മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം
2009, സെപ്റ്റംബർ 8, ചൊവ്വാഴ്ച
ആനപുറത്തിരുന്ന് ഒളിഞ്ഞ് നോക്കുന്നവര്‍
ഇരുണ്ട നിറം
തടിച്ച രൂപം
പരന്ന നടത്തം
എല്ലാം കൊണ്ടും
അശുഭമാകേണ്ടതായിരുന്നു
ആന
എന്നിട്ടും
ആന
ഒരു വിജയിയെ പോലെ
ശുഭചിഹ്നമായി
തിരക്കിലും
ഒരുക്കങ്ങളിലും
ആന
ഒരാവശ്യമായിരുന്നു
ആനക്കറിയാമായിരുന്നു
ഒരിക്കല്‍
അവനും
നിശ്ചലമാകുമെന്ന്
അതിനാല്‍
അഹങ്കരിക്കാതെ
അമര്‍ന്നിരുന്നു
അവന്
വയറിന്റെ
നിലനില്പിന്
സ്വയം വില്കാന്
കഴിയാതെ
ഭാര്യയെ
രജിസ്റ്ററായി വില്‍ക്കുന്ന
ഇടവേളയില്‍
ഇന്ദ്രപ്രസ്ഥതിലേക്ക്
ആന പുറത്തിരുന്ന്
ഒളിഞ്ഞ് നോക്കിയിരുന്നവര്
ഇന്ന്
സ്റ്റാമ്പുകളെ പോലെ
പാര്‍ക്കുകളിലും
റോഡുകളിലും
ആനയെ
നിശ്ചലമായി
നിറുത്തുന്നത്
ഒരിക്കല്‍
പാപ്പനെ
ചവിട്ടി കൊല്ലുന്ന
മര്‍ദ്ദിദനെ പോലെ
തങ്ങളുടേ നേര്‍ക്കും
വരുമെന്ന്
ഓര്മയുള്ളത് കൊണ്ടായിരിക്കാം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
10 അഭിപ്രായങ്ങൾ:
മായവതി ആന പ്രതിമകളെ റോഡുകളില്‍ നിരത്തുന്ന നേരത്ത് സോണിയയടെയും രാഹുലിന്റെയും മണ്ഡലത്തിനടുത്തുള്ള
ജനങ്ങള്‍ ഒരു നേരത്തെ പട്ടിണി മാറ്റാന്‍ മുദ്രപേപ്പറില്‍ രജിസ്റ്റര്‍ ചെയ്ത്ത് ഭാര്യമാരെ വില്‍ക്കുകയാണത്രേ…
പാപ്പനെ
ചവിട്ടി കൊല്ലുന്ന
മര്‍ദ്ദിദനെ പോലെ
തങ്ങളുടേ നേര്‍ക്കും
വരുമെന്ന്
ഓര്മയുള്ളത് കൊണ്ടായിരിക്കാം
gooooooooooooood
കൊള്ളാം നന്നായിരിക്കുന്നു
ആശയം നന്നായിട്ടുണ്ട്. എന്നാല്‍ അവതരണത്തില്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്നു തോന്നുന്നു. ചില അക്ഷരങ്ങളുടെ കാര്യത്തിലും പദംപിരിക്കുന്നതിലും കൂട്ടി എഴുതുന്നതിലും കുറച്ചുകൂടി ശ്രദ്ധിച്ചാല്‍ കൂടുതല്‍ വായനാക്ഷമമാകുമെന്നു തോന്നുന്നു.
ഉദാഹരണത്തിന്
>ചിതല്പുറ്റ് - ചിതല്‍പ്പുറ്റ്
>ആനപുറത്തിരുന്ന് - ആനപ്പുറത്തിരുന്ന്
>ഒരിക്കല്‍ - ഒരിക്കല്‍
>അതിനാല്‍ - അതിനാല്‍
>ഇന്ദ്രപ്രസ്ഥതിലേക്ക് - ഇന്ദ്രപ്രസ്ഥത്തിലേക്ക്
'ആനപുറത്തിരിക്കുന്നതും' 'ആനപ്പുറത്തിരിക്കുന്നതും' തമ്മില്‍ വലിയ വ്യത്യാസമുണ്ട്.
മാത്രമല്ല
'വയറിന്റെ
നിലനില്പിന്
സ്വയം വില്കാന്
കഴിയാതെ
ഭാര്യയെ
രജിസ്റ്ററായി വില്‍ക്കുന്ന
ഇടവേളയില്‍
ഇന്ദ്രപ്രസ്ഥതിലേക്ക്
ആന പുറത്തിരുന്ന്
ഒളിഞ്ഞ് നോക്കിയിരുന്നവര്
ഇന്ന്
സ്റ്റാമ്പുകളെ പോലെ
പാര്‍ക്കുകളിലും
റോഡുകളിലും
ആനയെ
നിശ്ചലമായി
നിറുത്തുന്നത്
ഒരിക്കല്‍
പാപ്പനെ
ചവിട്ടി കൊല്ലുന്ന
മര്‍ദ്ദിദനെ പോലെ
തങ്ങളുടേ നേര്‍ക്കും
വരുമെന്ന്
ഓര്മയുള്ളത് കൊണ്ടായിരിക്കാം' എന്ന ഭാഗത്ത് അല്പം അവ്യക്തതയുമുണ്ട്.
'ഒളിഞ്ഞ് നോക്കിയിരുന്നവര്
ഇന്ന്'
എന്നീ വരികള്‍ക്കിടയിലെ അനാവശ്യമായ
സ്പേസ് ഒഴിവാക്കിയാല്‍ പ്രശ്നം ഏറെക്കുറെ പരിഹരിക്കാം എന്നു തോന്നുന്നു.
ഞാന്‍ ഒരു ദോഷൈകദൃക്കാണെന്നു കരുതേണ്ട. അങ്ങനെ കരുതിയാലും മുഖ്സ്തുതിക്കാരിയല്ലെന്നു തിരിച്ചറിഞ്ഞാല്‍ മതി.
ആശംസകളോടെ
ഹലോ ചിതല്, ഞാനും ഒരു ചിതല്. എതിര്‍പ്പില്ലെന്നു വിശ്വസിക്കുന്നു.
Nice one...
enjoyed!
കൊള്ളാം
ആയിരിക്കാം..
വരയും വയിയും നന്നായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ