മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2009, മാർച്ച് 18, ബുധനാഴ്‌ച

കരീമുല്ല...(വരുണ്‍ ഗാന്ധി)

കരീമുല്ല
തിളപ്പിച്ച വെള്ളം
തണുപ്പിച്ച്
മെല്ലെ കുളുപ്പിക്കുമ്പോള്
അമ്മായിയാണെന്നെ
വിളിച്ചത്..

ഉണങ്ങിയ
പ്ലാവിന്റെ
ചില്ലകളില് വലിഞ്ഞ് കയറിയ
എന്നെ
മനോഹരനും
കരീമുല്ല എന്ന്
തന്നെ വിളിച്ചു..

ടൈഗര്
ഒരു പട്ടി…
ഞാനവനെ
എന്റെ മനസ്സിലും
കൂട്ടിലുമിട്ട് വളര്ത്തി.

പട്ടിയെ
പട്ടിയായി തന്നെ
എന്റെ കണ്ണൂകള്ക്ക്
അന്ന്
കാണാന് സാധിച്ചുള്ളു..

ഒരു മേനകവന്നു
എന്റെ കണ്ണിനെ
അന്നവള് കുത്തിപൊട്ടിച്ചു.

അന്നും മനോഹരന്
സാരമില്ല കരീമുല്ല
എന്ന് തന്നെ പറഞ്ഞു..

പിന്നെ
മറ്റെരാള്
എന്നെ രാത്രിയില്
കണ്ടു..
ഞാന് ഭയന്നു എന്നവന്
ഉറക്കെ വിളിച്ച്
പറഞ്ഞിരുന്നു

അന്നും മനോഹരന്
സാരമില്ല കരീമുല്ല
എന്ന് തന്നെ പറഞ്ഞു..

ടിക്കറ്റ് വേണമായിരുന്നു.
പേര് ചോദിച്ചു..
"കരീമുല്ല"
അയാളുടെ കൈകള്
വിറക്കുന്നത് ഞാന് കണ്ടു..
ചുറ്റിലും
ആളുകള് തുറിച്ച്
നോക്കുന്നു..

അന്ന് മനോഹരന് പറഞ്ഞു
എനിക്കും പേടിയാകുന്നു ഭായി
നിന്റെ പേര് പറയാന്
നിന്നെ നോക്കാന്‍

എന്തേ ഞാന്‍
ഒരു പട്ടി പോലും
അവര്‍ക്ക്
ആകാതിരുന്നത്

16 അഭിപ്രായങ്ങൾ:

ചിതല്‍ പറഞ്ഞു...

''ആരെങ്കിലും ഹിന്ദുക്കളുടെ നേര്ക്ക് കൈ ഉയര്ത്തിയാല് ഗീതതൊട്ടു ഞാന് സത്യം ചെയ്യുന്നു ആ കൈ ഞാന് വെട്ടും. ഇതു വെറുമൊരു 'കൈ' അല്ല, 'താമര'യുടെ ശക്തിയാണിത്. ഇതു മുസ്ലിംകളുടെ തലകള് കൊയ്യും... ജയ് ശ്രീറാം. ജയ് ശ്രീറാം... എല്ലാ ഹിന്ദുക്കളും ഇവിടെ (ഇന്ത്യയില്) കഴിയണം. മറ്റുള്ളവരെ പാക്കിസ്ഥാനിലേക്ക് കടത്തുക. ഹിന്ദുക്കള് ദുര്ബലരാണെന്നോ നേതാക്കളില്ലാത്തവരാണെന്നോ ആരെങ്കിലും കരുതുന്നുണ്ടെങ്കില്, നേതാക്കള് വോട്ടിനുവേണ്ടി തങ്ങളുടെ ചെരിപ്പു നക്കുമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്, ആരെങ്കിലും ഹിന്ദുക്കളുടെ നേരെ ചെറു വിരലനക്കിയാല് ആ കൈ ഞാന് വെട്ടും. കരീമുല്ല, നസ്റുല്ല എന്നിങ്ങനെ ആളുകളെ പേടിപ്പിക്കുന്ന പേരുകളാണ് അവര്ക്ക്. അവരെ രാത്രിയില് കണ്ടാല് ഭയക്കണം. സമാജ്വാദി പാര്ട്ടി സ്ഥാനാര്ഥിയുടെ ഫോട്ടോ അച്ചടിച്ച ലഘുലേഖ കണ്ട് ഏഴു വയസ്സുകാരിയായ എന്റെ അമ്മായിയുടെ മകള് എന്നോട് ചോദിച്ചത് ഭയ്യാ, ഉസാമാ ബിന് ലാദിന് നിങ്ങളുടെ മണ്ഡലത്തില് മല്സരിക്കുന്നുണ്ടോ എന്നാണ്''.....

--------------------

ചിതല്‍ പറഞ്ഞു...

മഹാത്മാഗാന്ധി മാപ്പ്.....
മാപ്പ്....

smitha adharsh പറഞ്ഞു...

വിപ്ലവം ആണോ?

Unknown പറഞ്ഞു...

''ആരെങ്കിലും ഹിന്ദുക്കളുടെ നേര്ക്ക് കൈ ഉയര്ത്തിയാല് ഗീതതൊട്ടു ഞാന് സത്യം ചെയ്യുന്നു ആ കൈ ഞാന് വെട്ടും. ഇതു വെറുമൊരു 'കൈ' അല്ല, 'താമര'യുടെ ശക്തിയാണിത്. ഇതു മുസ്ലിംകളുടെ തലകള് കൊയ്യും... ജയ് ശ്രീറാം. ജയ് ശ്രീറാം... എല്ലാ ഹിന്ദുക്കളും ഇവിടെ (ഇന്ത്യയില്) കഴിയണം. മറ്റുള്ളവരെ പാക്കിസ്ഥാനിലേക്ക് കടത്തുക. ഹിന്ദുക്കള് ദുര്ബലരാണെന്നോ നേതാക്കളില്ലാത്തവരാണെന്നോ ആരെങ്കിലും കരുതുന്നുണ്ടെങ്കില്, നേതാക്കള് വോട്ടിനുവേണ്ടി തങ്ങളുടെ ചെരിപ്പു നക്കുമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്, ആരെങ്കിലും ഹിന്ദുക്കളുടെ നേരെ ചെറു വിരലനക്കിയാല് ആ കൈ ഞാന് വെട്ടും. കരീമുല്ല, നസ്റുല്ല എന്നിങ്ങനെ ആളുകളെ പേടിപ്പിക്കുന്ന പേരുകളാണ് അവര്ക്ക്. അവരെ രാത്രിയില് കണ്ടാല് ഭയക്കണം. സമാജ്വാദി പാര്ട്ടി സ്ഥാനാര്ഥിയുടെ ഫോട്ടോ അച്ചടിച്ച ലഘുലേഖ കണ്ട് ഏഴു വയസ്സുകാരിയായ എന്റെ അമ്മായിയുടെ മകള് എന്നോട് ചോദിച്ചത് ഭയ്യാ, ഉസാമാ ബിന് ലാദിന് നിങ്ങളുടെ മണ്ഡലത്തില് മല്സരിക്കുന്നുണ്ടോ എന്നാണ്''.....

കവിത കൊള്ളാം........ പക്ഷെ ഈ വിശദീകരണത്തിന്റെ അര്‍ഥം?
മാഷെ തന്റെ പ്രസങ്ങതിന്റെ ഒറിജിനല്‍ അല്ല എന്ന് വരുണ്‍ ഗാന്ധിയും പറയുന്നുണ്ടായിരുന്നു. ..
ഇങ്ങനെ കളി കൊണ്ടാലോ??? ചെലപ്പോ സംഗതി സത്യമാനെങ്കിലോ.........

ചിതല്‍ പറഞ്ഞു...

വരുണ്‍ പറഞ്ഞത് മാധ്യമത്തില്‍ വായിച്ചതാണ് മുകളില്‍ കൊടുത്തത്..അതായത് എന്റെ വിശദീകരണമല്ല.

http://www.madhyamam.com/fullstory.asp?nid=63747&id=75

Bindhu Unny പറഞ്ഞു...

കവിത കൊണ്ടുള്ള അമര്‍ഷം തീര്‍ക്കല്‍, പരിഹാസം. കൊള്ളാം ട്ടോ. :-)

പാമരന്‍ പറഞ്ഞു...

ഗാന്ധി പോലും! അങ്ങേരുണ്ടായിരുന്നെങ്കില്‍ അഹിംസയൊക്കെ മറന്ന്‌ കരണക്കുറ്റിക്ക്‌ രണ്ടെണ്ണം പൊട്ടിച്ചേനെ.

പാവപ്പെട്ടവൻ പറഞ്ഞു...

നന്നായിട്ടുണ്ടു മനോഹരം
അഭിനന്ദനങ്ങള്‍

പ്രയാണ്‍ പറഞ്ഞു...

ആരൊക്കെയൊ ചരടുവലിച്ചു നാടകം കളിപ്പിക്കുന്ന പാവകളാണ് ഇവരൊക്കെ.കിട്ടിയ അടിയുടെ നാണക്കേടിനെക്കാള്‍ അതു നല്‍കിയ ചീപ്പ് പബ്ലിസിറ്റിയില്‍ സന്തോഷിക്കുന്നവര്‍.ഇന്ത്യയിലെ മുസ്ലിംയുവത്വത്തിന്റെ വികാരമാണ് ഈ കവിതയെന്ന് മനസ്സിലാവുന്നു.

ullas പറഞ്ഞു...

നന്നായിരിക്കുന്നു ..

ശ്രീഇടമൺ പറഞ്ഞു...

എന്തേ ഞാന്‍
ഒരു പട്ടി പോലും
അവര്‍ക്ക്
ആകാതിരുന്നത്........?

ഗൗരി നന്ദന പറഞ്ഞു...

ശരിയാണ് പട്ടിയാവാമായിരുന്നു......എങ്കില്‍ വി.ഐ.പി treatment തന്നെ കിട്ടിയേനെ....

അജ്ഞാതന്‍ പറഞ്ഞു...

ഉറക്കം വരാഞ്ഞപ്പോള്‍ എന്ധേന്കിലും വായിക്കാമെന്ന് കരുതി.അപ്പോഴാ ചിതലിനെ ഓര്മ വന്നട്ത്.വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഉള്ള ഉറക്കവും പോയി .ഒരു വരുണ്‍ ഗാന്ധിയും ഉസാമയും ....എല്ലാവരും കണക്കാ.ഏതായാലും ഉള്ളിലെ അമര്‍ഷം എഴുത്ത്തിലൂടെയെന്കിലും പ്രകടിപ്പിക്കാന്‍ കഴിയുന്നുണ്ടല്ലോ .ഭാഗ്യവാന്‍ ..
kavitha nannayittundu.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

എന്താ ഇപ്പൊ ഇങ്ങനെ ഒരെണ്ണം

aaaaaaaaaaan പറഞ്ഞു...

karimulla thilappicha vellam theernu...
aduthadh pradheekshichu kondu thurakkunnavare niraashappeduthalle...
are you busy

ചിതല്‍ പറഞ്ഞു...

സ്മിത ആദര്‍ശ് നന്ദി..
വിപ്ലവം ഒന്നും അല്ല. അതൊന്നും ഒരിക്കലും സംഭവിക്കാന്‍ പോവുന്നില്ല
മുരളിക.. നന്ദി ഇവിടെ വന്നതിന്
ബിന്ധു ഉണ്ണി .. അതേ..നന്ദി..
പാമരന്‍..നന്ദി...
പാവപ്പെട്ടവന്‍..
നന്ദി ഇവിടെ വന്നതിന്
പ്രയാന്‍ നന്ദി.. ഈ കമ്മന്റിന്
ഉല്ലാസ്
നന്ദി..
ശ്രീ ഇടമണ്‍..
അതേ
ഗൌരിനന്ദന
നന്ദി...
സഫ..
നന്ദി
കുമാരന്‍ നന്ദി ഇവിടെ വന്നതിന്
സഗീര്‍ നന്ദി..ഇവിടേ വന്നതിന്...
ശരിക്ക് പറഞ്ഞാല്‍ മനസ്സിലായിട്ടില്ല
എന്താണ് സഗീര്‍ ഉദ്ദേശിച്ചത് എന്ന്..
വായിച്ച് പോയ എല്ലാവര്‍ക്കും നന്ദി...