മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം
ആദിവാസി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ആദിവാസി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2008 മാർച്ച് 23, ഞായറാഴ്‌ച

തോന്നല്‍




കോടതി ആദ്യം വിറച്ചു,
പിന്നെ കുരച്ചു
ഇവന്‍ ഭീകരനാണ്‌



അന്ന്‌ കുലച്ച
വാഴക്കുല കട്ടെടുത്തത്‌
ഇവന്റെ മുത്തച്ചനാണ്‌



പട്ടിണി
ഒരു തോന്നലാണ്‌
കട്ടെടുക്കുക എന്നത്
യാഥാര്‍ത്ഥ്യവും



വിശപ്പ്‌ എന്നൊരു പദം
മനസ്സിന്റെ വെറും
അനുഭൂതിയെന്ന്‌
വിധി പുസ്തകത്തില്‍
ഒരു മീനിനെ പോലെ പിടഞ്ഞു


അതിന്റെ പേരില്‍

തീറ്റ കക്കുന്നവന്‍

കൊടും കുറ്റവാളി..




അവന്‍ ചിരിച്ചു
അന്ന്‌
മുത്തച്ചന്‍
കട്ടെടുത്തപ്പോള്‍
എല്ലാ പഴവും
തിന്നത്‌ നിങ്ങളാണ്‌
എന്നവന്‍ കോടതിയില്‍ ബോധിപ്പിച്ചു.

ഭക്ഷണ മോഷണകേസ്സില്‍ റിമാന്റിലായി ക്ഷയം പിടിപ്പെട്ട് മരണപ്പെട്ട ആദിവാസി ബബുവിനെ മറക്കാന്‍ വേണ്ടി പെടാപാട് പെടുന്നവര്‍ക്ക്..