മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2008, ഫെബ്രുവരി 25, തിങ്കളാഴ്‌ച

എരയാംകുടി ഓര്‍മിപ്പിക്കുന്ന ഒരു പ്രണയത്തെകുറിച്ച്‌..

അവളുടെ ഗദ്ഗദം കണ്ടു ഞാന്‍
അറിയാതെ മൌനത്തില്‍ വീണ്‌ പോയി.
ഉള്ളിലെ ദു:ഖത്തിന്‍ ആഴത്തെ പേടിച്ച്‌
കണ്ണീര്‍ തുള്ളികള്‍ അറിയാതെ പെയ്തു.
അവള്‍ എന്നുമെന്‍ താരാട്ട്‌ കേട്ടിരുന്നു.
എന്നും എന്‍ തലോടല്‍ അവളറിഞ്ഞു
ചിരിച്ച്‌ കൊണ്ടിരുന്ന മലകളും
ചാഞ്ചാടി നടന്ന പുഴകളും
അവളുടെ മാറും നിതംബവുമായിരുന്നു.
എണ്റ്റെ പ്രണയിനിയുടെ
മടിത്തട്ടില്‍ ശാപഭാരവുമായി
കിടന്ന ബീജങ്ങള്‍
അവളുടെ മാറും നിതംബവും
ഞെക്കിപിഴിഞ്ഞു.
എങ്കിലും പ്രണയിനിയെ
മനസ്സിണ്റ്റെ തണലില്‍ ഞാന്‍
ഒളിപ്പിച്ചു വെച്ചു.
പ്രണയിനിക്ക്‌ നല്‍കാന്‍
ചൂടിയതാണെങ്കിലും
ഒരു പൂ കാത്ത്‌ വെച്ചു.
ഈ കാമുകണ്റ്റെ വിലാപം
കേള്‍ക്കാതിരുന്ന്‌
മാറും നിതംബവും
നക്കി തുടച്ച്‌
അവസാന മുല കഷ്ണത്തിനും
അവര്‍ നറുക്കിട്ടു.
ഒടുവില്‍ പ്രണയിനിയുടെ
ഗര്‍ഭപാത്രവും തോണ്ടിയെടുത്ത്‌
അവര്‍ വ്യഭിചരിക്കുന്നു.
എനിക്ക്‌ അവസാനമായി
ചുമ്പിക്കാന്‍ ഒരെറ്റ ഇടവും നല്‍കാതെ..

9 അഭിപ്രായങ്ങൾ:

ചിതല്‍ പറഞ്ഞു...

"എരയാംകുടി ഓര്‍മിപ്പിക്കുന്ന ഒരു പ്രണയത്തെകുറിച്ച്‌.."

എനിക്ക്‌ അവസാനമായി ചുമ്പിക്കാന്‍ ഒരെറ്റ ഇടവും നല്‍കാതെ..അവര്‍ വ്യഭിചരിക്കുന്നു.

ചന്തു പറഞ്ഞു...

കേരളീയന്‍ ഇന്ന്‌ എത്തിപ്പെട്ട ഏറെ ദാരുണമായ അവസ്ഥ. ആര്‍ത്തി മൂത്ത്‌ മൂത്ത്‌.... ഇനി എങ്ങോട്ട്‌ ? ഈ വിഷയത്തെക്കുറിച്ച്‌ ചൊല്ലി തന്നതിന്‌ നന്ദി

ശ്രീ പറഞ്ഞു...

കവിത കൊള്ളാം.
:)

നിലാവര്‍ നിസ പറഞ്ഞു...

ബിംബങ്ങള്‍ അല്പം വയലന്റായിപ്പോയില്ലേ എന്നൊരു തോന്നല്‍.. തോന്നലാണേ..

RaFeeQ പറഞ്ഞു...

കവിത നന്നായി..

കൊസ്രാക്കൊള്ളി പറഞ്ഞു...

ചിതല്‍ ചിലത്‌ പറയാന്‍ ശ്രമിച്ചിട്ടുണ്ട്‌ അത്‌ നന്നായിട്ടുണ്‌ട്‌‘

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു...

സത്യം സത്യമായ്‌ പറഞ്ഞിരിക്കുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

കൊള്ളാം.

ചിതല്‍ പറഞ്ഞു...

ചന്തു,ശ്രീ,നിലാവര്‍,റഫീക്ക്,കൊസ്രാക്കൊള്ളി,സഗീര്‍,
പ്രിയ എല്ലാവര്‍ക്കും നന്ദി, ഒരുപാട്
നിലാവര്‍ എനിക്കും താങ്കളെപ്പോലെ മധുരം തന്നെയാണ്‍് ഇഷ്ടം(കടപ്പാട് ചിത്രകാരന്‍)പക്ഷേ എന്റെ കാഴച്ചകളില്‍ വയലന്റ്റ്സെ കാണുന്നുള്ളു..
കണ്ണിന്റെ പ്രശ്നമാകാം..