മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2008, ഫെബ്രുവരി 25, തിങ്കളാഴ്‌ച

എരയാംകുടി ഓര്‍മിപ്പിക്കുന്ന ഒരു പ്രണയത്തെകുറിച്ച്‌..

അവളുടെ ഗദ്ഗദം കണ്ടു ഞാന്‍
അറിയാതെ മൌനത്തില്‍ വീണ്‌ പോയി.
ഉള്ളിലെ ദു:ഖത്തിന്‍ ആഴത്തെ പേടിച്ച്‌
കണ്ണീര്‍ തുള്ളികള്‍ അറിയാതെ പെയ്തു.
അവള്‍ എന്നുമെന്‍ താരാട്ട്‌ കേട്ടിരുന്നു.
എന്നും എന്‍ തലോടല്‍ അവളറിഞ്ഞു
ചിരിച്ച്‌ കൊണ്ടിരുന്ന മലകളും
ചാഞ്ചാടി നടന്ന പുഴകളും
അവളുടെ മാറും നിതംബവുമായിരുന്നു.
എണ്റ്റെ പ്രണയിനിയുടെ
മടിത്തട്ടില്‍ ശാപഭാരവുമായി
കിടന്ന ബീജങ്ങള്‍
അവളുടെ മാറും നിതംബവും
ഞെക്കിപിഴിഞ്ഞു.
എങ്കിലും പ്രണയിനിയെ
മനസ്സിണ്റ്റെ തണലില്‍ ഞാന്‍
ഒളിപ്പിച്ചു വെച്ചു.
പ്രണയിനിക്ക്‌ നല്‍കാന്‍
ചൂടിയതാണെങ്കിലും
ഒരു പൂ കാത്ത്‌ വെച്ചു.
ഈ കാമുകണ്റ്റെ വിലാപം
കേള്‍ക്കാതിരുന്ന്‌
മാറും നിതംബവും
നക്കി തുടച്ച്‌
അവസാന മുല കഷ്ണത്തിനും
അവര്‍ നറുക്കിട്ടു.
ഒടുവില്‍ പ്രണയിനിയുടെ
ഗര്‍ഭപാത്രവും തോണ്ടിയെടുത്ത്‌
അവര്‍ വ്യഭിചരിക്കുന്നു.
എനിക്ക്‌ അവസാനമായി
ചുമ്പിക്കാന്‍ ഒരെറ്റ ഇടവും നല്‍കാതെ..

2008, ഫെബ്രുവരി 23, ശനിയാഴ്‌ച

3 ചുള്ളികൊമ്പും ഒരു മട്ടലും

നേരം കളയാന്‍
ബാക്കി വെച്ചവര്‍
സമ്രാജ്യത്തിണ്റ്റെ
പഴയ ഒരു ചീട്ട്‌
അന്നെടുത്തു.

3 ചുള്ളികൊമ്പും
ഒരു മട്ടലും
അതിന്ന്‌ മതിയായ
ഉപകരണങ്ങള്‍
കാത്തിരുന്നു.

നേരം കളയാന്‍
ബാക്കി ഇല്ലാതിരുന്നവര്‍
അതിജീവനത്തിണ്റ്റെ
പുതിയ മന്ത്രമായി
3 ചുള്ളികൊമ്പും
ഒരു മട്ടലും

പിന്നെ എന്നോ
അത്‌
വിഡ്ഡിയാക്കാന്‍
ഒരു മരുന്നായി
3 ചുള്ളികൊമ്പും
ഒരു മട്ടലും

ഇന്നത്‌
മറ്റൊരു മരുന്നായി
ലേലം വിളിക്കുന്ന
അടിമത്തവും
കറുക്കുന്ന പണത്തെ
ശുദ്ധിയാക്കുന്ന ഗംഗാജലവും

2008, ഫെബ്രുവരി 20, ബുധനാഴ്‌ച

ചുരുട്ട്‌ കത്തികൊണ്ടിരിക്കും....
ആ കാല്‍പാദങ്ങള്‍
അന്ന്‌ ആദ്യമായി തന്‌റ്റെ
ചൊല്‍പടിക്ക്‌ പുറത്തായപ്പോള്‍
‍ലോകപോലീസ്‌ ഒന്ന്‌ നെടുവീര്‍പ്പിട്ടു.
അതിനെ വ്യാഖ്യാനം
കൊണ്ട്‌ കുഴിച്ച്‌ മൂടാന്‍,
എല്ലാ സാമ്രാജ്യത്തവും
മലയാള ചാനലുകളായി.
അത്‌ ഒരു പഴ തൊലിയില്‍
ചവിട്ടിയെതെന്നപ്പോലെ
നീ വീണ്ടു നടന്നു.
ഒപ്പം ഞങ്ങളുടെ നിശ്വാസവും,
അതേ,
ഞങ്ങള്‍ ‍അത്ര നിന്നെ സ്നേഹിച്ചിരുന്നു.
പിന്നെ നീ ഒന്ന്‌ മാറി നിന്നു.
അന്ന്‌ നീ മരിച്ചു വെന്ന്‌
അവര്‍ മെല്ലെ പറഞ്ഞു,
ഇന്ന്‌ മെല്ലെ പറഞ്ഞാലെ
മാര്‍കറ്റൊള്ളുവെന്ന്‌
അവര്‍ എങ്ങനെയോഅറിഞ്ഞിരുന്നു.
ഞങ്ങള്‍ക്ക്‌ മുന്നില്‍
ശകുനമായി നില്‍കുന്ന
മുളക്‌
ഉണങ്ങാന്‍ തുടങ്ങുന്നുവെന്നും..
പിന്നെയും പിന്നെയും
നിന്‌റ്റെ നരച്ച താടി,
കറുത്തു, ചുവന്നു.
ഒടുവില്‍ ആ കത്തുന്ന ചുരുട്ടും
അതിണ്റ്റെ തിക്ഷണതയുടെ
ചൂടും
കെടാതെ സൂക്ഷിച്ച്‌
തിരശ്ശീലക്ക്‌
പിന്നിലേക്ക്‌ നീ പോവുന്നു.
ഗുവേരയോട്‌ എന്താണ്‌ നീ പറയുന്നത്‌?
സമയമായി.
ചെകുത്താന്‌റ്റെ രാജ്യത്തോട്‌
കണ്ണുരുട്ടുന്ന
നിന്‌റ്റെ കരങ്ങള്‍
എന്‌റ്റെ ചുറ്റിലും...
ആ കരങ്ങളുടെ ഇടയിലേക്ക്‌
നീ കത്തിച്ചചുരുട്ട്‌ ഞാന്‍ മാറ്റുന്നു.
ആ കൈകള്‍
നമ്മെക്കാള്‍ ക്രൂരന്‍മാരാവട്ടെ..
നെടുവീര്‍പ്പിടുന്നവരുടെ കാഴ്ച്ചയില്‍...

2008, ഫെബ്രുവരി 18, തിങ്കളാഴ്‌ച

തുരുമ്പ്‌, അത്‌ ഒരു സത്യം

ഇടനെഞ്ചിലൊരു വേദന,
ചെറിയ തരുതരിപ്പും,
ഇനി എത്രനാളെന്ന്‌
മകന്‍ എന്നോട്‌ ചോദിച്ചു.

കിടക്കപ്പായ അവരെടുത്തു,
തല്ലിപൊളിക്കുന്ന മൂന്നാറും
കൊണ്ട്‌ വന്നവര്‍
ഇനി എത്രനാളെന്ന്‌
തള്ള എന്നോട്‌ ചോദിച്ചു..

ചിന്തകള്‍ വാര്‍ദ്ധക്യമായി,
യൌവനചിന്തകര്‍ പാര്‍ട്ടി എടുത്തു.
ഇനി എത്ര നാളെന്ന്‌
അവര്‍ എന്നോട്‌ ചോദിച്ചു,,

പഴയ വടി,
തുരുമ്പെടുത്തു,
അവിടെയെല്ലാം
അത്‌ പൊളിഞ്ഞ്‌ വീണു.
ഇനി എത്ര നാളെന്ന്‌
പി.ബി എന്നോട്‌ ചോദിച്ചു.

ഇനി മാലോകര്‍മാത്രം
കൂടെ നിന്ന്‌
ഉഷ ഉതുപ്പുമായി
എത്രനാള്
‍എന്ന്‌ ഞാന്‍ എന്നോട്‌ ചോദിച്ചു.
ചിന്തകള്‍ക്ക്‌ ഒരു ഗള്‍ഫ്‌ ഗെയിറ്റും
വടി മാറ്റാന്‍ ഒരു ടിപ്പ്‌ ടോപ്പും
എവിടെ നിന്നോ എന്നൊ നോക്കി ചിരിച്ചു

2008, ഫെബ്രുവരി 4, തിങ്കളാഴ്‌ച

അത്‌ അതായാല്‍ മാത്രം മതി

ഒരു പൂവിണ്റ്റെ വശ്യമായി,
എന്നോ അതിനെ ഞങ്ങള്‍ കണ്ടു.
അതിനെ
അവര്‍ അവളെന്ന്‌ വിളിക്കുമ്പോയും
ഞങ്ങള്‍ അറിയാത്തപോലെ മാറിനിന്നു,
അത്‌ എന്നും
ഞങ്ങളുടെ പാനമായിരുന്നു..
എന്ന തിരിച്ചറിവ്‌,
ഞങ്ങളെ രോമാഞ്ഞരാക്കി.
ഇപ്പോള്‍ ഞങ്ങള്‍ക്ക്‌
അതിനെ അടിയന്തരമായി
ബഹുമാനിക്കേണ്ടതുണ്ട്‌.
പക്ഷേ..
എവിടെയും പെട്ടെന്ന്‌
കിട്ടാതിരിക്കാന്‍..
അതിന്‌ എന്തു പറ്റി.
പാലിനെപോലെ
ഇത്ര കുറവാണെങ്കിലും
‍ഞങ്ങള്‍ക്ക്‌ പ്രശ്നമില്ല.
ഞങ്ങള്‍ അതിനെ ബഹുമാനിച്ചിരിക്കും.
അത്‌ ഇന്നലെ വിരിഞ്ഞ പൂവാണെങ്കിലും...
അത്‌ അതായാല്‍ മാത്രം മതി

2008, ഫെബ്രുവരി 3, ഞായറാഴ്‌ച

ആവൂ...അവര്‍ ബിസിയാണ്‌

ഇവിടെ തിളക്കത്തിന്‌ ഒരു കുറവുമില്ല,
ചുറ്റിലും ഒരു ഭീമാകാരമായി അത്‌ വളര്‍ന്ന്‌ കൊണ്ടിരിക്കുന്നു
ഇനി നിലക്കാത്ത റിയാലിറ്റിഷോയിലെ കയ്യടിപ്പോലേ..
ഒരു പേടിസ്വപനം കൂടിയാകും
ഇപ്പോള്‍ വിണ്ടും വീട്ടമമമാര്‍
കുഞ്ഞിണ്റ്റെ അടുത്ത്‌ പാല്‍ ചിരവയും വെച്ച്‌
രത്നങ്ങളെ തേടി തുടങ്ങി..
കുട്ടി...
(അവന്‍ ഇന്നലത്തെ കാറ്റിന്‌ മുളച്ചതാണെങ്കിലും)
അവനും റിയാലിറ്റിയാകുന്നു,,,,
ഇനി....
കാലന്
‍അത്‌
നിശബ്ദമായി...
കാത്തിരിക്കുന്നു...
അവനെയും ചാനല്‍ റിയാലിറ്റിയാക്കുന്നതും കാത്ത്‌

തുടക്കം - ഞാനങ്ങനെ ചിതലായി

പണ്ട്‌,

അവര്‍ എവിടെ നിന്നോ വന്നവര്‍,

പിന്നെ ഇവിടെ നില്‍ക്കാതിരിക്കാന്

‍അവര്‍ക്ക്‌ എന്തോ കഴിഞ്ഞില്ല.

ഒരു ലാളനയിലൂടെ,

ചില സ്നേഹങ്ങളിലൂടെ

ഞാന്‍ അറിയാതെ ..

അവരിലേക്ക്‌...

ചിതല്‍ പുറ്റായി ....

പക്ഷേ...

ഇന്ന്‌ ഞാനറിയുന്നു...

അതായിരുന്നു ശരിയെന്ന്‌...

ഇവിടെ എന്തിന്‌ ഇനി മിണ്ടണം..

ചിതലായി...

അനങ്ങാതെ ഞാനിവിടെ..

ഈ സമൂഹത്തില്‍ ഒരാളാണ്‌

എന്നാലും ഞാന്‍