ചെറുപ്പത്തില്‍
പുത്തനുടുപ്പിനേക്കാള്‍
കുടകമ്പിയില്‍ നിന്ന്

വെള്ള തുള്ളികളെ
ഈമ്പികുടിക്കുന്നതിനായിരുന്നു
ഈ തിമര്‍ത്ത് പെയ്യുന്ന മഴക്കാലത്തെ
സ്നേഹിച്ചത്
ജൂണ്‍
എന്തേ
നീ
ഇപ്രാവശ്യം നൊമ്പരം
നല്‍കുന്നത്
പ്രണയത്തെ
ജീവിതമാക്കിയ
കമലയും
പച്ചയായ ജീവിതത്തെ
വരച്ച് നല്‍കിയ
ലോഹിയേയും
നിന്റെ പെയ്യുന്ന
കണ്ണീര്‍ കഷ്ണത്തില്‍
ഒളിപ്പിച്ച് വെച്ച്
കൊണ്ട് പോയത്
ഇപ്പോ
എന്തോ
പച്ചമണ്ണിന്റെ മണം നല്‍കുന്ന
നീ
കറുത്ത വസ്ത്രമണിഞ്ഞിരിക്കുന്നത്
എനിക്ക്
വിറളിപിടിപ്പിക്കുന്നു.
കീരികാടനെ കൊന്ന
സേതുമാധവനെ പോലെ
ഞാനും
പ്രതികരിച്ചേക്കാം
അത് കൊണ്ട് ജൂണ്‍ നീ വിടപറയുക
ഇനിയും
കറുത്ത വസ്ത്രമണിയാതെ