മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2008, മേയ് 1, വ്യാഴാഴ്‌ച

ചവര്‍പ്പ് (കൊണ്ടാലെസ്സ)

http://woldhek.nl/image/show/1408-condoleezza-rice-2

ഒട്ടൊരു ചവര്‍പ്പ്,
വായില് കിടന്ന് പിടയുന്നു
തുപ്പാന് മനസ്സ്
പറയുന്ന് പോലെ
പിന്നെ മെല്ലെ ചവച്ചിറക്കി.
അല്ല
എവിടെ പോയി
ഇതിന്റെ മധുരം

അന്ന്
അവിടെയെല്ലാം
മരണങ്ങള്‍ ഉണ്ടായിരുന്നു.
വിശപ്പിന്റെ നല്ല
രുചിയറിഞ്ഞുള്ള മരണം,
അതിന്റെ
നിറം പിടിച്ച ചിത്രങ്ങളും
വാര്‍ത്തകളും
ബ്രെക്ക് ഫാസ്റ്റിന്റെ കൂടെ
അന്നുണ്ടായിരുന്നല്ലോ..
പിന്നെ എന്നാണ്
അത് കാണാതിരുന്നത്..

വയ്യ.
ചവര്‍പ്പ്
തിങ്ങികൂടുന്നു.
വയറ്റില് ഹിരോഷിമയുടെ
ചിത്രം പോലെ മുരളുന്നു

ഇവിടെ
ചവര്‍പ്പിന്ന് കാരണം
60 ശതമാനവും
20 രൂപ ദിവസകൂലിയുള്ള
ജനങ്ങള്‍
പള്ള നിറച്ച്
തിന്നുന്നത് തന്നെ...
ഇനി ഭീകരരുടെ
കൂട്ടത്തില് അവരെയും
ഒരു കണ്ണിയാക്കണം.

ചവര്‍പ്പ് വീണ്ടും
ചവര്‍പ്പ്.
സഹിക്കാന് വയ്യ.
എന്തേ
ഭീകരരുടെ
എണ്ണം ഇങ്ങനെ കൂട്ടുന്നേ….



ചിത്രം ഏതോ ഒരു വെബില്‍ നിന്നും പോസ്റ്റിയത്. ഗൂഗിളില്‍ നിന്നും കിട്ടിയത്...

21 അഭിപ്രായങ്ങൾ:

ചിതല്‍ പറഞ്ഞു...

ഇന്ത്യക്കാരും ചൈനക്കാരും കൂടുത്തല്‍ ഭക്ഷണം വിനിയോഗിക്കുന്നു എന്ന് റൈസ്..അവിടെ കൂടുതല്‍ പേരുടെ വിശപ്പ് മാറാന്‍ തുടങ്ങിയതാണ് ഇന്നത്തെ ഭക്ഷണക്ഷാമത്തിന്ന് കാരണമെന്ന് അര്‍ത്ഥം. ഇവിടെ അങ്ങനെ വിശപ്പ് മാറാന്‍ തുടങ്ങിയോ.. ആ‍ാ

Sunith Somasekharan പറഞ്ഞു...

nalla varikal..veendum veendum ezhuthumallo

അജ്ഞാതന്‍ പറഞ്ഞു...

ഈ ആക്രാന്തപ്പണ്ടാറങ്ങളുടെ കണക്കുകള്‍ കേട്ടു ചെവി തഴമ്പിച്ചു.പണ്ട് പറഞ്ഞിരുന്നു ഇന്ത്യക്കാര് വിറകടുപ്പുകള്‍ കൂടുതലുപയോഗിക്കുന്നത് പരിസ്ഥിതീനെ പണ്ടാറടക്കും എന്ന്,ഇപ്പോ കൂടുതല്‍ തിന്നുന്നു എന്ന്,ഇന്ത്യവികസിക്കുന്നൂ അതാണ് ഉറ്പ്യയ്ക്ക് പുല്ല് വെലയാവണതത്രേ.ദേ പ്രധാനമത്തിത്തലയന്‍ പറയുണൂ കേരളം വികസിക്കുംന്ന് ഇപ്പൊ തിന്നാങ്കിട്ടാതെ ചുര്ങ്ങണത് കണക്കാക്കണ്ടാത്രേ.

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ചൈനക്കാരും ഇന്‍ഡ്യക്കാരുമാണോ ലോകത്തിന്റെ വിശപ്പു നിശ്ചയിക്കുന്ന ഘടകങ്ങള്‍ ?അവര്‍ കൂടുതല്‍ കഴിച്ചാല്‍ ഭക്ഷണത്തിനു ക്ഷാമമാകും അല്ലേ ആ ആര്‍ക്കറിയാം..

ജ്യോനവന്‍ പറഞ്ഞു...

കാര്‍ട്ടൂണിലെ കാര്‍ട്ടൂണ്‍ ഇഷ്ടമായി.

മൂര്‍ത്തി പറഞ്ഞു...

വിവിധയിനം ‘റൈസ്‘ ആണ് പ്രശ്നം...

siva // ശിവ പറഞ്ഞു...

നല്ല വരയും വരികളും...

ഭൂമിപുത്രി പറഞ്ഞു...

അരിചേച്ചീടെ പല്ലിലൊക്കെ എന്താ ചിതലേ?
അവറ്ക്ക്ജൈവ ഇന്ധനമുണ്ടാക്കാനുള്ള വസ്തുക്കളെടുത്ത് നമ്മള് വയറ്നിറച്ചിട്ട് പിന്നെ,പറയുന്നതാകുറ്റം?

yousufpa പറഞ്ഞു...

എന്തായാലും നിലവിലുള്ള റൈസുകളില്‍,എന്തെങ്കിലും കൈവശമുണ്ട്ടെങ്കില്‍ മിണ്ടാതിരുന്നോണം.അല്ലെങ്കില്‍ പേറ്റെന്റ് തട്ടിയെടുക്കും.

ശ്രീ പറഞ്ഞു...

നന്നായി, മാഷേ.
:)

നിലാവര്‍ നിസ പറഞ്ഞു...

ആ പ്രസ്താവന കേട്ടപ്പോള്‍ മുതല്‍ നെഞ്ചിലെന്തോ കുരുങ്ങിയതാണ്.. അതിനോട് ഇങ്ങനെ ഒരു സര്‍ഗാത്മക പ്രതികരണം സാധ്യമായല്ലോ.. അഭിനന്ദനങ്ങള്‍.. ചിന്തകള്‍ പങ്കിടുന്നു...

Unknown പറഞ്ഞു...

കവിത നന്നായി, ഒപ്പം
കാര്‍ട്ടൂണും ഇഷ്ടമായി.

ചിതല്‍ പറഞ്ഞു...

My......C..R..A..C..K........Words
നന്ദി...
കാവലാന്‍.. ഞാനൊന്നും പറയുന്നില്ല.. നന്ദി...
കാന്താരിക്കുട്ടി...ആര്‍ക്കറിയാം... നന്ദി..
ജ്യോനവന്‍.. ദേഷ്യത്തോടെ സെര്‍ച്ച് ചെയ്തത്താ.. ദാ കിടക്കുന്നു.. കറക്റ്റ് ഒരു റൈസ്..
മൂര്‍ത്തി.. നന്ദി..
ശിവ.. വര നല്ലത്ത് തന്നെയാണ്.. ഞാന്‍ വരച്ചതെല്ലാന്ന് മാത്രം.. നന്ദി..
ഭൂമിപുത്രി ശരിയാ.. നമ്മളാണ് തെറ്റുകാര്‍...
നമുക്ക് ഭക്ഷിക്കാതിരിക്കാം.. ആ‍ദ്യം ഭൂമിപുത്രിമാത്രകകണിക്കണം അത് മാത്രം....അവരെ പറഞ്ഞിട്ട് കാര്യം ഇല്ലാ എന്നറിയാം... നന്ദി.. നിങ്ങളെപ്പോലെയുള്ളവര്‍ ഇവിടെ വരുന്നതിന്ന്..
അത്കന്‍.. നന്ദി...
ശ്രീ നന്ദി....
നിലാവര്‍നിസ....വീണ്ടും വീണ്ടും നന്ദി....
സഗീര്‍.. വര എന്റേത് അല്ലേ....നന്ദി..
മറ്റ് വായിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി..

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

ആനുകാലികപ്രസക്തിയും
രോഷം സ്ഫുരിക്കുന്നതുമായ
ഒരു യുവതുര്‍ക്കിക്കവിത
ആശംസകള്‍............

കല|kala പറഞ്ഞു...

ചിതലിനെ ഇപ്പോഴാണു കണ്ടതു;
കൊറിച്ച്ചിടാന്‍ കുറച്ചു കൂടുതലുണ്ടല്ലൊ?
കൊള്ളാം ..ഒക്കെ ഒന്നു വായിക്കട്ടെ.. :)

smitha adharsh പറഞ്ഞു...

ഇതു മനസ്സിനകത്തു എവിടെയോ തട്ടി....നന്നായിരിക്കുന്നു...

Shooting star - ഷിഹാബ് പറഞ്ഞു...

valareaa valareaa nilavaaram ulla onnu. themmaadikaludeaa themmaadiththileakum kroorathakalieakkum oru choondu palaka. nannaayittundu kettoaa

Mr. X പറഞ്ഞു...

കഷ്ടം...!
നല്ല പോസ്റ്റ്.
(നമുക്ക് ഇങ്ങനെ ഒക്കെ അല്ലേ പ്രതികരിക്കാനാവൂ?)

ഫസല്‍ ബിനാലി.. പറഞ്ഞു...

ഭീകരര്‍ ഉണ്ടാകുന്നത്..പിന്നെ അതിന്‍റെ മാനദണ്ഡങ്ങള്‍
ചവര്‍പ്പ് എല്ലായിടത്തും
തീവ്രതയുള്ള വരികള്‍, ആശംസകള്‍

ബഷീർ പറഞ്ഞു...

ചവര്‍പ്പ്

കണ്ടറിയാത്ത കൊണ്ടാലിസ കൊണ്ടറിയും .. ചവര്‍പ്പ്‌ ..ചവര്‍പ്പ്‌..

നന്നായിരിക്കുന്നു ചിതല്‍.. ഇവരൊക്കെ ചിതലരിക്കുമ്പോള്‍ ഓര്‍ ക്കും

നരേന്‍..!! (Sudeep Mp) പറഞ്ഞു...

chavarppuntaayalum saramilla...ithiri ration arikittiyalum mathi.....visappanu prasnam...athinte peril maathramaanente vikaram...!!!