മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം
മതം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മതം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ഏപ്രിൽ 5, ശനിയാഴ്‌ച

ഒളിത്താവളങ്ങൾ നിർമിക്കപെടുന്നത് (അമിത് ഷാ)



 

ഒളിത്താവളങ്ങൾ നമ്മെ തേടിയെത്തുന്നതാണ്
അത് ഇപ്പോ കണക്കിലെ അവശിഷ്ടമാണ്
കൂട്ടികിഴിച്ചുള്ള കണക്കിലെ ബാക്കിപത്രം
ചിലർ പുറത്ത് എത്തിയിട്ടുണ്ട്,
ഒളിത്താവളങ്ങൾ ഒരുക്കിയിട്ടുണ്ടോ എന്നറിയാൻ

അവർ പോകുന്ന വഴികൾ പലതാണ്
ചില വഴികളിൽ നിറയെ ചോരയുടെ മണം
വഴികളുടെ അടയാളങ്ങൾക്കും ചോരയുടെ തണുപ്പ്
അവിടെ അവരുടെ സഹയാത്രികർക്ക്
ഉറക്കവും ഭക്ഷണവും എന്തെന്നറിയാത്ത
വിശപ്പും ദാഹവും എന്താണെന്നറിയത്ത
ചില സിദ്ധികളുണ്ട്

അധിക്ഷേപം, അപമാനം, പ്രതികാരം
എന്നിങ്ങനെ ചില പച്ചയായ
അവസ്ഥകൾ മതി ജീവിതം ആസ്വദിക്കാൻ
ഈ ആസ്വാദനത്തിന്റെ ലഹരി
തേടി ചിലർ ഒരുങ്ങുന്നു
ആ യാത്രയിൽ
ഇനിയും വയറുകൾ കുത്തികീറപെട്ടേക്കാം
തീതിന്നുന്ന ഭംഗി ജീവനോടെ കണ്ടറിയാം

അതേ
വിശക്കുന്നവർക്ക് വെള്ളം കൊടുക്കുന്നതല്ല
പണിയെടുക്കുന്നവർക്ക് വിശ്രമം കൊടുക്കുന്നതുമല്ല
ചില വാക്കുകളുടെ അവസ്ഥാന്തരങ്ങൾ
തേടിയുള്ള യാത്രയാണ് അത്

അതിനിടയിൽ
ഒളിത്താവളങ്ങൾ തേടിയെത്തുന്നവർ ഭാഗ്യവാന്മാർ


___________________________________________________
യുപിയില്‍ ഇത് അഭിമാനത്തിന്റെ തെരഞ്ഞെടുപ്പാണ്. ഭക്ഷണമോ ഉറക്കമോ ഇല്ലാതെ ജീവിക്കാം. വിശന്നും ദാഹിച്ചും ജീവിക്കാം.എന്നാല്‍ അധിക്ഷേപം കേട്ട് ജീവിക്കാനാകില്ല. അപമാനത്തിനു പ്രതികാരം ചെയ്‌തേ മതിയാകൂ' എന്നാണ് അമിത് ഷാ പ്രസംഗിച്ചത്.

2009 മാർച്ച് 18, ബുധനാഴ്‌ച

കരീമുല്ല...(വരുണ്‍ ഗാന്ധി)



കരീമുല്ല
തിളപ്പിച്ച വെള്ളം
തണുപ്പിച്ച്
മെല്ലെ കുളുപ്പിക്കുമ്പോള്
അമ്മായിയാണെന്നെ
വിളിച്ചത്..

ഉണങ്ങിയ
പ്ലാവിന്റെ
ചില്ലകളില് വലിഞ്ഞ് കയറിയ
എന്നെ
മനോഹരനും
കരീമുല്ല എന്ന്
തന്നെ വിളിച്ചു..


ടൈഗര്
ഒരു പട്ടി…
ഞാനവനെ
എന്റെ മനസ്സിലും
കൂട്ടിലുമിട്ട് വളര്ത്തി.

പട്ടിയെ
പട്ടിയായി തന്നെ
എന്റെ കണ്ണൂകള്ക്ക്
അന്ന്
കാണാന് സാധിച്ചുള്ളു..

ഒരു മേനകവന്നു
എന്റെ കണ്ണിനെ
അന്നവള് കുത്തിപൊട്ടിച്ചു.


അന്നും മനോഹരന്
സാരമില്ല കരീമുല്ല
എന്ന് തന്നെ പറഞ്ഞു..


പിന്നെ
മറ്റെരാള്
എന്നെ രാത്രിയില്
കണ്ടു..
ഞാന് ഭയന്നു എന്നവന്
ഉറക്കെ വിളിച്ച്
പറഞ്ഞിരുന്നു


അന്നും മനോഹരന്
സാരമില്ല കരീമുല്ല
എന്ന് തന്നെ പറഞ്ഞു..

ടിക്കറ്റ് വേണമായിരുന്നു.
പേര് ചോദിച്ചു..
"കരീമുല്ല"
അയാളുടെ കൈകള്
വിറക്കുന്നത് ഞാന് കണ്ടു..
ചുറ്റിലും
ആളുകള് തുറിച്ച്
നോക്കുന്നു..


അന്ന് മനോഹരന് പറഞ്ഞു
എനിക്കും പേടിയാകുന്നു ഭായി
നിന്റെ പേര് പറയാന്
നിന്നെ നോക്കാന്‍

എന്തേ ഞാന്‍
ഒരു പട്ടി പോലും
അവര്‍ക്ക്
ആകാതിരുന്നത്

2008 ജൂൺ 19, വ്യാഴാഴ്‌ച

'യൂസ്‌ലെസ്‌' ബോംബുകള്‍ (താക്കറെ)


ബോംബുകള്‍ രണ്ട് തരമാണ്..
“യൂസ്‌ലെസ്‌” ബോംബുകള്‍
ആണ് ഒന്ന്.
ആ പേരു മാത്രം സ്ഥിരമായിരിക്കുന്നു


രണ്ടാമത്തേതിന് പേരുകള്‍
മാറികൊണ്ടിരിക്കും..
മുസ്ലിം ചാവേര്‍ ബോംബ് എന്നും
ഹിന്ദു ചാവേര്‍ ബോംബ് എന്നും
പല തരത്തില്‍

മുസ്ലിം ചാവേര്‍ ബോംബില്‍ മുസ്ലിം
മരിച്ചാല്‍
അത്
“യൂസ്‌ലെസ്‌” ആയി.
ഹിന്ദു ചാവേര്‍ ബോംബില്‍
ഹിന്ദു മരിച്ചാലും
അതും
“യൂസ്‌ലെസ്‌” ആയി..

ഇനി ഒരിക്കല്‍
ലിംഗങ്ങളും കടന്ന് വരും
പുരുഷചാവേര്‍ ബോംബുകള്‍
സ്ത്രീ ചാവേര്‍ ബോംബുകള്‍
എന്നിങ്ങനെ

ഏത് “യൂസ്‌ലെസ്‌” ബോംബിലും
സ്ത്രീലിംഗം ഒരു ഇര തന്നെയാണ്…
അവരും അത് കൊണ്ട്
സ്ത്രീ ചാവേര്‍ ബോംബുകള്
ഇനി ശ്രഷ്ടിച്ചെന്നിരിക്കും

പഠിക്കാന്‍ പറയുന്ന
അമ്മക്ക് മുന്നില്‍
കുട്ടി ചാവേര്‍ ബോംബുകളും
പ്രണയിക്കാന്‍ സമ്മതിക്കാത്ത
അച്ചന് മുന്നില്‍
പ്രണയ ചാവേര്‍ ബോംബുകളും
ഭിക്ഷ കൊടുക്കാത്തവര്‍ക്ക്
മുന്നില്‍
തെണ്ടി ചവേര്‍ ബോംബുകളും

കടന്ന് വരും

അവസാനം,
തന്നെ
ജീവീക്കാന്‍ സമ്മതിക്കാത്ത

മനുഷ്യര്‍ക്ക് മുന്നില്‍
ദൈവ ചാവേര്‍ ബോംബുകളും
ഒരിക്കല്‍ പൊട്ടിതെറിക്കും

ബോംബുകള്‍ രണ്ട് തരത്തിലാണ്…
ഒന്നിന്റെ പേരുകള്‍ മാത്രം മാറികൊണ്ടിരിക്കും…








2008 മാർച്ച് 2, ഞായറാഴ്‌ച

ഒരു ഭീകരവാദികൂടി....

ഒരൊറ്റ വാക്ക്
വീശി അടിച്ച കൊടുങ്കാറ്റ്
പെട്ടെന്ന് മാളത്തിലേക്ക്
മറഞ്ഞിരുന്നു.

ചുറ്റും നിശബ്ദത
ഒരു കറുത്ത പൂച്ച
എവിടെ നിന്നോ വട്ടമിട്ടു
ചാടാന്‍ തക്കം നോക്കി.

തിളച്ച് മറഞ്ഞ
ചൂട് പാല്‍
തണുത്തു ആറി
ഒരെറ്റ വാക്ക്

പിറക്കാന്‍ മടിച്ച
ഗര്‍ഭ്ഭം
ഒരുങ്ങി
ചുറ്റിലും യാങ്കികള്‍
ഒരു ഞെട്ടലോടെ
അവര്‍ പറഞ്ഞു

ഉള്ളില്‍ ഒരു ഭീകരവാദി
ജനിക്കാനിരിക്കുന്ന ഒരു
മുസല്‍മാന്‍

സുകുമാരേട്ടന്റെ ഇതും അതിന്റെ ചില കമ്മന്റും വായിച്ചപ്പോള്‍തോന്നിയത്..