മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2019, മേയ് 12, ഞായറാഴ്‌ച

ടാഗ് ലൈനിൽ ജീവിതം നിർവചിക്കപ്പെടുമ്പോൾ

ചില നേരങ്ങളുണ്ട്
മറന്ന് വെച്ച് കാഴ്ച്ചകളെ മനോഹരമാക്കുന്നത്
ഏത് വീക്ഷണകോണുകളും
അപ്പോൾ മാത്രം ശരിയാണെന്ന് തോന്നും

ഒരു പാട് പാതകളുണ്ട്
ചിന്തയെ മലീസമാക്കുന്നത്
തിരിച്ചിറങ്ങിയാലും
തിരിഞ്ഞു നടന്നെന്ന് പറഞ്ഞാലും
ആരും സമ്മതിക്കാത്ത‌ വഴിയാത്രകൾ
അതാണ് ഇട്ട് നടക്കേണ്ട ടാഗ് ലൈനുകൾ

അതിന്നിടയിൽ പെട്ട് പോയാൽ
ഓടികയറാൻ ഇടങ്ങളേ
ബാക്കിയുണ്ടാവില്ല.
പരു പരുത്ത പ്രതലങ്ങളിൽ
മുഖം കുത്തി ഒട്ടപക്ഷിയായി
മാറേണ്ടി വരും

തിരിച്ചിറങ്ങാനും തിരിച്ച്‌ കയറാനും
ഇടങ്ങൾ നഷ്ടപെട്ടവരത്രേ അവർ.


2017, സെപ്റ്റംബർ 20, ബുധനാഴ്‌ച

ചിലതങ്ങനെയാണ്

തിരിക്ക് നീളം കുറവാണെന്ന്
പണ്ടൊരു പരാതി പറഞ്ഞ
കഥയാണ്
അവന്നോർമവന്നത്

നീളം കൂടുതലുണ്ടായിരുന്നു
എന്ന് ഉടലോടെ അറിയിക്കുകയായിരുന്നു
ആ കഥയിൽ

വെറുപ്പ്
എത്രമാത്രമെന്നേ ചോദിച്ചുള്ളൂ
അതിന്ന് ഇഷ്ടം ബാക്കിവെച്ചിട്ടില്ലല്ലോ
എന്ന ഉത്തരത്തിന്ന് പകരം
മരണം മണക്കുന്ന ജീവിതത്തേക്കാൾ
എന്നത് പോലെ
എന്തോ ഒന്ന്
....
കേട്ട് കഴിഞ്ഞപ്പോൾ
ഉടലിൽ നിന്ന് ഹൃദയം കത്തി തീരുന്നതും
നോക്കി അവനിരിക്കായിരുന്നു