കൂട്ടത്തില്‍ നടുക്കൂള്ള ചക്കി പൂച്ച
അമ്മിക്കുട്ടിയില്‍ ഒന്ന് നക്കി
തന്നത്താന്‍ പറഞ്ഞു
“ഒന്നും ശരിയല്ല”.
ചക്കി കോഴിയും കറുമ്പന്‍ കാക്കയും
തമ്മില്‍ തമ്മില്‍ നോക്കി ചിരിച്ചു..
ചക്കി മുരടനക്കി 15 എന്ന്
ഉറക്കെ പറഞ്ഞു.
മുറ്റത്തേക്ക് പറന്ന് വന്ന
മുള്ളും ചോറും കടിച്ച് പറിക്കുന്ന
ഇടയില്‍ വീണ്ടും പറഞ്ഞു.
“ഒന്നും ശരിയല്ല”.
ഒരു താളത്തിലെന്നപ്പോലെ
കറുമ്പന്‍ ചെല്ലി പതിനാറ്
കഥയറിയാതെ പാണ്ടി പട്ടി
ഒന്ന് കുരച്ചു.
എന്തേ എന്ത് പറ്റി ?.
അവന്‍ കേട്ടുവത്രെ
മൂന്ന് ദിവസം
വാര്‍ത്തയിലെ ചര്‍ച്ചകള്‍
എല്ലാരും പറഞ്ഞു
എന്നും പറഞ്ഞു
ഒരൊന്ന്
“ഒന്നും ശരിയല്ല”..
മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം
2008, മാർച്ച് 30, ഞായറാഴ്‌ച
2008, മാർച്ച് 23, ഞായറാഴ്‌ച
തോന്നല്‍

കോടതി ആദ്യം വിറച്ചു,
പിന്നെ കുരച്ചു
ഇവന്‍ ഭീകരനാണ്
അന്ന് കുലച്ച
വാഴക്കുല കട്ടെടുത്തത്
ഇവന്റെ മുത്തച്ചനാണ്
പട്ടിണി
ഒരു തോന്നലാണ്
ഒരു തോന്നലാണ്
കട്ടെടുക്കുക എന്നത്
യാഥാര്‍ത്ഥ്യവും
വിശപ്പ് എന്നൊരു പദം
മനസ്സിന്റെ വെറും
അനുഭൂതിയെന്ന്
വിധി പുസ്തകത്തില്‍
ഒരു മീനിനെ പോലെ പിടഞ്ഞു
അതിന്റെ പേരില്‍
തീറ്റ കക്കുന്നവന്‍
കൊടും കുറ്റവാളി..
അവന്‍ ചിരിച്ചു
അന്ന്
മുത്തച്ചന്‍
കട്ടെടുത്തപ്പോള്‍
എല്ലാ പഴവും
തിന്നത് നിങ്ങളാണ്
എന്നവന്‍ കോടതിയില്‍ ബോധിപ്പിച്ചു.
ഭക്ഷണ മോഷണകേസ്സില്‍ റിമാന്റിലായി ക്ഷയം പിടിപ്പെട്ട് മരണപ്പെട്ട ആദിവാസി ബബുവിനെ മറക്കാന്‍ വേണ്ടി പെടാപാട് പെടുന്നവര്‍ക്ക്..
2008, മാർച്ച് 15, ശനിയാഴ്‌ച
ഉളുപ്പില്ലാത്തവര്‍.....

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍
വിമര്‍ശിക്കപ്പെടേണ്ടത്.
വെറുക്കപെടേണ്ടത്..
ഇനിയൊരിക്കലും അവിടെ
ആരും കൊല്ലപ്പെടരുതേ
എന്ന് മലയാളികള്‍ കൂട്ടമായി പ്രാര്‍ത്ഥിക്കുന്നു....
അതിനിടയില്‍ തികച്ചും ചെക്കുത്താന്റെ
കണ്ണുകളമായി ചിലര്‍ പതുങ്ങി
നില്‍ക്കുന്നത് നാം കാണാതിരുന്നു കൂടാ..
കൊല്ലപ്പെട്ട ഒരു വിഭാഗത്തിന്റെ
കരളുരുകി മാത്രം കാണാവുന്ന
ഫോട്ടോകള്‍ ഫോര്‍വേഡ് ചെയ്ത് കളിക്കുന്നു..
പ്രിയരേ ആ ഫോട്ടോയിലുള്ളവര്‍ക്കും
കുടുംബം ഉണ്ട്..
അത് കൊന്നവര്‍ മാത്രമല്ല
ഫോര്‍വേഡ് ചെയ്ത് കളിക്കുന്നവരും
ഓര്‍ക്കേണ്ടതാണ്.
ഇവിടെ ഒരു പാര്‍ട്ടി മാത്രമാണ്
തെറ്റുകാര്‍ എന്ന്
ഒരോ ഫോര്‍വേഡ് മെസ്സേജിലും...
രാഷ്ട്രീയം ചെകുത്താന്റെ
മാര്‍ഗമെന്ന്
ടി. വി. ചാനലിലും
ചില ബ്ളോഗുകളിലും
സജീവ ചര്‍ച്ചകള്‍...
വിക്കിപീഡിയയില്‍
പുതിയ സ്കോര്‍ പട്ടികയും....
രാഷ്ട്രീയം മനുഷ്യന്റെ നന്‍മക്ക് വേണ്ടിയുള്ളതാണ്
അത് കേരളത്തിലെ ജനങ്ങള്‍ക്ക്
ഒരു പാട് നന്‍മകളും നല്‍കിയിട്ടുണ്ട്
മനുഷ്യരുടെ തെന്നിനീങ്ങുന്ന വികാരങ്ങളില്‍
രാഷ്ട്രീയ ആദര്‍ശങ്ങള്‍
മറന്ന് കൊലയാളികളായി അവര്‍ മാറുന്നു.
വികാരങ്ങളുടെ തള്ളിച്ചകളില്‍
വിചാരങ്ങള്‍ മാറി നിന്ന് പോകുന്നു
അവിടെ
പാവം രാഷ്ട്രീയം എന്ത് പിഴച്ചു.......
2008, മാർച്ച് 9, ഞായറാഴ്‌ച
ചില പാഠങ്ങള്‍- നാം എങ്ങനെ വിഡ്ഡികളല്ല ?
പാഠം ഒന്ന്
ചിരിക്കുന്ന ബുദ്ധനെ
പോലെ
അനങ്ങാതിരിക്കണം
വെറുതെ മേല്‍പ്പോട്ട് നോക്കിയിരിക്കണം..
പാഠം രണ്ട്
അവര്‍ ഒരു കൂട്ടമായിരിക്കും
കയ്യില്‍ ഒരു വാള്‍
പോലെ ഒരു എക്സ്പ്രഷന്‍
അത് വാളല്ലന്ന് തിരിച്ചറിയണം
കാരണം
നാം അവരെപ്പോലെ വിഡ്ഡികളല്ല.
പാഠം മൂന്ന്
ഇനി അവര്‍ ആഞ്ഞ് വെട്ടിയാല്‍
ഇടത്ത് നിന്ന് വലത്തോട്ട്
മെല്ലെ തിരിഞ്ഞാല്‍
ഇരു കൈയ്യും
ഒളിപ്പിച്ച് വെക്കാം…
കൈ അത്
ഒരു ചിഹ്നമാണ്
നാളെ തിരിച്ച് വെട്ടാന്‍
ഞങ്ങള്‍ക്ക് നിങ്ങളുടെ
കൈമാത്രം ബാക്കി വേണം ..
2008, മാർച്ച് 5, ബുധനാഴ്‌ച
പറഞ്ഞിട്ട് കാര്യമില്ല....

പ്രണയം
ഇത് ഒരു കൂടാരമാണ്
ചിലപ്പോള്‍
ഒരു കാറ്റിന് പോലും
അകത്തെത്താന്‍
കഴിയാതെ
ഞാന്‍ വീര്‍പ്പ് മുട്ടികിടക്കും
ചില സമയങ്ങളില്‍
നാലുമണി പൂവിന്റെ
സുഗന്ധത്തേക്കാള്‍
എന്നെ ഉന്മാദനാക്കും
അതിന്റെ വിയര്‍പ്പിന്റെ
പച്ച മണം..
രാത്രിയില്‍ ,
വീണുടയുന്ന
കുപ്പിച്ചില്ലുകള്‍
കൂടാരത്തെ
വലം വെക്കാറുണ്ട്.
അവിടെ കിടന്ന
നാളുകളിലെ
ഓര്‍മകളുടെ
ചപ്പുചവറുകള്‍ക്കിടയില്‍
ഒരു ഒറ്റ രൂപയുടെ
നാണയം പോലും
എന്നെ കാത്തിരുന്നില്ല.
എങ്കിലും
എന്നെക്കെയോ
ഇതിന്റെ സൌന്ദര്യം
എന്നെ കൊണ്ട് പോയിരുന്നു
അതിന്റെ കാണാത്ത
വാതിലിന്റെ ഉള്ളിലേക്ക്..
പക്ഷേ
എനിക്കറിയില്ലായിരുന്നു
എല്ലാ കൂടാരവും
പോലെ
അടച്ച് വെക്കാന്‍ അതിനും
രണ്ട് ചോയ്സാണ്
എന്നത്.
അത് കൊണ്ടായിരിക്കാം
ഞാനടച്ചത്
എനിക്കൊരിക്കലും
തുറക്കാന്‍ സാധികാതിരുന്നത്
ഞാനടച്ചത്
എനിക്കൊരിക്കലും
തുറക്കാന്‍ സാധികാതിരുന്നത്
2008, മാർച്ച് 2, ഞായറാഴ്‌ച
ഒരു ഭീകരവാദികൂടി....
ഒരൊറ്റ വാക്ക്
വീശി അടിച്ച കൊടുങ്കാറ്റ്
പെട്ടെന്ന് മാളത്തിലേക്ക്
മറഞ്ഞിരുന്നു.
ചുറ്റും നിശബ്ദത
ഒരു കറുത്ത പൂച്ച
എവിടെ നിന്നോ വട്ടമിട്ടു
ചാടാന്‍ തക്കം നോക്കി.
തിളച്ച് മറഞ്ഞ
ചൂട് പാല്‍
തണുത്തു ആറി
ഒരെറ്റ വാക്ക്
പിറക്കാന്‍ മടിച്ച
ഗര്‍ഭ്ഭം
ഒരുങ്ങി
ചുറ്റിലും യാങ്കികള്‍
ഒരു ഞെട്ടലോടെ
അവര്‍ പറഞ്ഞു
ഉള്ളില്‍ ഒരു ഭീകരവാദി
ജനിക്കാനിരിക്കുന്ന ഒരു
മുസല്‍മാന്‍
സുകുമാരേട്ടന്റെ ഇതും അതിന്റെ ചില കമ്മന്റും വായിച്ചപ്പോള്‍തോന്നിയത്..
വീശി അടിച്ച കൊടുങ്കാറ്റ്
പെട്ടെന്ന് മാളത്തിലേക്ക്
മറഞ്ഞിരുന്നു.
ചുറ്റും നിശബ്ദത
ഒരു കറുത്ത പൂച്ച
എവിടെ നിന്നോ വട്ടമിട്ടു
ചാടാന്‍ തക്കം നോക്കി.
തിളച്ച് മറഞ്ഞ
ചൂട് പാല്‍
തണുത്തു ആറി
ഒരെറ്റ വാക്ക്
പിറക്കാന്‍ മടിച്ച
ഗര്‍ഭ്ഭം
ഒരുങ്ങി
ചുറ്റിലും യാങ്കികള്‍
ഒരു ഞെട്ടലോടെ
അവര്‍ പറഞ്ഞു
ഉള്ളില്‍ ഒരു ഭീകരവാദി
ജനിക്കാനിരിക്കുന്ന ഒരു
മുസല്‍മാന്‍
സുകുമാരേട്ടന്റെ ഇതും അതിന്റെ ചില കമ്മന്റും വായിച്ചപ്പോള്‍തോന്നിയത്..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)