മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2008, ജൂൺ 19, വ്യാഴാഴ്‌ച

'യൂസ്‌ലെസ്‌' ബോംബുകള്‍ (താക്കറെ)


ബോംബുകള്‍ രണ്ട് തരമാണ്..
“യൂസ്‌ലെസ്‌” ബോംബുകള്‍
ആണ് ഒന്ന്.
ആ പേരു മാത്രം സ്ഥിരമായിരിക്കുന്നു


രണ്ടാമത്തേതിന് പേരുകള്‍
മാറികൊണ്ടിരിക്കും..
മുസ്ലിം ചാവേര്‍ ബോംബ് എന്നും
ഹിന്ദു ചാവേര്‍ ബോംബ് എന്നും
പല തരത്തില്‍

മുസ്ലിം ചാവേര്‍ ബോംബില്‍ മുസ്ലിം
മരിച്ചാല്‍
അത്
“യൂസ്‌ലെസ്‌” ആയി.
ഹിന്ദു ചാവേര്‍ ബോംബില്‍
ഹിന്ദു മരിച്ചാലും
അതും
“യൂസ്‌ലെസ്‌” ആയി..

ഇനി ഒരിക്കല്‍
ലിംഗങ്ങളും കടന്ന് വരും
പുരുഷചാവേര്‍ ബോംബുകള്‍
സ്ത്രീ ചാവേര്‍ ബോംബുകള്‍
എന്നിങ്ങനെ

ഏത് “യൂസ്‌ലെസ്‌” ബോംബിലും
സ്ത്രീലിംഗം ഒരു ഇര തന്നെയാണ്…
അവരും അത് കൊണ്ട്
സ്ത്രീ ചാവേര്‍ ബോംബുകള്
ഇനി ശ്രഷ്ടിച്ചെന്നിരിക്കും

പഠിക്കാന്‍ പറയുന്ന
അമ്മക്ക് മുന്നില്‍
കുട്ടി ചാവേര്‍ ബോംബുകളും
പ്രണയിക്കാന്‍ സമ്മതിക്കാത്ത
അച്ചന് മുന്നില്‍
പ്രണയ ചാവേര്‍ ബോംബുകളും
ഭിക്ഷ കൊടുക്കാത്തവര്‍ക്ക്
മുന്നില്‍
തെണ്ടി ചവേര്‍ ബോംബുകളും

കടന്ന് വരും

അവസാനം,
തന്നെ
ജീവീക്കാന്‍ സമ്മതിക്കാത്ത

മനുഷ്യര്‍ക്ക് മുന്നില്‍
ദൈവ ചാവേര്‍ ബോംബുകളും
ഒരിക്കല്‍ പൊട്ടിതെറിക്കും

ബോംബുകള്‍ രണ്ട് തരത്തിലാണ്…
ഒന്നിന്റെ പേരുകള്‍ മാത്രം മാറികൊണ്ടിരിക്കും…
35 അഭിപ്രായങ്ങൾ:

ചിതല്‍ പറഞ്ഞു...

ഇസ്‌ലാം ഭീകരത നേരിടാന്‍ ഹിന്ദു ചാവേര്‍ സംഘങ്ങള്‍ വേണം: താക്കറെ
.....
ജീവിതം ചിലര്‍ക്ക് ഇങ്ങനെയാണ്,,
ഉസാമക്കും ഇതൊക്കെ തന്നെയായിരുന്നു
ജീവിത,,,

ചന്തു പറഞ്ഞു...

ഏറെ ഗൗരവമുള്ള വിഷയത്തെ ഒട്ടും ചിതലു തിന്നാതെ അവതരിപ്പിച്ചതിന്‌ അഭിനന്ദനം.

Joker പറഞ്ഞു...

പ്രായമാവുമ്പോള്‍ ബുദ്ധി ചിതലരിക്കും എന്ന് കേട്ടിട്ടുണ്ട്.കഷ്ടം........

Ranjith chemmad പറഞ്ഞു...

"പഠിക്കാന്‍ പറയുന്ന
അമ്മക്ക് മുന്നില്‍
കുട്ടി ചാവേര്‍ ബോംബുകളും
പ്രണയിക്കാന്‍ സമ്മതിക്കാത്ത
അച്ചന് മുന്നില്‍
പ്രണയ ചാവേര്‍ ബോംബുകളും
ഭിക്ഷ കൊടുക്കാത്തവര്‍ക്ക്
മുന്നില്‍
തെണ്ടി ചവേര്‍ ബോംബുകളും
കടന്ന് വരും"

നല്ല നിരീക്ഷണങ്ങള്‍
നല്ല വായന.

നിലാവര്‍ നിസ പറഞ്ഞു...

നല്ല ചിന്ത... ചിതലു പിടിക്കാതെ...

കിനാവ് പറഞ്ഞു...

മനുഷ്യര്‍ രണ്ടു തരമാണ്...


താക്കറെക്കെന്തേ ചാവേറായാല്‍ പുളിക്കുമോ...? കൊല്ലിക്കയല്ലോ നിനക്കു രസമെടോ...?

നന്ദ പറഞ്ഞു...

കണ്ണുമടച്ച് അനുസരിക്കാന്‍ ആളുള്ളപ്പോ താക്കറെ ദൈവങ്ങള്‍ക്ക് എന്തും അരുളാമല്ലോ?

പാമരന്‍ പറഞ്ഞു...

super!!

മൂര്‍ത്തി പറഞ്ഞു...

നന്നായി ചിതലേ..

ചിതല്‍ പറഞ്ഞു...

ചന്തു, നന്ദി
ജോക്കര്‍..ഉം ചിതലിനെ കുറ്റം പറയേണ്ട.. ഏതെങ്കിലും പാമ്പായിരിക്കും അരിച്ചത്..വര്‍ഗ്ഗീയ വിഷമുള്ള പാമ്പ്..(തുടക്കത്തിലേ)
രഞ്ജിത്ത് ചെമ്മാട്......നന്ദി...വീണ്ടും വരിക..
നിസ.. നന്ദി..
കിനാവ്, ഇവിടെ വന്നതിന് നന്ദി...
നന്ദു....ശരിയാണ്... നന്ദി..
പാമരന്‍ സാര്‍...മൂര്‍ത്തി സാര്‍.. നന്ദി..
ഇവിടെ വന്നതിന്
വീണ്ടും വരിക..

ഒരു സ്നേഹിതന്‍ പറഞ്ഞു...

"പഠിക്കാന്‍ പറയുന്ന
അമ്മക്ക് മുന്നില്‍
കുട്ടി ചാവേര്‍ ബോംബുകളും
പ്രണയിക്കാന്‍ സമ്മതിക്കാത്ത
അച്ചന് മുന്നില്‍
പ്രണയ ചാവേര്‍ ബോംബുകളും
ഭിക്ഷ കൊടുക്കാത്തവര്‍ക്ക്
മുന്നില്‍
തെണ്ടി ചവേര്‍ ബോംബുകളും
കടന്ന് വരും"

ഇന്നിന്റെ ലോകത്ത് ഏറെ വിലമതിക്കാത്ത വരികള്‍...

ഇതെഴുതിയ ചിതല്‍ ഒരു തീവ്രവാതിയെന്നു മുദ്രകുത്തും ഈ ലോകം....

എവിടേക്ക് പോകുന്നു ഈ ലോകം...???

ആശംസകള്‍....

ഗൗരിനാഥന്‍ പറഞ്ഞു...

എഴുതാന്‍ അറിയില്ലാന്നും പറഞ്ഞു പറ്റിക്കുകയാണോ? എത്ര നന്നായിരിക്കുന്നു.. ഒട്ടും ബോര്‍ ആക്കാതെ ജീവിതത്തിന്റെ എല്ലാ ബോംബുകളും കടന്നു വന്നത്...

അത്ക്കന്‍ പറഞ്ഞു...

യഥാര്‍ത്ഥ ചാവേറുകള്‍ ആരെന്ന് തിരിച്ചറിഞ്ഞിട്ടും,എന്തിനാണീ ‘പൊട്ടന്‍‘ കളി.

Bindhu പറഞ്ഞു...

കവിത കൊള്ളാം. ഇനി ആ താക്കറെ ഇതെങ്ങാനും കണ്ടിട്ട് മലയാളികളെയെല്ലാം മുംബൈയീന്ന് ഓടിച്ചാലോന്ന് ഒരു പേടി. :-)
പിന്നെ, ഇന്നലെ കുറേ ചിതല്‍‌പുറ്റുകള്‍ കണ്ടിരിന്നു. ഒന്നിനിട്ടും കല്ലെറിഞ്ഞില്ലാട്ടോ.

Bindhu പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
തപസ്വിനി പറഞ്ഞു...

കാലിക പ്രസക്തം...

കൂടുതല്‍ പറഞ്ഞു വഷളാക്കുന്നില്ല.. ഗംഭീരം...

Kichu & Chinnu | കിച്ചു & ചിന്നു പറഞ്ഞു...

സത്യത്തില്‍ താക്കറെമാരുടെയും ഉസാമമാരുടെയും ഒക്കെ എക്സെന്ട്രിക് സ്ക്കിസോഫ്രിനിക് പ്രസംഗങ്ങളില്‍ ജീവിതം നശിപ്പിക്കുന്നവരാണ്‍ യഥാര്‍ത്ഥ വിഡ്ഡികള്‍....

SreeDeviNair പറഞ്ഞു...

നന്നായിട്ടുണ്ട്..

Arun Kayamkulam പറഞ്ഞു...

ദയവായി സമയം കിട്ടുമ്പോള്‍ എന്‍റെ ബ്ളോഗിലൂടൊന്ന് കയറണേ,
അഭിപ്രായം അറിയിക്കണേ
http://kayamkulamsuperfast.blogspot.com/

OAB പറഞ്ഞു...

ശരി തന്നെ ചിതലേ....നേതാക്കന്മാറ് എസി റൂമിലിരുന്ന് നിറ്ദ്ദേശിക്കുന്നു, വിഡ്ഡികളായ അനുയായികള്‍ അനുസരിക്കുന്നു, കഷ്ടം....

എന്റെ ചിന്ത: ഇതുകള്‍ ശിലിക്കുമ്പൊ,
റീ എണ്ട്രി അടിച്ചു തരാത്ത ഖഫീലിന്റെ മുന്‍പില്‍ നാളെ ഒരു ചാവേറ് ഉണ്ടാവാന്‍ സാധ്യത ഉണ്ടാവും.

Gireesh Vengara : ഗിരീഷ് വെങ്ങര പറഞ്ഞു...

പ്രണയം ബോംബ് ആണോ എന്നു സംശയം...

ഒറ്റമുലച്ചി പറഞ്ഞു...

തോക്കറേ....

ചിതല്‍ പറഞ്ഞു...

ഒരു സ്നേഹിതന്‍ ,, നന്ദി.

ഗൗരിനാഥന്‍ .. ഇവിടെ വന്നതിന് നന്ദി..

അത്കന്‍. പൊട്ടന്മാരല്ല പൊട്ടന്‍ കളിക്കുന്നത്. കളിക്കുന്നവര്‍ എല്ലാം അറിയുന്നുണ്ട്.. നന്ദി. വായനക്കും കമ്മന്റിനും..

ബിന്ദു..ഏയ്.. ബിന്ദുചേച്ചിയെ ഓടിക്കേ..

തപസ്വിനി....ഇവിടെ വന്നതിന് നന്ദി.

കിച്ചു & ചിന്നു,, അവര്‍ വീണ്ടും വീണ്ടും വിഡ്ഡികളെ ശ്രഷ്ടിച്ച് കൊണ്ടിരിക്കുന്നു.. നന്ദി. ഈ വായനക്ക്

ശ്രീദേവി ചേച്ചി.. ഇവിടെ വന്നതിനും ഈ കമ്മന്റിനും നന്ദി..

അരുണ്‍.. വായനക്ക് നന്ദി..

OAB...ഹ.ഹ.ഹ ..
പോവാന്‍ നോക്കാല്ലേ.. എന്തായാലും എന്നെ ചാവേറക്കണ്ട എന്ന് കമ്പനി തീരുമാനിച്ചു. ഇന്ന് ഞാന്‍ നാട്ടിലേക്ക് പോവുന്നു.. വായനക്ക് നന്ദി.

ഗിരീഷ്.. ഈ ബ്ലോഗില്‍ ഫസ്റ്റ് കമ്മന്റ് ചെയ്ത ആള.. എന്റെ കാര്‍ട്ടൂണുകളും വായിക്കുന്നതിന് നന്ദി...

ഒറ്റമുലച്ചി.. ഇവിടെ വന്നതിന് നന്ദി..

വായിച്ച എല്ലാവര്‍ക്കും നന്ദി..

മുരളിക... പറഞ്ഞു...

അവസാനം,
തന്നെ
ജീവീക്കാന്‍ സമ്മതിക്കാത്ത
മനുഷ്യര്‍ക്ക് മുന്നില്‍
ദൈവ ചാവേര്‍ ബോംബുകളും
ഒരിക്കല്‍ പൊട്ടിതെറിക്കും

അതായിരിക്കും മാഷേ അച്ഛമ്മ പറഞ്ഞ കഥയിലെ കല്‍ക്കി.. :)

Shooting star - ഷിഹാബ് പറഞ്ഞു...

Chaavearukal undaayittundu oru samoohathinu ellaa nilakkum needhi nishadhikkapedukayum oru nilakkum uyarthezhunnealkkathavidham saambathikamaayum shaareerikamaayum adimatham pearukayum cheyyunna avasthayil athine parihaasathinte kannukal kondu kaanaan kazhiyilla namukku. alleaa..? kollaam kaalika prasakthi undu.

bloganathan പറഞ്ഞു...

ചിതലേ, ഈ കവിതയ്ക്ക് നന്ദി. നല്ല വിഷയം, നല്ല അവതരണം.

My......C..R..A..C..K........Words പറഞ്ഞു...

ithilonnum kaaryamilla... ororuthar oronnu parayum ... mattullavar chilathu cheyyum... ithu raashtreeyam......

ഹാരിസ്‌ എടവന പറഞ്ഞു...

മണ്ണും വായുവും വെള്ളവും ആകാശവും അധിനിവേശപ്പെടുമ്പോഴാണു ചാവേറുകള്‍ ഉണ്ടാവുന്നത്.പോരാട്ടങ്ങള്‍ അടിച്ചമര്‍ത്തപ്പെടുമ്പോള്‍
പുതിയ രീതി.ഭീകരത തീര്‍ച്ചായായും സാമ്രാജ്യത്വസ്രുഷ്ടിയാണു.
കവിത നന്നായി.

അജ്ഞാതന്‍ പറഞ്ഞു...

Nice, really nice....Yathas

സനാതനന് ‍| sanathanan പറഞ്ഞു...

രാഷ്ട്രീയമായിരിക്കുക എന്നാൽ സമൂഹത്തിനുവേണ്ടി പ്രതികരിക്കുക എന്നാണ്.
ഈ കവിത രാഷ്ട്രീയമാണ്.അതിനാൽ ശക്തവുമാണതിന്

ചിതല്‍ പറഞ്ഞു...

6 മാ‍സത്തെ ഇടവേള വേണ്ടി വന്നു മറുപടി തരുവാന്‍...
മുരളിക നന്ദി...
ഷിഹാബ് എന്നെ പോലെ തന്നെ ഒരു പാട് കാലമായല്ലോ ബ്ലോഗില്‍ വന്നിട്ട്. ...നന്ദി...
ബ്ലോഗനാഥന്‍ നന്ദി..
ക്രാക്ക് വേര്‍ഡ്... നന്ദി
ഹാരിസ്.. നന്ദി..
ബലിതവിചാരം ...യാഥാസ് എന്ത് പറ്റി.. ഡിലീറ്റായല്ലോ..ഒരു 2 വിനെ കണ്ടു...
സനാതനന്‍ ...താങ്ങളെപോലെയുള്ളവരുടെ കമ്മന്റുകള്‍ അഭിമാനമായി കണുന്നു... നന്ദി...

അജ്ഞാതന്‍ പറഞ്ഞു...

അല്ലങ്കിലും ഇനി ഞാനെന്തു പറയാനാ
പറഞാല്‍ ചിലപ്പോള്‍ ...അല്ലെങ്കില്‍ വേണ്ട
SORRY,
NO COMMENTS

മുസാഫിര്‍ പറഞ്ഞു...

ഇനി ബോംബുകള്‍ക്ക് എന്നെങ്കിലും വീണ്ടു വിചാരം വന്ന് പൊട്ടേണ്ടാ എന്നു തീരുമാനിക്കണം.മനുഷ്യര്‍ എന്തായാലും മാറുകയില്ലല്ലോ !

അനുരൂപ് പറഞ്ഞു...

ഇല്ല സുഹൃത്തേ,
ഇനി ചാവേര്‍ ബോംബുകള്‍ പൊട്ടിക്കാന്‍ റോബോട്ടുകളെ വിടാം..
പൊട്ടി ചാവട്ടെ...

കാലിക പ്രസക്തിയുള്ള കവിത ആശംസകള്‍.

spider-6 പറഞ്ഞു...

ജീവിക്കാന്‍ സമ്മതിക്കാത്ത മനുഷ്യന് മുന്നില്‍ ദൈവ ചാവേര്‍ ബോംബുകളും ....
ആര് ആരെയാണ് സത്യത്തില്‍ ജീവിക്കാന്‍ സമ്മതിക്കാത്തത്...
മൊത്തത്തില്‍ ഒരു ത്രില്‍ ഉണ്ട് വായിക്കാന്‍ .