മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2010, ഓഗസ്റ്റ് 26, വ്യാഴാഴ്‌ച

തിരിച്ചറിവ്
 
പൂമുഖത്തേക്ക് ഒരു ഉരുളൻ കല്ല്
വന്നതാണ്
ആദ്യാമായി
തിരിച്ചറിവിനെ കുറിച്ച് എന്നോട് അവൾ പറയാൻ കാരണം

ചിതലിന്
ഒരിക്കലും
മുഴുവാനായി കരണ്ടു തിന്ന് തീർക്കാൻ
സാധിക്കില്ല എന്നതൊരു വിശ്വാസമായിരുന്നു
വിശ്വാസങ്ങൾ എന്നും ശരിയാവണമെന്നില്ലല്ലോ
എന്നതാണ് തിരിച്ചറിവ്

കറുത്ത കണ്ണടയിൽ
ഉറക്കിന്റെ അവശിഷ്ടം ഒളിപ്പിച്ച് വെച്ചത്
എന്റെ കണ്ണുകൾക്ക് കാണാതിരിക്കാനാവില്ലല്ലോ

അത് പോലെയാണ് തിരിച്ചറിവും

2010, ഫെബ്രുവരി 4, വ്യാഴാഴ്‌ച

കൂര്‍ക്കം വലികള്‍


ഇവള്‍.,

ഉറക്കിന് വേണ്ടിയാണ്
മനസ്സിനെ ഇവള്‍ കണ്ടെത്തിയത്.
വിതറിയ പൂക്കളിലെ
കറുത്ത പാടിനെ തിരയുന്ന
പാവാടകാരിയെ പോലെ
ഇവള്‍ മനസ്സിന്റെ
സന്തോഷങ്ങളെ
തിരഞ്ഞെടുത്തു…

അവള്‍...,

ഉണര്‍വിന്റെ
നനുത്ത പ്രഭാതത്തിലാണ്
ഉറക്കിനെ കുറിച്ചോര്‍ത്തത്
അവന്റെ കൈ വിരലുകള്‍
തലവരയില്‍
കൈകടത്തുന്നതിന്ന്
മുമ്പാണല്ലോ
ഉറങ്ങിയത് എന്നത്
ഇന്നലെയാണവള്‍ ഓര്‍ത്തത്…

അവന്..

അവന്റെ പ്രതലത്തില്‍
ഇവളുടെ ഉറക്കത്തെ
നിശ്ചലമാക്കി..
ഇവന്..
ഇവന്റെ സ്നേഹത്തില്‍
അവളുടെ
ഉണര്‍വ് ഒരു ശീലവും……

അവരുടെ
ഉറക്കവും ഉണര്‍വിന്റെയും
തിരച്ചിലുകള്‍ക്കിടയില്‍ അവനും ഇവനും
പരസ്പരം കൂര്‍ക്കം വലിച്ച്
മത്സരിക്കുകയായിരുന്നു..
ചിത്രം.. http://sequesteredsoul.wordpress.com/