മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 നവംബർ 27, ഞായറാഴ്‌ച

ഒരു ചരമഗീതത്തിന്‌ മുമ്പ്....(മുല്ലപെരിയാര്‍)




നിന്റെ ചുണ്ണാമ്പ് നിറഞ്ഞ തുടകള്‍ക്കിടയിലൂടെ
മൂത്രം ഒലിച്ചിറങ്ങുന്നത് ഞാന്‍ അറിഞ്ഞിട്ടുണ്ട്.
ഏതൊരു വൃദ്ധനും ഒരിക്കല്‍ മരണത്തെ കൊതിക്കും
താനിങ്ങനെ ഒരു ശാപമാണെന്നറിയുമ്പോള്‍....

എനിക്കറിയാം നിനക്കതിന് പോലും
അവകാശമില്ലല്ലോ എന്ന്
നിന്റെ പെട്ടെന്നുള്ള മരണത്തെ ഓര്‍ത്ത്
ഉറങ്ങാതിരിക്കുന്നവരെ ചുറ്റിലും നീ കാണുന്നുണ്ടല്ലോ..

നിന്റെ പാട്ടത്തിന്റെ ഉടമസ്ഥന്‍
നിന്നെ കുലുക്കി വലിച്ചെറിയും മുമ്പ്
നിനക്കൊരു പിന്‍ഗാമിയെ സൃഷ്ടിച്ച് തരാന്‍
ഈ ഇരുകാലി ദൈവങ്ങള്‍
എവിടെ പോയാണ് ഒളിച്ചത്
എന്ന് നീ തിരയുന്നതും ഞാന്‍ കാണുന്നു

ഹര്‍ത്താലിനും ഇ-യുദ്ധങ്ങള്‍ക്കും
ഉപവാസങ്ങള്‍ക്കുമിടയില്‍
നിന്റെ തുടയും വയറും പൊട്ടി
നീ പൊഴിക്കുന്ന കണ്ണീര്‍ തുള്ളികള്‍
ഞങ്ങളെ തഴുകി ഉമ്മവെക്കുന്നതിന് മുമ്പ്
നിന്റെ മകനെ ഉണര്‍ത്താന്‍
ശങ്കരപിള്ളയുടെ ദീപത്തിലെ അന്ധനെപോലെ
ഏത് അന്ധനാണ് ഉയര്‍ന്ന് വരിക

അതല്ലങ്കില്‍ നിനക്കൊരു ചരമഗീതമെഴുതാന്‍
ജുഡീഷറിയും കേന്ദ്രമന്ത്രിമാരും
ഇവിടെ ബാക്കിയുണ്ടാവുമെന്ന് കരുതാം
കൂടെ എനിക്കും ...




2010 ഫെബ്രുവരി 4, വ്യാഴാഴ്‌ച

കൂര്‍ക്കം വലികള്‍






ഇവള്‍.,

ഉറക്കിന് വേണ്ടിയാണ്
മനസ്സിനെ ഇവള്‍ കണ്ടെത്തിയത്.
വിതറിയ പൂക്കളിലെ
കറുത്ത പാടിനെ തിരയുന്ന
പാവാടകാരിയെ പോലെ
ഇവള്‍ മനസ്സിന്റെ
സന്തോഷങ്ങളെ
തിരഞ്ഞെടുത്തു…

അവള്‍...,

ഉണര്‍വിന്റെ
നനുത്ത പ്രഭാതത്തിലാണ്
ഉറക്കിനെ കുറിച്ചോര്‍ത്തത്
അവന്റെ കൈ വിരലുകള്‍
തലവരയില്‍
കൈകടത്തുന്നതിന്ന്
മുമ്പാണല്ലോ
ഉറങ്ങിയത് എന്നത്
ഇന്നലെയാണവള്‍ ഓര്‍ത്തത്…

അവന്..

അവന്റെ പ്രതലത്തില്‍
ഇവളുടെ ഉറക്കത്തെ
നിശ്ചലമാക്കി..
ഇവന്..
ഇവന്റെ സ്നേഹത്തില്‍
അവളുടെ
ഉണര്‍വ് ഒരു ശീലവും……

അവരുടെ
ഉറക്കവും ഉണര്‍വിന്റെയും
തിരച്ചിലുകള്‍ക്കിടയില്‍ അവനും ഇവനും
പരസ്പരം കൂര്‍ക്കം വലിച്ച്
മത്സരിക്കുകയായിരുന്നു..








ചിത്രം.. http://sequesteredsoul.wordpress.com/

2009 സെപ്റ്റംബർ 8, ചൊവ്വാഴ്ച

ആനപുറത്തിരുന്ന് ഒളിഞ്ഞ് നോക്കുന്നവര്


ഇരുണ്ട നിറം
തടിച്ച രൂപം
പരന്ന നടത്തം
എല്ലാം കൊണ്ടും
അശുഭമാകേണ്ടതായിരുന്നു
ആന


എന്നിട്ടും
ആന
ഒരു വിജയിയെ പോലെ
ശുഭചിഹ്നമായി


തിരക്കിലും
ഒരുക്കങ്ങളിലും
ആന
ഒരാവശ്യമായിരുന്നു


ആനക്കറിയാമായിരുന്നു
ഒരിക്കല്
അവനും
നിശ്ചലമാകുമെന്ന്
അതിനാല്
അഹങ്കരിക്കാതെ
അമര്‍ന്നിരുന്നു
അവന്


വയറിന്റെ
നിലനില്പിന്
സ്വയം വില്‍കാന്
കഴിയാതെ
ഭാര്യയെ
രജിസ്റ്ററായി വില്‍ക്കുന്ന
ഇടവേളയില്
ഇന്ദ്രപ്രസ്ഥതിലേക്ക്
ആന പുറത്തിരുന്ന്
ഒളിഞ്ഞ് നോക്കിയിരുന്നവര്

ഇന്ന്
സ്റ്റാമ്പുകളെ പോലെ
പാര്‍ക്കുകളിലും
റോഡുകളിലും
ആനയെ
നിശ്ചലമായി
നിറുത്തുന്നത്
ഒരിക്കല്
പാപ്പനെ
ചവിട്ടി കൊല്ലുന്ന
മര്‍ദ്ദിദനെ പോലെ
തങ്ങളുടേ നേര്‍ക്കും
വരുമെന്ന്
ഓര്‍മയുള്ളത് കൊണ്ടായിരിക്കാം

2009 ജൂൺ 21, ഞായറാഴ്‌ച

എന്റെ തലയും പരിശേധിക്കേണ്ടതുണ്ട് ( വരദാചാരി + ലാവ്ലിന്‍ )

കുട്ടിത്തത്തിന്റെ
മനസ്സില് കേട്ടതാണ്
ഒരു ആട്ടിന് കുട്ടം
വെളുത്ത രോമങ്ങള് മാത്രം പുറത്ത്
ഉള്ളില്
ചെന്നായ്കളായിരുന്നു എന്നത്


അന്ന് നിക്ഷ്പക്ഷത
എന്തെന്നറിയാത്തത്
കൊണ്ട്
മനസ്സില് പതിഞ്ഞു പോയി


അവന് മറ്റേ രാഷ്ട്രിയകാരനാണ്
കൂടേ വലിയ
വീട്ട്കാരനായ
ചെത്തുകാരനും
കളവേ പറയൂ
ഇവന്
ഓഫിസറാണ്
കൂടേ ബ്രാഹമണനും
സത്യമേ പറയൂ


മറവികള്
അനുഗ്രഹമാവുന്നത്
നിക്ഷ്പക്ഷ പത്രങ്ങള്ക്ക്
ആട്ടിന് കൂട്ടത്തിന്റെ
മനോഹരിത നല്ക്കുന്നു

എനിക്കും തല
പരിശേധിക്കേണ്ടതുണ്ട്

ചീഞ്ഞളിഞ്ഞ
രാഷ്ട്രിയ
ബോധത്തിനിടയില്
ചിരിക്കാന് കഴിയുന്നത് കൊണ്ട്

മാരിച്ചന്റെ ഒളിയമ്പുകളില്‍ വാ‍യിക്കുക