മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2009, മാർച്ച് 7, ശനിയാഴ്‌ച

ചില കറുത്ത അക്കങ്ങളും വെള്ള കടലാസും (ആണവ കരാറില്‍ 6000കോടിയുടെ നഷ്ടം :സി എ ജി റിപ്പോര്‍ട്ട്)

ഒന്ന്
ചായ
രണ്ട്
കക്കൂ‍സ്
എന്ന് പറയുന്ന കാലത്തേ
ഒരു വെള്ള കടലാസ്
ചില കറുത്ത
അക്ഷരങ്ങള്‍
അവക്ക് കൂട്ടായിരുന്നു

അങ്ങനെ അങ്ങനെ
സമരങ്ങള്‍ ചോരകളായും
ഇങ്ക്യിലാബ് ആഭാസങ്ങളായ്യും
എനിക്ക്
ഒരു വശത്ത് മാത്രം കാണാനായി

പക്ഷേ അന്നും
സി എ. ജി യും
സി ബി ഐ യു
പാമോയിലും
പഞ്ചസാരയും
ചിലനേരത്ത്
വലിയ
ഇടവേളകളില്‍
മറു വശത്ത്
ഞാന്‍ കണ്ടിരുന്നു

ഒരു ഒറ്റ
തിരിഞ്ഞ് നോട്ടത്തില്‍
എല്ലാം മറഞ്ഞിരിക്കുന്നു
സി.എ.ജിയും
സിബിഐയും
അണിനിരക്കുന്നു
ആ ഒരു വശത്ത്

പിന്നെ പിന്നെ
ചോരകള്‍
പോലേ
ആഭാസങ്ങള്‍
പോലേ
സി.എ.ജിയും
ആ ഒരു വശത്തിന്റെ
മാത്രം പേറ്റന്റായി..

അന്ന് മുതലായിരിക്കും
സി.എ.ജി എന്ന
വാക്ക്
വരുന്ന
കറുത്ത അക്കങ്ങള്‍
വെളുത്ത പേപ്പറില്‍
നിന്നു
അപ്രത്യക്ഷമാകാന്‍ തുടങ്ങിയത്..


അഭിലാഷിന്റെ ശരിക്കും കേള്‍കാത്ത ഒരു വാര്‍ത്ത ഇവിടെ വായിക്കാം

http://kelkkaththavarththakal.blogspot.com/2009/03/blog-post.html

2 അഭിപ്രായങ്ങൾ:

ചിതല്‍ പറഞ്ഞു...

ആണവ കരാറില്‍ 6000കോടി രൂപ നഷ്ടം വന്നു എന്ന സി എ ജി റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശ പുറത്തു വച്ചിട്ട് ആഴ്ച മൂന്നായി.പല ദേശീയ മാദ്ധ്യമങ്ങളും അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.പക്ഷെ നമ്മുടെ കേരളത്തിലെ ഭൂരിപക്ഷം മാദ്ധ്യമങ്ങളും എന്തെങ്കിലും ഒരു തുമ്പ് കിട്ടിയാല്‍ ഊഹിക്കാവുന്നത്‌ മുഴുവനും ഊഹിച്ചു അത് ബ്രേക്കിംഗ് ന്യൂസ് ആയും ചര്‍ച്ച ആയും വോട്ടിനിട്ടും ആഘോഷിക്കുന്ന ചാനല്‍ ശിങ്ങങ്ങളും ഇതു കണ്ടതായി ഭാവിച്ചിട്ടില്ല.ഇവര്‍ക്ക് എന്ത് പറ്റി എന്നറിയില്ല

പാവപ്പെട്ടവന്‍ പറഞ്ഞു...

നല്ല ഭാവ ശുദ്ധി സുഖകരമായ ഒരു വായന അനുഭവം


ആശംസകള്‍