ഇവള്‍.,
ഉറക്കിന് വേണ്ടിയാണ്
മനസ്സിനെ ഇവള്‍ കണ്ടെത്തിയത്.
വിതറിയ പൂക്കളിലെ
കറുത്ത പാടിനെ തിരയുന്ന
പാവാടകാരിയെ പോലെ
ഇവള്‍ മനസ്സിന്റെ
സന്തോഷങ്ങളെ
തിരഞ്ഞെടുത്തു…
അവള്‍...,
ഉണര്‍വിന്റെ
നനുത്ത പ്രഭാതത്തിലാണ്
ഉറക്കിനെ കുറിച്ചോര്‍ത്തത്
അവന്റെ കൈ വിരലുകള്‍
തലവരയില്‍
കൈകടത്തുന്നതിന്ന്
മുമ്പാണല്ലോ
ഉറങ്ങിയത് എന്നത്
ഇന്നലെയാണവള്‍ ഓര്‍ത്തത്…
അവന്..
അവന്റെ പ്രതലത്തില്‍
ഇവളുടെ ഉറക്കത്തെ
നിശ്ചലമാക്കി..
ഇവന്..
ഇവന്റെ സ്നേഹത്തില്‍
അവളുടെ
ഉണര്‍വ് ഒരു ശീലവും……
അവരുടെ
ഉറക്കവും ഉണര്‍വിന്റെയും
തിരച്ചിലുകള്‍ക്കിടയില്‍ അവനും ഇവനും
പരസ്പരം കൂര്‍ക്കം വലിച്ച്
മത്സരിക്കുകയായിരുന്നു..
ചിത്രം.. http://sequesteredsoul.wordpress.com/