മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2008, മാർച്ച് 30, ഞായറാഴ്‌ച

“ഒന്നും ശരിയല്ല”

കൂട്ടത്തില്‍ നടുക്കൂള്ള ചക്കി പൂച്ച
അമ്മിക്കുട്ടിയില്‍ ഒന്ന്‌ നക്കി
തന്നത്താന്‍ പറഞ്ഞു
“ഒന്നും ശരിയല്ല”.


ചക്കി കോഴിയും കറുമ്പന്‍ കാക്കയും
തമ്മില്‍ തമ്മില്‍ നോക്കി ചിരിച്ചു..
ചക്കി മുരടനക്കി 15 എന്ന്‌
ഉറക്കെ പറഞ്ഞു.


മുറ്റത്തേക്ക്‌ പറന്ന്‌ വന്ന
മുള്ളും ചോറും കടിച്ച്‌ പറിക്കുന്ന
ഇടയില്‍ വീണ്ടും പറഞ്ഞു.
“ഒന്നും ശരിയല്ല”.


ഒരു താളത്തിലെന്നപ്പോലെ
കറുമ്പന്‍ ചെല്ലി പതിനാറ്‌
കഥയറിയാതെ പാണ്ടി പട്ടി
ഒന്ന്‌ കുരച്ചു.
എന്തേ എന്ത്‌ പറ്റി ?.


അവന്‍ കേട്ടുവത്രെ
മൂന്ന്‌ ദിവസം
വാര്‍ത്തയിലെ ചര്‍ച്ചകള്‍
എല്ലാരും പറഞ്ഞു
എന്നും പറഞ്ഞു
ഒരൊന്ന്‌
“ഒന്നും ശരിയല്ല”..

13 അഭിപ്രായങ്ങൾ:

ചിതല്‍ പറഞ്ഞു...

ഒന്നും ശരിയല്ല.എനിക്കറിയാം ഇതും ശരിയല്ല.

ഭൂമിപുത്രി പറഞ്ഞു...

പബ്ലിക്ക് ഒപ്പീനിയന്‍ അതാണെങ്കില്‍പ്പിന്നെ
നമ്മളെന്തു പറയാനാന്ന്...

ആരൊ ഒരാള്‍ പറഞ്ഞു...

അല്ലെങ്കില്‍ എന്താണ് ശരിയായിട്ടുള്ളത്. ഒന്നും ശരിയല്ല..:(

തണല്‍ പറഞ്ഞു...

എന്തോന്ന് ചിതലേ
ഗുലാന്‍പരിശ് കളിക്കുവാണോ?
15...16..
അമ്മിക്കുട്ടിയിലെ നക്കു കലക്കി.

നാസ് പറഞ്ഞു...

ഒന്നും ശരിയല്ലന്നുള്ളതാണ് ശരി......

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഇതൊന്നും അത്ര ശരിയല്ല...

നന്ദന പറഞ്ഞു...

നല്ല വരികള്‍

വേതാളം.. പറഞ്ഞു...

എന്താ പിന്നെ ശരി മാഷേ?

ബയാന്‍ പറഞ്ഞു...

ശരി തെറ്റും, തെറ്റു ശരിയും തന്നെ. ഒന്നും തെറ്റുമല്ല, ഒന്നും ശരിയുമല്ല, പിന്നെ 15 ഉം 16 ഉം.

അതായി.

ചിതല്‍ പറഞ്ഞു...

എല്ലാവര്‍ക്കും നന്ദി.. ഭൂമിപുത്രി, പബ്ലിക്ക് ഒപ്പീനിയന്‍ എന്ത് എന്ന് നിശ്ചയിക്കുന്നത് ഇന്ന് ജനങ്ങള്‍ അല്ല.. വളരെ കുറച്ച് ആളുകള്‍ ആണ്.
എല്ലാവര്‍ക്കും നന്ദി...

samadkodakkad പറഞ്ഞു...

ഇതാപ്പും വേറെയൊന്നും ഇല്ലേ ?

കാന്താരിക്കുട്ടി പറഞ്ഞു...

ഒന്നും ശരിയല്ല എന്നതു വളരെ ശരിയാണു..ഒരെണ്ണമെങ്കിലും ശരിയായിരുന്നെങ്കില്‍ ?

safa പറഞ്ഞു...

എന്തിനു വെറുതെ കള്ളം പറ്യുന്നു...
എനിക്കരിയവുന്നതെല്ലാം ശരിയാണല്ലൊ...
...ആ...
ഒരുപക്ഷെ ഞാനൊന്നും അറിയുന്നില്ലായിരിക്കാം