മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2009 ജനുവരി 28, ബുധനാഴ്‌ച

തുടര്‍ച്ച....വലയില്‍ വീണ വവ്വാലുകളാണ് നാം

തുടര്‍ച്ചകള്‍ അങ്ങനെയാണ്..
പിന്തുടരുന്ന കാല്പാടുകളെ പോലെ..
ഒന്ന് നോക്കിയാല്‍ കാണാം.
തിരിഞ്ഞ് നോട്ടം വൈകിയാണെങ്കില്‍
ഓര്‍മിക്കാന്‍ ഒന്നും ബാക്കിയുണ്ടാവില്ല.

ചിലരുണ്ട്
പഴയ തോരണങ്ങളെ
അഴിച്ച് മാറ്റിയതിനെ കുറിച്ച്
വേവലാതി പെടുന്നവര്‍…
മറഞ്ഞ് പോയ
കാഴ്ച്ചകള്‍ തിരയുന്ന
വവ്വാലുകള്‍

വീണ്ടുവിചാര‍ങ്ങള്‍
സ്വവിമര്‍ശനങ്ങളല്ല…
വവ്വാലുകള്‍ അടുത്ത് നിന്നെങ്കിലും
തിരിച്ചറിയുന്നു…
മതില്‍കെട്ടുകളെ..

ചുറ്റിലും കാഴ്ച്ചകള്‍
മറക്കുന്ന വര്‍ത്തമാനത്തില്‍
നോക്കി നില്‍ക്കേണ്ടതുണ്ട്…
തുടര്‍ച്ചകളെ കാണാന്‍…

നോട്ടം പിഴച്ചാല്‍
വലയില്‍
സുഷിരങ്ങളുള്ളത്
അറിയാത്ത വവ്വാലുകളെ
പോലെയാവും…

2 അഭിപ്രായങ്ങൾ:

അരുണ്‍ കരിമുട്ടം പറഞ്ഞു...

തേങ്ങ എന്‍റെ വക
അര്‍ത്ഥവത്തായ വരികള്‍.ഇഷ്ടപ്പെട്ടു

Bindhu Unny പറഞ്ഞു...

കുറേ നാളുകളായല്ലോ ചിതലേ? ബിസിയായിരുന്നോ? :-)