മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2008, ഫെബ്രുവരി 23, ശനിയാഴ്‌ച

3 ചുള്ളികൊമ്പും ഒരു മട്ടലും

നേരം കളയാന്‍
ബാക്കി വെച്ചവര്‍
സമ്രാജ്യത്തിണ്റ്റെ
പഴയ ഒരു ചീട്ട്‌
അന്നെടുത്തു.

3 ചുള്ളികൊമ്പും
ഒരു മട്ടലും
അതിന്ന്‌ മതിയായ
ഉപകരണങ്ങള്‍
കാത്തിരുന്നു.

നേരം കളയാന്‍
ബാക്കി ഇല്ലാതിരുന്നവര്‍
അതിജീവനത്തിണ്റ്റെ
പുതിയ മന്ത്രമായി
3 ചുള്ളികൊമ്പും
ഒരു മട്ടലും

പിന്നെ എന്നോ
അത്‌
വിഡ്ഡിയാക്കാന്‍
ഒരു മരുന്നായി
3 ചുള്ളികൊമ്പും
ഒരു മട്ടലും

ഇന്നത്‌
മറ്റൊരു മരുന്നായി
ലേലം വിളിക്കുന്ന
അടിമത്തവും
കറുക്കുന്ന പണത്തെ
ശുദ്ധിയാക്കുന്ന ഗംഗാജലവും

7 അഭിപ്രായങ്ങൾ:

ചിതല്‍ പറഞ്ഞു...

3 ചുള്ളികൊമ്പും ഒരു മട്ടലും...

ചന്തു പറഞ്ഞു...

3 ചുള്ളിയും കൊലും കൊണ്ട്‌ അവര്‍ നമ്മുടെ മണ്ടക്കാണിടിക്കുന്നതല്ലെ.

ജഹനാര പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ചിതല്‍ പറഞ്ഞു...

നിസക്കും പോങ്ങുമ്മൂടനും, ചന്തുവിനും, ജഹനാരക്കും നന്ദി... ഒരു പാട്‌

Sharu.... പറഞ്ഞു...

നല്ല ചിന്ത..... പക്ഷെ ചിന്തിച്ചിട്ടും കാര്യമില്ല :)

chenganur_vs_kochukrishnan പറഞ്ഞു...

ഒരു തലമുറ മുഴുവന്‍ ഈ മൂന്നു കമ്പുകള്‍ കളയുന്നതു ജീവിതലക്ഷ്യമക്കുന്നു

ചിതല്‍ പറഞ്ഞു...

പ്രതികരിച്ചതിന്ന്
നന്ദി... ഒരു പാട്‌