടിയിലാണ് പ്രതീക്ഷ വെക്കുന്നത്.
ഇന്ത്യയുടെ ഭാവിയില് അടുത്ത ലോകസഭ അതി നിര്ണ്ണായകമായിരിക്കും എന്നും ഞാന് കരുതുന്നു,
അത് കൊണ്ട് ഏവരും ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്ത്ഥികളെ വിജയിപ്പിക്കണം എന്ന എന്റെ അഭ്യര്ത്ഥന ഞാന് സവിനയം ഇവിടെ വെക്കുന്നു.

കോണ്ഗ്രസ് ഒരിക്കലും ഒറ്റക്ക് അധികാരത്തില് വരില്ല.
ഇലക്ഷന് ശേഷം
പ്രദേശിക രാഷ്ട്രിയത(അഴിമതി) യായിരിക്കും ചിലപ്പോള് യു പി എ യെ നിയന്ത്രിക്കുന്നത്.
അവിടേ ഒരു ബദല് ശക്തിയാകാന് ഇടതുപക്ഷത്തിനേ സാധിക്കൂ. അവര് അധികാരത്തിന് പിന്നില് പോവില്ല എന്നത് ചരിത്രം സാക്ഷിയാണ്. നമ്മുക്ക് വേണ്ടത് വേണ്ട സമയത്ത് ഇടപെടലുകള് നടത്തേണ്ട ചില തിരുത്തല് വാദികളെ തന്നെയാണ്,

പ്രയാണ്‍ പറഞ്ഞു...

മതില്‍ തകര്‍ത്തതുകൊണ്ട് കാര്യമില്ല .അതു പണിതവരെ തടയാന്‍ വഴി കാണണം.നല്ല വരികള്‍.

ശ്രീ പറഞ്ഞു...

:)

മരത്തലയന്‍ പറഞ്ഞു...

കവിത വായിച്ചപ്പോൾ നിരാശയിലാണെന്നു തോന്നി

പക്ഷെ കമന്റിലങ്ങനെയല്ലല്ലോ?ആശ്വാസമായി

സഫ്‌ദർ ഹശ്മിയുടെ വരികളാണ്:
ജീനാ ഹൈ തോ ലഡ്‌നാ ഹൈ
പ്യാർ കർനാ ഹൈ തോ ഫീ ലഡ്‌നാ ഹൈ

മനുഷ്യരെ സ്നേഹിക്കാനും ഒരു നല്ല പോരാളിയായി തുടരേണ്ടതുണ്ട്, ആശംസകൾ

അരുണ്‍ കരിമുട്ടം പറഞ്ഞു...

:)

sss പറഞ്ഞു...

,./;'[]=-09!@#$%^&*()_

Fayas പറഞ്ഞു...

കോണ്ക്രീറ്റില്‍് തീര്‍ത്ത മതിലുകളല്ലേ നമുക്ക് തകര്‍ക്കാനും തടയാനും പറ്റൂ...മനസ്സില്‍ തീര്‍ത്ത മതിലുകള്‍ എങ്ങിനെ നാം തകര്‍ക്കും.....

ശ്രീഇടമൺ പറഞ്ഞു...

:)
നല്ല വരികള്‍