മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2008, ഫെബ്രുവരി 18, തിങ്കളാഴ്‌ച

തുരുമ്പ്‌, അത്‌ ഒരു സത്യം

ഇടനെഞ്ചിലൊരു വേദന,
ചെറിയ തരുതരിപ്പും,
ഇനി എത്രനാളെന്ന്‌
മകന്‍ എന്നോട്‌ ചോദിച്ചു.

കിടക്കപ്പായ അവരെടുത്തു,
തല്ലിപൊളിക്കുന്ന മൂന്നാറും
കൊണ്ട്‌ വന്നവര്‍
ഇനി എത്രനാളെന്ന്‌
തള്ള എന്നോട്‌ ചോദിച്ചു..

ചിന്തകള്‍ വാര്‍ദ്ധക്യമായി,
യൌവനചിന്തകര്‍ പാര്‍ട്ടി എടുത്തു.
ഇനി എത്ര നാളെന്ന്‌
അവര്‍ എന്നോട്‌ ചോദിച്ചു,,

പഴയ വടി,
തുരുമ്പെടുത്തു,
അവിടെയെല്ലാം
അത്‌ പൊളിഞ്ഞ്‌ വീണു.
ഇനി എത്ര നാളെന്ന്‌
പി.ബി എന്നോട്‌ ചോദിച്ചു.

ഇനി മാലോകര്‍മാത്രം
കൂടെ നിന്ന്‌
ഉഷ ഉതുപ്പുമായി
എത്രനാള്
‍എന്ന്‌ ഞാന്‍ എന്നോട്‌ ചോദിച്ചു.
ചിന്തകള്‍ക്ക്‌ ഒരു ഗള്‍ഫ്‌ ഗെയിറ്റും
വടി മാറ്റാന്‍ ഒരു ടിപ്പ്‌ ടോപ്പും
എവിടെ നിന്നോ എന്നൊ നോക്കി ചിരിച്ചു

2 അഭിപ്രായങ്ങൾ:

നിലാവര്‍ നിസ പറഞ്ഞു...

നന്നായിട്ടുണ്ട്.. കാലികമായ, ചിതലരിക്കാത്ത ചിന്തകള്‍..

ചിതല്‍ പറഞ്ഞു...

ആയ്‌....
നന്ദി.....
നിലാവില്‍ നിന്ന് ഇങ്ങോട്ട്‌ ഒന്ന് വന്നതിന്ന്
സീരിയസ്സായിട്ട്....‌