മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2008, ഏപ്രിൽ 12, ശനിയാഴ്‌ച

തേനീച്ചകള്‍..

“എസ്‌എഫ്‌ഐ ഭീകരവാദികളുടെ കൂട്ടമാണെന്നുവരെ ഒരു ബഹുമാന്യ പുരോഹിതന്‍ പറഞ്ഞുവച്ചു.”
സുമി ആത്മഹത്യചെയ്യുമ്പോള്‍ വീട്ടില്‍ അമ്മമാത്രമേ ഉണ്ടായിരുന്നുള്ളു. സുമിയുടെ പിതാവും സഹോദരനും ജോലിസംബന്ധമായി വിദേശത്തായിരുന്നു. സുമിയുടെ മൃതദേഹം കണ്ട്‌ ബോധം നശിച്ച മാതാവ്‌ കൃത്രിമമായി ആത്മഹത്യാ കുറിപ്പ്‌ ചമച്ചുവെന്ന്‌ സ്ഥാപിക്കാനാണ്‌ ഫാ. ചെറിയാന്‍ രാമനാല്‍ അടക്കമുള്ളവര്‍ ശ്രമിച്ചത്‌...(വാസ്തവം ദിനപത്രം Tuesday, April 8, 2008)



അവർ
തുളുമ്പുന്ന കടന്നൽ
കൂട് പോലെ ഭീകരവാദികളുടെ
ഒരു കൂട്ടമാണ്.


പറന്ന് വീണ ഓശാന
കേട്ട് വെളുത്തകുപ്പായത്തിനെ
ചളിപൂശാൻ വന്ന
കോമരങ്ങൾ


വിടരുന്ന മൊട്ടില്‍കൂടി
പടർന്നിറങ്ങുന്ന
തേനീച്ചകൾ
ഇന്ന് ഉറക്കം കെടുത്തുന്നു...


ആ മൊട്ടല്ല
അതിന്റെ ചെടിയാണ്
ഒരു ബോധകേടിൽ
ആ ഓശാന പാടിയത്..


വെളുത്തലോഹകൾ
വെളിച്ചമായിരുന്നു
കുഞ്ഞാടുകളെ
ജീവിപ്പിക്കുന്ന വെളിച്ചം


ഇന്ന് എവിടെയോ വെച്ച്
ആരാണ്
കറുത്ത നിഴൽ
കൊണ്ട് അതിനെ മറച്ചത്..


അതോ ചിതറിയ
നോട്ട് കെട്ടുകൾ
വെളിച്ചത്തിന്റെ
മറുപുറം തേടുന്നുവോ..


ഈ വെളിച്ചവും
അണഞ്ഞെങ്കില്‍
ചില തേനിച്ചകള്‍
മൂളിപറക്കുന്നത്
ഒരു ആശ്വാസമാണ്

12 അഭിപ്രായങ്ങൾ:

ചിതല്‍ പറഞ്ഞു...

ഒരുപാട് വൈകി..ഇവിടെ ഇല്ലായിരുന്നു... ഇന്നാണ് വാസ്തവം ദിനപത്രം വായിച്ചത്... സുമിയുടെ മരണത്തിന്ന് ഇങ്ങനെയൊരു മുഖം അവര്‍ ഉണ്ടാക്കി എന്ന് അറിഞ്ഞപ്പോള്‍....
അന്ന് രജനിയെയും ചിലര്‍....ഇന്ന്..നാളെ...

നിലാവര്‍ നിസ പറഞ്ഞു...

ശരിയാണ്
എങ്കിലും....
എവിടെയാണ്, ആര്‍ക്കാണ്, നെഞ്ചില്‍ കൈ വച്ച് പറയാവുന്ന ആത്മാര്‍ഥത?
മുതലെടുപ്പിന്
മതം, രാഷ്ടീയം.. എന്തു ലേബലായാലും ആഘാതങ്ങള്‍ക്ക് കുറവൊന്നുമില്ല..

ഫസല്‍ ബിനാലി.. പറഞ്ഞു...

നിലവറിന്‍റെ പ്രതികരണത്തോടു കൂടെ...
രജനിയുടെ ആത്മഹത്യ കൊണ്ട് ഗുണമുണ്ടാക്കിയവര്‍ പോലും അന്വാഷണക്കമ്മിഷനോട് നിസ്സഹകരിച്ച വാര്‍ത്തകളും കാഴ്ച്ചയും മറകാനായില്ലല്ലോ?

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ പറഞ്ഞു...

എല്ലായിടത്തും കഴുകന്മാരും, ഡ്രക്കുളമാരും ഉണ്ടായിരിക്കാം അത്‌ തിരിച്ചറിയേണ്ടതും പ്രതികരിക്കേണ്ടതും വേണ്ടതു തന്നെ. പക്ഷെ അടച്ചാക്ഷേപങ്ങള്‍ ഒന്നിനുമെരു പരിഹാരമല്ല. താങ്കളുടെ അലിവിന്റെ പ്രതിഷേധത്തിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുംബോള്‍ തന്നെ ഇതു പറയാതിരിക്കാന്‍ കഴിയില്ല.

മൂര്‍ത്തി പറഞ്ഞു...

ഇവിടെ സുമിയെക്കുറിച്ചൊരു കുറിപ്പ് കണ്ടു. കവിതകളിലെ ചില വരികളും.
http://www.deshabhimani.com/htmlpages/sthree/sumi.htm

കുറുമാന്‍ പറഞ്ഞു...

രാഷ്ട്രീയം, മുതലെടുപ്പ്, പക, വിദ്വേഷം......മനുഷ്യര്‍ക്ക് സ്നേഹിക്കാന്‍ സമയമില്ലാതെയായി.

വെറുതെ പൊലിയുന്ന മനുഷ്യജീവന്‍.

Unknown പറഞ്ഞു...

വെളുത്തലോഹകൾ
വെളിച്ചമായിരുന്നു
കുഞ്ഞാടുകളെ
ജീവിപ്പിക്കുന്ന വെളിച്ചം


ഇന്ന് എവിടെയോ വെച്ച്
ആരാണ്
കറുത്ത നിഴൽ
കൊണ്ട് അതിനെ മറച്ചത്..
പച്ചയായ ഒരു സത്യം ഇന്നു അച്ചമ്മാരൊക്കെ
സ്വാര്‍ഥരും സഥാന്മോഹിക്കളുമായി മാറിയിരിക്കുന്നു

Unknown പറഞ്ഞു...

തെളിയിക്കാന്‍ കഴിയാത്ത ചില സങ്കല്പങ്ങളില്‍ മനുഷ്യരെ വിശ്വസിപ്പിച്ചു് ഉപജീവനം കഴിക്കുന്ന കുറെ ചീട്ടുകളിക്കാര്‍‍! ആത്മാവും ആത്മാര്‍ത്ഥതയും ദൈവവും മനുഷ്യത്വവുമെല്ലാം അവരുടെ യഥാര്‍ത്ഥ മുഖം മറച്ചുപിടിക്കാനായി അവസരത്തിനൊത്തു് ഇറക്കിക്കളിക്കുന്ന ഏതാനും ചീട്ടുകള്‍ മാത്രം!

ചിതല്‍ പറഞ്ഞു...

എവിടെയാണ്, ആര്‍ക്കാണ്, നെഞ്ചില്‍ കൈ വച്ച് പറയാവുന്ന ആത്മാര്‍ഥത?
നിസ ഇങ്ങനെയുള്ള കാര്യങ്ങളില്‍ എന്റെ ചിന്ത 100 90ഉം നെഞ്ചില്‍ കൈവെക്കും എന്നാണ്.
എന്നാ‍ലും ആഘാതങ്ങള്‍ക്ക് കുറവൊന്നുമില്ല ഇവിടെ,,

ഫസല്‍ . ശരിയാണ് ഒന്നും മറക്കരുത്.. പക്ഷേ രജനിയുടെ ആത്മഹത്യ കൊണ്ട് ഗുണമുണ്ടാക്കുക.. എന്തോ ഞാന്‍ അങ്ങനെ ഒരു വാക്ക് ഇഷ്ടപെടുന്നില്ല ഇവിടെ ആത്മാര്‍തഥ എന്നത് ആര്‍ക്കും ഇല്ലേ..ഉണ്ട് എന്ന് കരുതാന്‍ ഞാന്‍ ഇഷ്ടപെടുന്നു...

ശെരീഖ് നന്ദി..

മൂര്‍ത്തി-- ആ കുറിപ്പ് വായിച്ചിട്ടില്ലായിരുന്നു. തന്നതിന്ന് നന്ദി..

കുറുമാന്‍... ഊം നന്ദി..

അനൂപ് .. ഇവിടെയും അടച്ചാക്ഷേപങ്ങള്‍ വേണ്ട എന്ന് തോന്നുന്നു. നന്ദി..

ബാബു വായിച്ചതിന്നും കമ്മന്റിനും നന്ദി...

ഭൂമിപുത്രി പറഞ്ഞു...

കുറ്റംചെയ്തിട്ടില്ലെന്നു സ്വയം ഉറപ്പാക്കാനായിട്ടാവും ചിലറ്
മറ്റുള്ളവരെ കല്ലെറിയുന്നതു.

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

'വല്‍ക്കരണ'ങ്ങളിതുപോലെ
ഇനിയും ഉണ്ടായിക്കൊണ്ടേയിരിക്കും
പാറ്ശ്വവല്‍ക്കരണത്തിന്റെ
ഉപാധിയായും, ശുദ്ധവല്‍ക്കരണത്തിന്‌
ഹേതുവായും തല്പ്പരകക്ഷികളത് ചെയ്തുകൊണ്ടേയിരിക്കും

spider-6 പറഞ്ഞു...

''എവിടെയാണ് ,ആര്കാന് നെഞ്ചില്‍ കൈ വെച്ച അത്മാര്തത് ..?
നിസ ,ഇങ്ങനെയുള്ള കാര്യങ്ങളില്‍ എന്റെ ചിന്ധ നൂറില്‍ തോന്നൂരും നെന്ചില്‍ കൈ വെക്കും എന്നതാണ്...........''
എഴുത്തിലെ ആത്മര്തത ജീവിതത്തിലും പ്രതിഫലിക്കട്ടെ.
(ippozhe vaayikkan kazhinjullu.)