മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2008, ജൂൺ 19, വ്യാഴാഴ്‌ച

'യൂസ്‌ലെസ്‌' ബോംബുകള്‍ (താക്കറെ)


ബോംബുകള്‍ രണ്ട് തരമാണ്..
“യൂസ്‌ലെസ്‌” ബോംബുകള്‍
ആണ് ഒന്ന്.
ആ പേരു മാത്രം സ്ഥിരമായിരിക്കുന്നു


രണ്ടാമത്തേതിന് പേരുകള്‍
മാറികൊണ്ടിരിക്കും..
മുസ്ലിം ചാവേര്‍ ബോംബ് എന്നും
ഹിന്ദു ചാവേര്‍ ബോംബ് എന്നും
പല തരത്തില്‍

മുസ്ലിം ചാവേര്‍ ബോംബില്‍ മുസ്ലിം
മരിച്ചാല്‍
അത്
“യൂസ്‌ലെസ്‌” ആയി.
ഹിന്ദു ചാവേര്‍ ബോംബില്‍
ഹിന്ദു മരിച്ചാലും
അതും
“യൂസ്‌ലെസ്‌” ആയി..

ഇനി ഒരിക്കല്‍
ലിംഗങ്ങളും കടന്ന് വരും
പുരുഷചാവേര്‍ ബോംബുകള്‍
സ്ത്രീ ചാവേര്‍ ബോംബുകള്‍
എന്നിങ്ങനെ

ഏത് “യൂസ്‌ലെസ്‌” ബോംബിലും
സ്ത്രീലിംഗം ഒരു ഇര തന്നെയാണ്…
അവരും അത് കൊണ്ട്
സ്ത്രീ ചാവേര്‍ ബോംബുകള്
ഇനി ശ്രഷ്ടിച്ചെന്നിരിക്കും

പഠിക്കാന്‍ പറയുന്ന
അമ്മക്ക് മുന്നില്‍
കുട്ടി ചാവേര്‍ ബോംബുകളും
പ്രണയിക്കാന്‍ സമ്മതിക്കാത്ത
അച്ചന് മുന്നില്‍
പ്രണയ ചാവേര്‍ ബോംബുകളും
ഭിക്ഷ കൊടുക്കാത്തവര്‍ക്ക്
മുന്നില്‍
തെണ്ടി ചവേര്‍ ബോംബുകളും

കടന്ന് വരും

അവസാനം,
തന്നെ
ജീവീക്കാന്‍ സമ്മതിക്കാത്ത

മനുഷ്യര്‍ക്ക് മുന്നില്‍
ദൈവ ചാവേര്‍ ബോംബുകളും
ഒരിക്കല്‍ പൊട്ടിതെറിക്കും

ബോംബുകള്‍ രണ്ട് തരത്തിലാണ്…
ഒന്നിന്റെ പേരുകള്‍ മാത്രം മാറികൊണ്ടിരിക്കും…
2008, ജൂൺ 14, ശനിയാഴ്‌ച

ഇരകള്‍ വേട്ടക്കാരനാകുന്നതിന്റെ മനശാസ്ത്രം...

അന്ന് ഞാന്‍ കരഞ്ഞിരുന്നു
എന്നെ
ജനിപ്പിക്കുന്ന നേരത്ത് ഒരു
ഇരയായി മാറ്റിയെന്നെ
പിഴപ്പിച്ചത്തില്‍
പിന്നെ
മണ്ണിന്റെ കൂടെ
ഒരു ഇരയായി ചേര്‍ത്തന്റെ
ശബ്ദത്തെയും അവര്‍ അടപ്പിച്ചു..
പേരില് പോലും ഒരു
ഇരയുടെ മൌനം
എനിക്ക് മാത്രം സ്വന്തം
ഞാന്‍ അന്ന് കരഞ്ഞിരുന്നു

ഒരിക്കല്‍
ആരോ
ഒരു തിരിച്ചറിവില്‍
എന്നെ വേട്ടകാരനാക്കി
മാറ്റി..
ശവം പേറുന്ന
നൂലില്‍
എന്നെ കോര്‍ത്ത്
പിടിച്ചടക്കുന്ന
പുതിയ ഇരകളോട് അവര്‍
പറഞ്ഞു
ഞങ്ങളല്ല നിന്നെ
വേട്ടയാടിയത്
ഇവനാണ്
തൂങ്ങികിടക്കുന്ന
എന്നെ ചൂണ്ടികാണിച്ചു…
ആ വേട്ടകരനാണ്…
എനിക്ക് ചിരിക്കണമെന്നുണ്ടായിരുന്നു..
അതിന്ന് മുമ്പേ....

2008, ജൂൺ 11, ബുധനാഴ്‌ച

ചിക്കന്‍ പോക്സ് വന്നാല്‍ ചിന്തകള്‍ക്ക് നോ സെന്‍സര്‍

എനിക്ക് ചിക്കന്‍ പോക്സായിരുന്നു….
തുടക്കത്തില്‍ തലക്കുള്ളില്‍
ഞാനില്ലാത്തത് പോലെ….
പിന്നെ കൈകാലുകള്‍
പരാതിപെടാതെ
തളര്‍ന്ന് ഉറങ്ങുന്നു…

ഞാനില്ലാതെ എന്റെ
ചിന്തകള്‍
ഒറ്റക്ക് സഞ്ചരിക്കാന്‍
ചില മുതലെടുപ്പ് നടത്തുന്നത്
ഞാനറിയുന്നു.…
അവക്ക് ഉത്സവമായിരിക്കും
മുന്‍ വിധികള്‍ കൂട്ടിനുണ്ടാവില്ലല്ലോ…

എഡിറ്റ് കഴിയാത്ത ചിന്തകള്‍
അപകടകരങ്ങളാണ്
അതിനെ പുറത്തേക്കെടുക്കാന്‍
പോപപ്പ് സമ്മതിക്കില്ല

ചിലത് ഇങ്ങനെയായിരിക്കാം
ബ്ലോഗ് അക്കാദമിക്ക് ഹിഡണ്‍
അജണ്ടകളില്ലേ
യൂറോപ്പില്‍ ബ്ലോഗര്‍മാര്‍
രാഷ്ട്രത്തെ ഭരിക്കുന്നെങ്കില്‍
ആദ്യമായി
ബാലറ്റിലൂടെ
കമ്യൂണിസം
കയറിയ ഇവിടെ
ബ്ലോഗേര്‍സിനും കയറിക്കൂടെ.
എന്നവര്‍ ചിന്തിക്കുന്നില്ലേ…
അങ്ങനെയാണെങ്കില്‍
അവര്‍ക്ക്
എന്തായിരിക്കും
പ്രത്യായശാസ്ത്രം
എവിടെയും എന്ന പോലെ
അവിടെയും ചില അടികള്‍ക്ക്
സ്കോപ്പില്ലേ

എഡിറ്റില്ലാത്ത
ചിന്തകള്‍
ഇങ്ങനെയാണ്
വെറുതോ
ഒരോന്ന് ചിന്തിക്കുക…

എനിക്ക് ചിക്കന്‍ പോക്സായിരുന്നു,,
ശ്രദ്ധിക്കുക
പടര്‍ന്നാല്‍
എഡിറ്റില്ലാത്ത
ചിന്തകള്‍ വെറുതേ
കയറിവരും…
വെറുതേ ഒരാവശ്യവുമില്ലാതെ….

2008, ജൂൺ 10, ചൊവ്വാഴ്ച

കരിവാരത്തില്‍ ഞാനും

എല്ലാവര്‍ക്കും ഡിലീറ്റ് ചെയ്യാനുള്ള അവകാശത്തിനും വേണ്ടിയും ഒപ്പം
ഇഞ്ചിപെണ്ണിനോടുള്ള ചെറ്റത്തരത്തിനെതിരേയും
എന്റെയും ഐക്യദാര്‍ഢ്യംകരീം മഷേ ഒരു അഭിപ്രായമുണ്ട്..
“എന്റെ രചനകളുടെ അന്തിമമായ നിയന്ത്രണം എന്റെ കൈവിരലിലായിരിക്കണം എന്ന ഒരു തീരുമാനം സൂക്ഷിക്കുന്നതു കൊണ്ടാണ്‌. ബ്ലോഗിംഗ്‌ ആവശ്യമില്ലന്നും അപകടമാണെന്നും തോന്നുന്ന നിമിഷം ഡിലിറ്റ്‌ കീ അമര്‍ത്തിയാല്‍ വാനിഷാവുന്നതാവണം എന്റെ ബ്ലോഗിംഗ്‌.അതിനു തടസ്സം വരുന്ന രീതിയില്‍ എന്റെ എഴുത്തുകള്‍ കട്ട്‌-കോപ്പി ചെയ്യുന്നതു ഞാന്‍ എതിര്‍ക്കുക തന്നെ ചെയ്യും.”


ഇതല്ലേ ബ്ല്ലോഗ്ഗിന്റെ കാര്യത്തില്‍ ശരിയായ നടപടിഡിലീറ്റ് ചെയ്യാനുള്ള അവകാശം നഷ്ടപെടുക എന്നത് വലിയ പ്രശ്നം അല്ലേ...

link....http://kareemmaash.blogspot.com/2008/06/blog-post.html