മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2008, ജൂൺ 11, ബുധനാഴ്‌ച

ചിക്കന്‍ പോക്സ് വന്നാല്‍ ചിന്തകള്‍ക്ക് നോ സെന്‍സര്‍

എനിക്ക് ചിക്കന്‍ പോക്സായിരുന്നു….
തുടക്കത്തില്‍ തലക്കുള്ളില്‍
ഞാനില്ലാത്തത് പോലെ….
പിന്നെ കൈകാലുകള്‍
പരാതിപെടാതെ
തളര്‍ന്ന് ഉറങ്ങുന്നു…

ഞാനില്ലാതെ എന്റെ
ചിന്തകള്‍
ഒറ്റക്ക് സഞ്ചരിക്കാന്‍
ചില മുതലെടുപ്പ് നടത്തുന്നത്
ഞാനറിയുന്നു.…
അവക്ക് ഉത്സവമായിരിക്കും
മുന്‍ വിധികള്‍ കൂട്ടിനുണ്ടാവില്ലല്ലോ…

എഡിറ്റ് കഴിയാത്ത ചിന്തകള്‍
അപകടകരങ്ങളാണ്
അതിനെ പുറത്തേക്കെടുക്കാന്‍
പോപപ്പ് സമ്മതിക്കില്ല

ചിലത് ഇങ്ങനെയായിരിക്കാം
ബ്ലോഗ് അക്കാദമിക്ക് ഹിഡണ്‍
അജണ്ടകളില്ലേ
യൂറോപ്പില്‍ ബ്ലോഗര്‍മാര്‍
രാഷ്ട്രത്തെ ഭരിക്കുന്നെങ്കില്‍
ആദ്യമായി
ബാലറ്റിലൂടെ
കമ്യൂണിസം
കയറിയ ഇവിടെ
ബ്ലോഗേര്‍സിനും കയറിക്കൂടെ.
എന്നവര്‍ ചിന്തിക്കുന്നില്ലേ…
അങ്ങനെയാണെങ്കില്‍
അവര്‍ക്ക്
എന്തായിരിക്കും
പ്രത്യായശാസ്ത്രം
എവിടെയും എന്ന പോലെ
അവിടെയും ചില അടികള്‍ക്ക്
സ്കോപ്പില്ലേ

എഡിറ്റില്ലാത്ത
ചിന്തകള്‍
ഇങ്ങനെയാണ്
വെറുതോ
ഒരോന്ന് ചിന്തിക്കുക…

എനിക്ക് ചിക്കന്‍ പോക്സായിരുന്നു,,
ശ്രദ്ധിക്കുക
പടര്‍ന്നാല്‍
എഡിറ്റില്ലാത്ത
ചിന്തകള്‍ വെറുതേ
കയറിവരും…
വെറുതേ ഒരാവശ്യവുമില്ലാതെ….

5 അഭിപ്രായങ്ങൾ:

ചിതല്‍ പറഞ്ഞു...

ഞാനും ഒരു ബോറനാണേ
ശരിക്കും ചിന്തിച്ചതാണ് അപ്പോള്‍..ഇന്ന് ചില പോസ്റ്റ് കണ്ടപ്പോള്‍ കൂറേയായിട്ട് ഒന്നും ഇല്ലാത്തത് കൊണ്ട് പോസ്റ്റാം എന്ന് തോന്നി..

ശ്രീ പറഞ്ഞു...

ശരിയാണ് മാഷേ. എനിയ്ക്കും ചിക്കന്‍‌പോക്സ് പിടിച്ച് കിടന്ന സമയത്ത് ആദ്യത്തെ നാലഞ്ചു ദിവസം ഉറക്കം തീരെ ഇല്ലായിരുന്നു. അങ്ങനെ അഞ്ചാമത്തെ ദിവസം ആയപ്പോഴേയ്ക്കും ഞാനെന്തൊക്കെ ആണ് ചിന്തിച്ചു കൊണ്ടിരിയ്ക്കുന്നത് എന്ന് ആലോചിച്ചാല്‍ ഇപ്പോഴും ഒരെത്തും പിടിയുമില്ല. യാതൊരു നിയന്ത്രണവുമില്ലാത്ത ചിന്തകള്‍ തന്നെ ആയിരുന്നു.

Sureshkumar Punjhayil പറഞ്ഞു...

Good work... Best Wishes...!

സഫ പറഞ്ഞു...

ഓഹ് പിന്നെ....ചിക്കന്‍ പോക്സ് വന്നാല്‍ ചിന്തകള്‍ക് നൊ സെന്‍സര്‍....അല്ലങ്കിലോ....

സഫ പറഞ്ഞു...

ഓഹ് പിന്നെ....ചിക്കന്‍ പോക്സ് വന്നാല്‍ ചിന്തകള്‍ക് നൊ സെന്‍സര്‍....അല്ലങ്കിലോ???