http://woldhek.nl/image/show/1408-condoleezza-rice-2
ഒട്ടൊരു ചവര്‍പ്പ്,
വായില് കിടന്ന് പിടയുന്നു
തുപ്പാന് മനസ്സ്
പറയുന്ന് പോലെ
പിന്നെ മെല്ലെ ചവച്ചിറക്കി.
അല്ല
എവിടെ പോയി
ഇതിന്റെ മധുരം
അന്ന്
അവിടെയെല്ലാം
മരണങ്ങള്‍ ഉണ്ടായിരുന്നു.
വിശപ്പിന്റെ നല്ല
രുചിയറിഞ്ഞുള്ള മരണം,
അതിന്റെ
നിറം പിടിച്ച ചിത്രങ്ങളും
വാര്‍ത്തകളും
ബ്രെക്ക് ഫാസ്റ്റിന്റെ കൂടെ
അന്നുണ്ടായിരുന്നല്ലോ..
പിന്നെ എന്നാണ്
അത് കാണാതിരുന്നത്..
വയ്യ.
ചവര്‍പ്പ്
തിങ്ങികൂടുന്നു.
വയറ്റില് ഹിരോഷിമയുടെ
ചിത്രം പോലെ മുരളുന്നു
ഇവിടെ
ചവര്‍പ്പിന്ന് കാരണം
60 ശതമാനവും
20 രൂപ ദിവസകൂലിയുള്ള
ജനങ്ങള്‍
പള്ള നിറച്ച്
തിന്നുന്നത് തന്നെ...
ഇനി ഭീകരരുടെ
കൂട്ടത്തില് അവരെയും
ഒരു കണ്ണിയാക്കണം.
ചവര്‍പ്പ് വീണ്ടും
ചവര്‍പ്പ്.
സഹിക്കാന് വയ്യ.
എന്തേ
ഭീകരരുടെ
എണ്ണം ഇങ്ങനെ കൂട്ടുന്നേ….
ചിത്രം ഏതോ ഒരു വെബില്‍ നിന്നും പോസ്റ്റിയത്. ഗൂഗിളില്‍ നിന്നും കിട്ടിയത്...