മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2009, മേയ് 19, ചൊവ്വാഴ്ച

റിവേര്‍സിനും ഫാസ്റ്റിനുമിടയില്‍ സ്റ്റില്ലായിരുക്കുന്ന ഒരു പെണ്‍കുട്ടിക്ക്

മനസ്സിന്റെ ചെറിയ ഇടവേളയില്‍
അവള്‍ എനിക്ക് തന്നതാണ്
ഈ റിമോട്ട്.
ഒരു പാട് വട്ടം ചോദിച്ചു. അന്ന്
അതൊന്ന് തരുവാന്‍


ചുവപ്പ് നിറമുള്ള
ഇടത് ഭാഗത്തുള്ള ബട്ടണ്‍
ഒന്നമര്‍ത്താന്‍ പറഞ്ഞു
അവള്‍...


സ്വപ്നങ്ങള്‍
ഒന്നിന് പിറകേ ഒരു പാട്..
ദുഖങ്ങള്‍ അവസാനമില്ലാതെ,
തളര്‍ന്ന കാഴച്ചകളും
ചിതറിയ സ്വപ്നങ്ങളും എല്ലാം
എന്റെ നേരെ ഓടി വന്നു.


പേടിച്ച് പോയി ഞാന്‍
ഒന്നും മിണ്ടാന്‍ കഴിയാതെ


അവള്‍ ചിരിച്ചു
എന്റെ മൌനം കണ്ട്


വലത് ഭാഗത്തുള്ള
കറുത്ത ബട്ടണ്‍ എനിക്ക് കാണിച്ച്
തന്നു
ഒന്നമര്‍ത്താ‍ന്‍...


ക്ലിയറുകളില്ലാത്ത ചാനല്‍ പോലെ
കുറേ ചിത്രങ്ങള്‍
ഒന്നിനും കാഴച്ചകള്‍
പരിപൂര്‍ണ്ണമല്ല.
എല്ലാത്തിനും
മങ്ങിയ ഷാഡോയും


നീ ഈ കാഴ്ച്ചകള്‍
നിറങ്ങള്‍
കൊണ്ട് പൊതിഞ്ഞ്
തരാമെന്നാണോ പറഞ്ഞത്


ആകുമായിരിക്കും അല്ലേ ചിലപ്പോള്‍..


കയ്യിലെ റിമോട്ടില്‍
കാഴ്ച്ചകള്‍
നിറം പിടിപ്പിക്കാന്‍ എനിക്ക് കഴിയും
എന്നൊരു തോന്നല്‍


എനിക്ക് തരാമോ
ഈ റിമോട്ട്
ഞാന്‍ ഈ നടുവിലുള്ള
വെളുത്ത ബട്ടണില്‍
നിറം പൂശിതരാം
മെല്ലേ മെല്ലേ
അത് റിവേര്‍സിലേക്കും
ഫാസ്റ്റിലേക്കും
പരന്ന് കൊള്ളും..
എനിക്ക് കഴിയും


അവളിലും
ആഗ്രമുണ്ടായിരുന്നു
സ്വപത്തിന്റെ രാജകുമാരിക്ക്
നിറത്തില്‍
കിടന്നുറങ്ങുവാന്‍


ഞാനെടുത്തു
അവളും പ്രതീക്ഷിച്ചു
കുറേ നിറങ്ങള്‍


ചിതലരിച്ച ദിവസങ്ങള്‍
എന്നോട് അവളിന്ന്
റിമോട്ട് തിരിച്ച്
ചോദിച്ചു..
ഇപ്പോള്‍ പോവുന്ന മങ്ങിയ കാഴച്ചകളും
നഷ്ടപെടും എന്ന് അവള്‍
അറിഞ്ഞിട്ടുണ്ടാവാം..


ഇതിനിടയില്‍
അറിയാതെ സ്റ്റിലില്ലില്‍
എന്റെ വിരല്‍ അമര്‍ന്നിരുന്നു..


നിറങ്ങളുടെ രാജകുമാരിക്ക്
പുതിയ ഒരു മങ്ങിയ കാഴ്ച്ച
കൂടി
ഞാന്‍ കൊടുത്തു,,,
പരിഭവങ്ങള്‍ ഇല്ലാതെ
അവള്‍ അതേറ്റ് വാങ്ങി എന്നെ നോക്കി ചിരിച്ചൂ




image-shadow_walker

കോളേജ് കാലത്തെ എന്റെ ഏറ്റവും വലിയ ഫ്രണ്ടിനെ ഇന്ന് ഓര്‍ത്തപ്പോള്‍, അവളിപ്പോള്‍ എന്ത് ചെയ്യുകായണവോ..

8 അഭിപ്രായങ്ങൾ:

ശ്രീഇടമൺ പറഞ്ഞു...

നിറങ്ങളുടെ രാജകുമാരിക്ക്
പുതിയ ഒരു മങ്ങിയ കാഴ്ച്ച
കൂടി ഞാന്‍ കൊടുത്തു...
പരിഭവങ്ങള്‍ ഇല്ലാതെ
അവള്‍ അതേറ്റ് വാങ്ങി എന്നെ നോക്കി ചിരിച്ചൂ

:)

അരുണ്‍ കരിമുട്ടം പറഞ്ഞു...

ആധുനികം ആധുനികം എന്ന് പറഞ്ഞാല്‍ ഇതാണ്.
:)

ഇട്ടിമാളു അഗ്നിമിത്ര പറഞ്ഞു...

"സ്റ്റില്‍" ആയിട്ടുണ്ടാവാതിരിക്കട്ടെ.. :)

Anil cheleri kumaran പറഞ്ഞു...

കവിത ഇഷ്ടപ്പെട്ടു

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ചില കാര്യങ്ങള്‍ അങ്ങനെ നിശ്ചലമായിത്തന്നെയിരിക്കും..

ബഷീർ പറഞ്ഞു...

ഓർമ്മകൾ നിശ്ചലമാവാതിരിക്കട്ടെ..ആശംസകൾ

സമദ് കൊടക്കാട് പറഞ്ഞു...

ക്ലിയറുകളില്ലാത്ത ചാനല്‍ പോലെ
കുറേ ചിത്രങ്ങള്‍
ഒന്നിനും കാഴച്ചകള്‍
പരിപൂര്‍ണ്ണമല്ല.
എല്ലാത്തിനും
മങ്ങിയ ഷാഡോയും


കായ്ച്ച മങ്ങുന്നുടെകില് കണ്ണട വെക്കു

spider-6 പറഞ്ഞു...

കോളേജ് കാലത്തെ എന്റെ ഏറ്റവും വലിയ ഫ്രണ്ടിനെ ഇന്ന് ഓര്‍ത്തപ്പോള്‍, അവളിപ്പോള്‍ എന്ത് ചെയ്യുകായണവോ...
ചിലപ്പൊ അങ്ങനെ സ്റ്റില്ല് ആയി തന്നെ നില്‍കുന്നുണ്ടാകും...