മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2009, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

നീല കണ്ണുള്ള ഓര്‍മകള്‍നീല കണ്ണുകളുള്ള ആ പാവകുട്ടി അവള്‍ എന്റെ മുഖത്തിലേക്ക് അടുപ്പിച്ചു.
“അറിയോ നിനക്ക് ഇത് പോലെ ഒന്ന് ഞാന്‍ എത്രമാത്രം കൊതിച്ചിരുന്നു എന്ന്. ചിലപ്പോള്‍ എന്റെ മോള്‍ക്ക് ആദ്യമായി വാങ്ങികൊടുക്കേണ്ടത് ഇതാണ്‍ എന്ന് അന്നേ ഞാന്‍ ഉറപ്പിച്ചിട്ടുണ്ടാവും”


അവളുടെ മനസ്സ് സന്തോഷത്തിന്റെ അതിര്‍ത്തി കടന്ന പോലെ. ആദ്യമായി മോള്‍ക്ക് ഒരു കളിപ്പാട്ടം തേടിയിറങ്ങിയതാണ് . തിരക്കില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്ന ഈ കടയില്‍ കേറാന്‍ പറഞ്ഞതും ഇവള്‍ തന്നെ.
    അത് വരെ എന്ത് വാങ്ങണം എന്ന കണ്‍ഫ്യൂഷനായിരുന്നു അവള്‍ക്ക്. കേറി പാവകുട്ടികളുടേ കോര്‍ണറിലേക്ക് നടന്നപ്പോള്‍ തന്നെ അവള്‍ കൂക്കുന്ന ശബ്ദമാണ് കേട്ടത്. ചെ. മോശമായി എല്ലാരും ശ്രദ്ധിച്ചു. പണ്ടേ ഇവള്‍ ഇങ്ങനെയാ അപ്രതീക്ഷിതമായത് എന്ത് സംഭവിച്ചാലും കൂക്കും.

“എടി. എന്താടി. ആളെ നാറ്റിക്കല്ലേ.


അതെല്ലാടാ. സോറി.

നോക്ക് നീ ഇത്

ഈ നീല കണ്ണുള്ള പാവകുട്ടിയെ.

ആ വെള്ള ഉടുപ്പിട്ട

ഡാ ഇതിന്റെ കൈകള്‍ ഇളകുമോടാ

നോക്ക് അത് തന്നെ, ഇതാ ഇളകുന്നു.
ഡാ പാട്ട് പാടുന്നു
ഓ..
മുടി നോക്കടാ
അത് തന്നെ
രണ്ട് ഭാഗവും
പിരിഞ്ഞിട്ട്
മുഖത്ത് അതേ മേക്കപ്പ്.. ഡാ
എനിക്ക് വയ്യടാ.
നോക്ക് നീ
അത് തന്നെ.

“എന്താടി നിനക്ക്. ഏത് തന്നേന്ന്”

പറയാം നീ വാ. ഇത് മാത്രം മതി നമ്മുടെ മോള്‍ക്ക്. നീ വാ. നമ്മുക്ക് പോവാം.

അവളും കാറില്‍ കേറിയിട്ട് പെട്ടെന്ന് ഒന്നും പറയാതെ മിണ്ടാതിരുന്നു. പക്ഷേ മുഖത്ത് അമ്പരപ്പ് ബാക്കിയുണ്ട്.

“എന്തായാലും നന്നായി നീ പെട്ടെന്ന് തന്നെ സെലക്റ്റ് ചെയ്തത് , എവിടെനിന്ന് കണ്ടാതാ ഇത് നീ. കൂക്കാന്‍ മത്രമൊന്നുമില്ലില്ലോ. തല്ല് കിട്ടാഞ്ഞിട്ടാ നിനക്ക്.മനുഷ്യരെ നാറ്റിക്കാന്‍”

ഡാ നിനക്കറിയോ വയനാട്ടില്‍ ഉമ്മക്കൊരു അമ്മായിയുള്ളത്. അമ്മായിക്ക് ഒരു മോനുണ്ടായിരുന്നു. നിന്റെ പേരാ. മാനൂന്നാ എല്ലാരും വിളിക്ക. പാവായിരുന്നു. എല്ലാരോടും നല്ല സ്നേഹായിരുന്നു. പക്ഷേ നശിപ്പിച്ചു. മരണം സ്വയം വരുത്തി വെച്ചതാ പാല്‍ കുടിച്ചാ മരിച്ചതാ.

“പാല്‍ കുടിച്ച് മരിക്കേ. നീ എന്താ പറയുന്നേ ഡീ”

ഹ ഹ ഹ. അതല്ലടാ. ഓഹോ സേറി. മാമ്മന്‍ അങ്ങനേ പറയുക. കള്ളാണ് മാമന്‍ പാല്‍.

ചെറുപ്പതില്‍ അവരുടെ വീട്ടിലേക്ക് പോവാന്‍ എനിക്ഷ്ടായിരുന്നു. ബസ് ഇറങ്ങി കഴിഞ്ഞാല്‍ പിന്നെ കാള വണ്ടിയില്‍ പോവണം. 25 മിനിറ്റോളമുണ്ട് പോവാന്‍. നല്ല രസായിരുന്നു

അവിടെ എത്തിയാല്‍ ആദ്യം മുകളിലേ റൂമിലേക്ക് പോവും. അവിടെ മാനുന്റെ ഉമ്മ കിടക്കുന്ന റൂമില്‍.ഒരു പാട് പ്രായമുള്ള സ്ത്രീയാ. പിന്നെ ആ റൂമില്‍ ഒരു പാട് കളിപാട്ടമുണ്ടാകാറുണ്ട്. വയസ്സായാല്‍ കുട്ടികള്ക്ക് സമാ എന്നൊക്കെ കേട്ടിട്ടില്ലേ. സത്യാ. മനൂന്റെ ഉമ്മ അങ്ങനായിരുന്നു

എന്നും അവിടേ പോകുമ്പോള്‍ ആ ഉമ്മയുടേ കട്ടിലിനടുത്തുള്ള മേശയില്‍
കൈകള്‍ ഇളകുന്ന
നീലകണ്ണുള്ള
നല്ല വെള്ള ഉടുപ്പിട്ട
രണ്ട് ഭാഗവും മുടി പിരിഞ്ഞിട്ട
നല്ല ഹീല്‍ ഉള്ള ഷൂ ഇട്ട
രണ്ട് കവിളിലും രോസ് കളര്‍ മേക്കപ്പ് ഇട്ട
പാട്ട് പാടുന്ന ഒരു കൊച്ചു പാവകുട്ടിയുണ്ട്.
പിന്നെ അവിടെയൊക്കെ ചുറ്റി കറങ്ങും. ആ നേരത്തും ആ പാവകുട്ടിയെ എങ്ങാനാ തൊടാ എന്നാ മനസ്സ് ചിന്തിക്കാ‍. നിനക്കറിയില്ല അന്നേരത്തെ എന്റെ ആഗ്രഹം.

പിന്നെ തിരിച്ച് പോവാനാകുന്ന നേരത്ത് ഒന്നൂടി പോയി നോക്കും. മാനൂന്റെ ഉമ്മ ഉറങ്ങാണെങ്കില്‍ ഒന്ന് തൊട്ട് നോക്കി ഓടി വാരാം എന്ന്. ഡാ പക്ഷേ ഉറങ്ങുകാണേലും ഒന്ന് തൊടാന്‍ പോലും എന്റെ കുഞ്ഞ് കൈകള്‍ക്ക് കഴിയില്ലായിരുന്നു.
ഞാന്‍ കുറേ ശ്രമിക്കും. പക്ഷേ കട്ടില്‍ ഉയരത്തിലാ. എത്തുന്ന് വിചാരിക്കും അപ്പോ എന്ത് സന്തോഷാന്നറിയോ. എത്തൂലാ. അങ്ങനെ എത്രയോ തവണ കണ്ണ് നിറച്ച് നിരാശയായി ഇറങ്ങി പോന്നിട്ടുണ്ട്.


   പിന്നീടൊരിക്കല്‍ രാവിലെ നേരത്തെ വിളീച്ചുണര്ത്തി മാമി നമുക്ക് വയനാട്ടില്‍ പോകാണം വേഗം ഡ്രസ്സ് ചെയ്യ് എന്ന് പറഞ്ഞു. അങ്ങനെ അന്ന് പോയി. മനസ്സ് നിറയെ പ്രര്‍ത്ഥനയായിരുന്നു അപ്പോള്‍. ആ നീല കണ്ണുള്ള പാവയെ ഇന്നെങ്കിലും തൊടാന്‍ ക്ഴിയണേ, അല്ലങ്കില്‍ ആ ഉമ്മ എന്നെ കളിക്കാന്‍ കൂട്ടണേ അങ്ങനെ അങ്ങനെ.‍

അവിടേ പോയപ്പോ നമ്മെ സ്വീകരിക്കാന്‍ ആരുമില്ലയിരുന്നു. എല്ലാരും തല താഴ്ത്തി മിണ്ടാതിരിക്കുന്നു.. ഞാന്‍ അതൊന്നും ശ്രദ്ധിക്കാതെ മുകളിലേക്ക് പറ്റിപിടിച്ച് കയറി. അവിടെ റൂമില്‍ ആരുമില്ല. പാതി അടിച്ചിരിക്കുന്നു ആ റൂം.. ഞാന്‍ പോയി നോക്കിയപ്പോ ഉമ്മയില്ല. ബാത്ത് റൂമില്‍ പോയികാണും എന്ന് കരുത് സന്തോഷിച്ചു. ആ പാവയെ ഇന്നെങ്കിലും തൊടാലോ. കട്ടിലില്‍ എത്തി നോക്കിയപ്പോ ആ പാവകുട്ടിയെ കാണാനില്ല. അവിടേ റൂം മൊത്തം പരതി. അവസാനം കട്ടിലിനടിയില്‍ നിന്ന് കിട്ടി. ഹോ എത്ര സന്തോഷതോടായിരുന്നു എന്നറിയോ ആ കട്ടിലിനടിയില്‍ നിന്ന് പാവ കയ്യിലെടുത്തത്. എന്താ പറയാ. ലോകം കീഴടക്കിയ സന്തോഷം.

കെട്ടി പിടിച്ചു
ഉമ്മ വെച്ചു
നടത്തിച്ചു
ഓടിച്ചു

കുറേ കഴിഞ്ഞിട്ടും ഉമ്മയെ കാണാഞ്ഞിട്ടും അതുമായി താഴെ ഇറങ്ങി. അപ്പോ അവിടെ ആരെയോ വെള്ള പുതപ്പിച്ചു കിടത്തിയിരിക്കുന്നു. മാമി പറഞ്ഞു. മനുന്റെ ഉമ്മ മരിച്ച് പോയിരിക്കുന്നു എന്ന്.

മരിച്ചാല്‍ പിന്നെ ഒരിക്കലും തിരിച്ച് വരില്ലാന്നറിയാമായിരുന്നു. പെട്ടെന്ന് ആ പാവ കുട്ടിയെ താഴെയിട്ടു. മുമ്പ് എന്നെ കളിക്കന്‍ കൂട്ടാഞ്ഞിട്ടും പാവയെ തൊടാന്‍ തരാതിരുന്നിട്ടും ദേഷ്യം തോന്നിയിരുന്നെങ്കിലും രസായിരുന്നു ആ ഉമ്മയുടെ കൈ കണ്ടിരിക്കാന്‍. ആ ചുളുങ്ങിയ തോലുള്ള കൈ തൊടാന്‍.. നല്ല രസായിരുന്നു. ഇനി ആ പാവ കുട്ടിയെ തൊടുമ്പോള്‍ വിലക്കാന്‍ ആരുമില്ല, അറിയാമായിരുന്നു അപ്പോ.
  പക്ഷേ അത് ഞാന്‍ എടുത്തില്ല. നോക്കി നിന്നു കുറച്ച് നേരം. പിന്നെ മാമി കൈ പിടിച്ച് റൂമിലേക്ക് കൊണ്ട് പോയി. ആരെക്കെയോ ചേര്‍ന്ന് ഒരു പെട്ടിയിലാക്കി കൊണ്ട് പോയി ആ ഉമ്മയെ. വണ്ടി സമയമായപ്പോ നമ്മളും പോന്നു.
യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ആ നീല കണ്ണുള്ള പാവകുട്ടി എന്നെ കൂടി കൊണ്ട് പോ. ഇനി ഞാന്‍ ഇവിടെ തനിച്ചാ എന്നൊക്കെ പറയുന്ന പോലേ. ഡാ
കുറച്ച് ദിവസം അതൊക്കെ തന്നെയായിരുന്നു മനസ്സില്‍. പിന്നീടെപ്പൊയോ മറന്നു. ഇപ്പോ ഒരൊറ്റ നോട്ടത്തില്‍ എങ്ങാനാഡാ എല്ലാം ഓര്‍മവന്നേ..
എന്നെ ഒരു പാട് കൊതിപ്പിച്ച പാവയായിരുന്നെങ്കിലും
ആ പാവയോടുള്ള കൊതിയും
അത് കിട്ടതിരുന്നപ്പോ ഉള്ള സങ്കടവും
അത് തൊട്ടപ്പോ ഉള്ള സന്തോഷവും.
പിന്നെ ആര്‍ക്കും വേണ്ടാതെ അതവിടെ കിടന്നപ്പോ
ഉണ്ടായ ആ മനസ്സും.
എന്തേ ഇത് വരെ ഞാന്‍ ആരോടും പറയാതിരുന്നത്. ഇപ്പോ എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷം എങ്ങാനാ അതേ പാവയെ ഒരൊറ്റ ദൂരത്തോടെയുള്ള നോട്ടത്തില്‍ ഓര്‍ത്തത്. എന്നിട്ട് വെറുതേ ഇങ്ങനെ നിന്നോട് സങ്കടത്തോടെ പറയുന്നത്. നമ്മുടേ മോള്‍ക്ക് ആദ്യമായി വാങ്ങാന്‍ പോയപ്പോ ഈ പാവയെ തന്നെ എനിക്ക് വാങ്ങാന്‍ തോന്നിയത്.
ഡാ ശരിക്കും ഇത് അന്ന് ഞാന്‍ ഒറ്റക്കാക്കിയ ആ പാവ തന്നെയാണോ ഡാ.
അവള്‍ ശരിക്ക്‌ വിയര്‍ത്തിരിക്കുന്നു.
നിന്നോടാ ചോദിച്ചേ അത് തന്നെയാണോടാ....

എന്താ ഞാന്‍ പറയാ..അവളോട്‌..ഇപ്പൊ ഞാനും കണ്‍ഫ്യൂഷനിലാണ്.. ഒന്നും ഒറ്റയടിക്ക് മനസ്സില്‍ പിടിക്കാത്ത അവള്‍ എങ്ങനെയാ ഒരു നോട്ടത്തില്‍ ഈ നീല കണ്ണുള്ള പാവകുട്ടിയെ എടുത്തേ

3 അഭിപ്രായങ്ങൾ:

കുമാരന്‍ | kumaran പറഞ്ഞു...

നല്ല പോസ്റ്റ്.

ഗൗരിനാഥന്‍ പറഞ്ഞു...

ഓരോ മനുഷ്യന്റെയും ഉള്ളില്‍ ഒരു കുട്ടി മനസ്സുണ്ട്.. പണ്ടെങ്ങോ സാധിക്കാതിരുന്ന ആഗ്രഹങ്ങളുണ്ട്..വളരെ നന്നായിട്ടുണ്ട് അവതരണം.

spider-6 പറഞ്ഞു...

ഇപ്പൊ ഞാനും കൊന്‍ഫ്യൂഷനിലാണ്...ഒന്നും ഒറ്റയടിക്ക് പിടിക്കാത്ത അവള്‍ എങ്ങനെ..????