മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം
2011, ജൂലൈ 13, ബുധനാഴ്‌ച
വരിതെറ്റിക്കുന്ന ഉറക്കത്തില്‍ നിന്ന്
ചില പകല്‍ സ്വപ്നങ്ങള്‍
വിയര്‍പ്പ് തുള്ളികളെ നോവിപ്പിക്കും
രോമങ്ങളെ തുറിച്ച് നോക്കും
ഒരിക്കല്‍ ശവപ്പെട്ടിക്ക്
ഓശാന പാടാന്‍
അഫ്സല്‍ ഗുരുവും ഗിലാനിയും
എവിടെയോ നിന്ന് വന്നിരുന്നു.
ഗിലാനി അതിനിടയില്‍ തന്നെ
എങ്ങോ മറഞ്ഞ് പോയി
നീതിയോടൊപ്പമാണ് സമാധാനം വരിക.
നീതി നടപ്പായില്ലെങ്കില്‍ സമാധാനവും ഉണ്ടാവില്ല.
എന്നും പറഞ്ഞ്
ആ ഓശനയില്‍
ഇന്ത്യന്‍ മാതൃത്വത്തിനെ ഒറ്റികൊടുത്ത
ശവപെട്ടി കുഭകോണം എവിടെയോ
പോയി ഒളിച്ചു.
ഇന്ന് മാരനും രാജയും
കോര്‍പരേറ്റുകളും
കുനിഞ്ഞിരിക്കുന്ന നേരത്ത്
ചോരയെ വീഞ്ഞാക്കുന്ന
മനസ്സുള്ളവര്‍ ചിയേര്സ്
പറഞ്ഞ് പൊട്ടി ചിരിക്കുന്നു
ഇത് ഭീകരക്രാമണമാണ്
എന്ന് സ്ഥിരീകരിക്കാന്‍ മാത്രം
കുറച്ച് നേതാക്കളും
ഇതിനിടയില്‍ പഴയ ശവപെട്ടി
പോലെ ഈ കോടികളും
പറന്ന് പോവുന്നതും നോക്കി
ഉറക്കത്തില്‍ മുഴുകിയിരിക്കുന്ന ഞാനും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ