മിനിയാന്ന്
പണ്ടത്തെ
അടുത്ത വീട്ടിലെ കുട്ടിയുടെ
രോഷം കണ്ടു.
കിടന്ന് പുളയുന്നുണ്ടായിരുന്നു
കൈകാലുകള്‍
മുഖത്ത്
ഹോളിയുടേ
നിറങ്ങള്‍ പോലേ
പലതും മിന്നിമറയുന്നത് കണ്ടു.
സ്ത്രീകളേട്
അസഭ്യം പറയുന്നതിനെ
കയ്യടിച്ച് സ്വികരിക്കുമെന്ന്
ഷാജിയോടാരാണ് പറഞ്ഞത്
ഇന്നലെ
ചുവന്ന മുളക്ക് കടിച്ചു
കുറച്ച് മുമ്പ്
അഗ്രഹാരത്തിലെ
ചിന്താമണിയിലുമുണ്ടായിരുന്നു
ഒരു കല്ല് കടി.
വെറുതേ
സ്ത്രീകളോട്
അസഭ്യം എന്നപോലെ
വെറുതേ
ഒരു സഖാവ് അസഭ്യം
സഖാവ് സമം അസഭ്യം
സഖാവ് സമം അസഭ്യം
എന്ന് മൂന്ന് വട്ടം പറഞ്ഞാല്‍
ചിലപ്പോള്‍ അതായിരിക്കും
ഇനി അര്‍ത്ഥം
ഉര്‍വശിയുടെ അഭിമുഖം സൂര്യയില്‍ ചിരിച്ചിരുന്നു കണ്ടു. ആരോഗ്യപരമായ ഒട്ടേറേ വിമര്‍ശനങ്ങളാണ് നടത്തിയതെങ്കിലും ഒരു തമാശ പരിപാടി പോലെ കണ്ടിരുന്നു. സൂപ്പര്‍സ്റ്റാറിന്റെ മുണ്ട് പൊക്കുമ്പോള്‍ ഒരു സൌണ്ട് കുത്തുമ്പോള്‍ വേറെ ഒരു സൌണ്ട്.(ആ സമയത്ത് ഉര്‍വശിയുടെ മുഖം കണ്ടാല്‍ ചിരിച്ച് പോവും. ഉര്‍വശിയെ ചെറുപ്പത്തില്‍ എന്റെ ഇഷ്ട നടിയായി കണ്ടിരിന്നു. ഈ അയലത്തെ കുട്ടി ഫെയിസ് കാരണം). അങ്ങനെ അങ്ങനെ…
കൂടുതലും നല്ല നിശിത വിമര്‍ശനങ്ങളായിരുന്നു. ഇതിനിടയിലാണ് ഷാജികൈലാസ് ടെപ്പ് സിനിമയെയും വിമര്‍ശിച്ചത്.
എന്റെ ചിന്ത അതല്ല. മുമ്പ് കരുതികൂട്ടി മലയാളത്തിലെ സിനിമയിലൂടെ സംഘപരിവാര്‍ചേദനകളെ ഉയര്‍ത്തുന്ന തലത്തിലായിരുന്നു ഷാജിയുടെ സിനിമകള്‍ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. രഞിത്തിന്റെ തിരകഥയിലൂടെ വന്നവയും. ഷാജിയെക്കാള്‍ രഞിത്തിനെയാണ് എനിക്ക് അന്ന് അങ്ങനെ ഒരു ഹിഡണ്‍ അജണ്ഡ ഉള്ളതായി തോന്നിയതും.
പിന്നെ രഞിത്ത് സ്വതന്ത്ര സംവിധായകനായി. ഒരു സിനിമ പോലും പിന്നെ ആ ശൈലിയില്‍ കണ്ടിട്ടില്ല ആ സംവിധാനത്തില്‍. ഷാജികൈലാസിനോടൊപ്പമല്ലാതേ വേറേ കുറേ സിനിമകള്‍ക്കും രഞിത്ത് തിരകഥകള്‍ എഴുതിയിട്ടുണ്ട്. അതിലും ആ ഒരു ടൈപ്പ് കാണുന്നില്ല.അല്ലങ്കില്‍ ഓര്‍മയിലില്ല
ഇപ്പോള്‍ അടുത്ത് ഷാജിയുടെ പുതിയ സിനിമകളായ ചിന്താമണി കൊലകേസിലും റെഡ്ചില്ലീസിനും, തിരകഥ എഴുതിയത് സാജനാണ്. ആ സിനിമകള്‍കെല്ലാം കരുതികൂട്ടി സഖാവ് സഖാക്കന്മരുടെ മക്കള്‍, എന്ന പദങ്ങളെ തെറ്റുകാര്‍ എന്ന തലത്തിലേക്ക് കരുതികൂട്ടി കൊണ്ട് പോവുന്നതായി എനിക്ക് തോന്നുന്നു
സിനിമകാണുന്ന അളുകളുടെ (പ്രത്യേകിച്ച് വൈകാരികമായ ഈ തലത്തിലുള്ള കഥകള്‍) മനസ്സുകളില്‍ തെറ്റുകാര്‍ എന്ന് തന്നെയാണ് പുതിയ സഖാക്കളുടെ അര്‍ത്ഥം എന്ന് ഉറച്ച് പോവുന്ന തരത്തിലാണ് ആ വാക്കുകള്‍ക്ക് സ്ഥാനം നല്‍കുന്നത്.സാജന്റെ മറ്റ് സിനിമകള്‍കെന്നും ഈ പ്രശന്ം കാണുന്നില്ല.. സോ എന്ത്കൊണ്ടാണ് സാജനും രഞിത്തും എല്ലം ഷാജിയോടൊപ്പം നില്‍ക്കുമ്പോള്‍ ഈ തലത്തിലുള്ള സിനിമകള്‍ വരുന്നത്…