മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2009, ഫെബ്രുവരി 22, ഞായറാഴ്‌ച

ഒരു യാത്രയുടെ അവസാനം....(പ്രവാസികള്‍)


ഒരു അവധിക്ക്

റോഡില്‍ നിറയെ ബ്ലോക്ക്
റോഡ് പണിയായിരിക്കും
കാഴ്ചയുടെ വിള്ളലുകളിലൂടെ
കുറേ തമിഴന്മാരെ കണ്ടു.
മണ്ണിനെ മുറിവേല്‍പ്പിക്കുന്നവര്‍
കുറേയെണ്ണമുണ്ട് മണ്ണിനെ
മുറിവേല്‍പ്പിച്ച് നടക്കുന്നവര്‍
റോഡ് സൈഡിലേ വിരിപ്പിലേക്ക്
കേറി കിടക്കുന്നുണ്ട്
ഒരു അണ്ണാച്ചി കുട്ടി

മറ്റൊരവധിക്ക്

നഗരത്തിന്റെ ഇടവഴിയിലൂടെ
ഒന്ന് നടന്ന് പോവണം
ഇടവഴി നിറയെ മറ്റേതോ ആളുകള്‍
ശരീരം നിറയെ സിമന്റിന്റെ
ബാക്കിപത്രങ്ങള്‍
ബംഗാളികളും ഒറീസക്കാരും
പിന്നേ മറ്റേതെക്കെയോ ജീവജാലങ്ങള്‍
ഒന്നോ രണ്ടോ അണ്ണാച്ചികളും

ചോദിക്കാതേ വച്ച് നീട്ടിയ
കാലാവധിയില്ലാത്ത
നിര്‍ബന്ധിത അവധിക്ക്


റോഡ് ശൂന്യം
കച്ചവടക്കാര്‍ മാടി വിളിക്കുന്നു
ചിതറിയ കാഴ്ച്ചകളാണ്
ചുറ്റിലും
സ്റ്റേഷനില്‍ തമ്മില്‍ തല്ല്
ഫ്ലാറ്റ് ഫോമില്‍ നിറയെ വിരിപ്പുകള്‍
വിരിപ്പുകള്കടിയില്‍
അടയാളങ്ങളില്ലാത്ത
കുറേ ചരക്കുകള്‍
ജീവന്‍ മാത്രം നിലനിറുത്തുന്നവര്‍
കൂടേ ചിഹ്നങ്ങളും
ഒരു യാത്രയുടെ അവസാനത്തിന്റെ
അതിനിടയിലേക്ക്
ഒരു മൂലയില്‍
മറ്റെരു വിരിപ്പിനടിയിലേക്ക്
ഞാനും ഒതുങ്ങിനിന്നു
ഇനി
എനിക്ക്
ഇവിടെ ശരിക്കും എന്ത് പണിയാണറിയുക

?

ചുറ്റിലുള്ള അണ്ണാച്ചികളും ഒറിയക്കാരും
പിറുപിറുക്കുന്നുണ്ട്
ഒരേ തെണ്ടികള്‍ വരും
നമ്മുടെ പണി കളയാന്‍

2009, ഫെബ്രുവരി 14, ശനിയാഴ്‌ച

കണ്ണാടി നോട്ടം…

‘കളിയാട്ടകാവ്’
ഉറഞ്ഞതുള്ളിയ
പേടിപെടുത്തുന്ന
ചിത്രങ്ങള്‍ക്കിടയില്‍
എനിക്ക് ചിരിക്കാനുള്ളതാണ്


2 രൂപക്ക് ചിരിപ്പിക്കുന്ന
കണ്ണാടികള്‍ എന്നെ മാടിവിളിച്ചിട്ടുണ്ട്
ഒരിക്കല്‍ കരയുന്ന നേരത്ത്
ഞാന്‍ ചെന്നു
കണ്ണാടികള്‍ എങ്ങനെയാണ്
ചിരിപ്പിക്കുക എന്നറിയാന്‍
ഞാനന്ന് പൊട്ടി ചിരിച്ചു
എനിക്കറിയാം..
എന്നെ ചിരിപ്പിക്കാനാണ്
ആ കണ്ണാടികള്‍

ചില കണ്ണാടികള്‍
ഉയര്‍ത്തുന്നതാണ്
നോക്കുന്ന നേരത്തെല്ലാം
അത് നമ്മെ ഉയര്‍ത്തികൊണ്ടിരിക്കും.
ചില മാധ്യമക്കാരെ പോലേ.

മറ്റ് ചിലത്
വീര്‍പ്പിക്കുന്നതാണ്
എല്ലാ ഭാഗത്തേയും
അത് വീര്‍പ്പിച്ച് കെണ്ടേയിരിക്കും..
നിമിഷങ്ങള്‍ക്കകം
ഊര്‍ന്ന് പോവുന്ന

വെള്ളകുമിളകളെപോലെ.


ചിലതില്‍
ഇരട്ടിപ്പിക്കലാണ്
ഒരു പാട്
എന്നെ ഞാന്‍ അതില്‍
കണ്ടു.
ഞാനെന്ന
ഒരു ഒറ്റ
വ്യക്തിയെ പ്രസ്ഥനമാകുന്നത്
പോലെ..

പിന്നെ
ഞാന്‍
എന്നും ചിരിച്ചിരുന്നു..
ഒരിക്കല്‍
ചിരിക്കുന്ന
നേരത്ത് ഞാന്‍
ചെന്നു.
ചിരിപ്പിക്കുന്ന നേരത്ത്
കണ്ണാടികള്‍
ചിരിപ്പിക്കുമോ എന്നറിയാന്
ഞാന്‍ കരഞ്ഞു
ആരോ ആ കണ്ണാടികള്‍
എറിഞ്ഞുടച്ചിരുന്നു..
ചുറ്റിലും പച്ച സത്യങ്ങള്‍ മാത്രം..



വിദൂഷകന്റെ ഈ ചിന്ത വായിച്ചപ്പോള്‍ വെറുതേ പ്രാക്കിന് ചെയ്തത്

http://vidushakan.wordpress.com/2009/02/10/വിഎസ്സിന്-പുറത്തേയ്ക്കു/

2009, ഫെബ്രുവരി 7, ശനിയാഴ്‌ച

ഒന്ന് +ഒന്ന് = മൂന്ന് ( താലിബാന്‍ # മംഗലാപുരം)


ഒന്ന്- അവള്‍

തിരയുന്ന മുഖങ്ങളെ
ചലിക്കുന്ന ബുള്ളറ്റ്
മൂട്പടം കൊണ്ട്
കൊട്ടിയടച്ചു.
കാഴ്ച്ചക്കളെ
ബര്‍സയുടെ പേരും
പറഞ്ഞ്
ലൈവായി എഡിറ്റ്
ചെയ്ത്കൊണ്ടിരുന്നു..
ലോകം വികാരജീവിയായി…

രണ്ട് – ഇവള്‍
ഹായ്
ഒന്നവള്‍ പറഞ്ഞു.
അവള്‍കറിയില്ലായിരുന്നു
മുസ്ലിമായ
സഹപാഠിയുടെ
ചേട്ടനും മുസ്ലിമായിരിക്കുമെന്ന്..
ഹായ്
എന്ന് പറഞ്ഞതേ
അവള്‍ക്കറിയൂ..
പിന്നെ
ചലിക്കുന്ന ശൂലം
വളര്‍ന്ന് വരുന്നത്
ഒരു മിന്നായമായി
ബാക്കിയെല്ലാം എഡിറ്റായിരുന്നു…
ലോകം വിചാരജീവിയായി..