മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2008, മാർച്ച് 2, ഞായറാഴ്‌ച

ഒരു ഭീകരവാദികൂടി....

ഒരൊറ്റ വാക്ക്
വീശി അടിച്ച കൊടുങ്കാറ്റ്
പെട്ടെന്ന് മാളത്തിലേക്ക്
മറഞ്ഞിരുന്നു.

ചുറ്റും നിശബ്ദത
ഒരു കറുത്ത പൂച്ച
എവിടെ നിന്നോ വട്ടമിട്ടു
ചാടാന്‍ തക്കം നോക്കി.

തിളച്ച് മറഞ്ഞ
ചൂട് പാല്‍
തണുത്തു ആറി
ഒരെറ്റ വാക്ക്

പിറക്കാന്‍ മടിച്ച
ഗര്‍ഭ്ഭം
ഒരുങ്ങി
ചുറ്റിലും യാങ്കികള്‍
ഒരു ഞെട്ടലോടെ
അവര്‍ പറഞ്ഞു

ഉള്ളില്‍ ഒരു ഭീകരവാദി
ജനിക്കാനിരിക്കുന്ന ഒരു
മുസല്‍മാന്‍

സുകുമാരേട്ടന്റെ ഇതും അതിന്റെ ചില കമ്മന്റും വായിച്ചപ്പോള്‍തോന്നിയത്..

9 അഭിപ്രായങ്ങൾ:

ചിതല്‍ പറഞ്ഞു...

സുകുമാരേട്ടന്റെ ഇതും അതിന്റെ ചില കമ്മന്റും വായിച്ചപ്പോള്‍തോന്നിയത്..

നിരക്ഷരന്‍ പറഞ്ഞു...

ചിതലേ ഒരു ....
അല്ലെങ്കില്‍ വേണ്ട.
പിന്നെ പറയാം.

നീതീയോടൊപ്പം പറഞ്ഞു...

ചില ബ്ലോഗ്‌ വായനയുടെ ഞെട്ടിപ്പിക്കുന്ന അനന്തരഫലങ്ങള്‍. ആതു തന്നെയാണവര്‍ ലക്ഷ്യമിടുന്നതും. അത്‌ പിന്നെ അവരുടെ തന്നെ തലക്കുമുകളില്‍ തൂങ്ങുന്ന വാളാവാം എന്ന് ചിന്തിക്കാന്‍ കഴിയാത്തവര്‍. എന്തു ചെയ്യാം ആട്ടിയ വഴിക്ക്‌...........

ബഷീര്‍ വെള്ളറക്കാട്‌ പറഞ്ഞു...

ഭീകര വാദിയെ ജനിപ്പിക്കുന്നവര്‍ .. അവരാണു ശരിയായ ഭീകരര്‍..

രാഗേഷ് പറഞ്ഞു...

ബിന്‍ ലാദന്റെ ബാപ്പയും ഉമ്മയുമാണ് ശരിയായ ഭീകരര്‍ ! ബിന്‍ ലാദന്‍ പാവം !

ഉപാസന | Upasana പറഞ്ഞു...

ഈ യാങ്കികളുടെ ഒരു കാര്യമേ..!
:-)
ഉപാസന

ചിതല്‍ പറഞ്ഞു...

മുസ്ലിം നാമധാരികളില്‍ ഭീകരത എന്ന സാധനം ഇല്ല എന്നും ഒന്നും ഞാന്‍ പറയുന്നില്ല.
അത് ശുദ്ധ മണ്ടത്തരം ആയിപോവും. പക്ഷേ ഇസ്ലാം എന്ന ഒരു മതം തന്നെ ആ രീതിയിലാണെന്ന് പറഞ്ഞ് വരുമ്പോള്‍ തോന്നിയതാണീത്..

നിരക്ഷരന്‍ പറയാനുള്ളത് പറയാമായിരുന്നു..

നീതിയോടോപ്പം,ബഷീര്‍ നന്ദി..

രാഗേഷ്, എന്റെ പോസ്റ്റിനെല്ലാ കമന്റ് എന്നറിയാം..
ബിന്‍ലാദിനെ ആരാധിക്കാനും മുസ്ലീം നാമധാരികളിലെ ചില ആളുകളുണ്ടായിരുന്നു എന്നും ഞാന്‍ മറച്ച് വെക്കുന്നില്ല. എന്നാലും ഈ ബിന്‍ലാദനും നിര്‍മിക്കപെട്ടത് ചില ആളുകളുടെ(റഷ്യക്കെതിരെ അമേരിക്ക കൊണ്ട് വന്ന)പ്രേരണമൂലമായിരുന്നു എന്നും മറക്കരുത്(എന്നാലും ഭീകരത ഭീകരത തന്നെ)

ഉപാസന, നല്ല സൈറ്റുകളില്‍ കമന്റ് ഇടുന്ന ആളാണ്(ഞാനും ഒരു ഫാനാണേ)യാങ്കി എന്നത് ഇതും
കൂടി വായിച്ചപ്പോള്‍ എഴുതിയതാണ്.(പരിഹാസം ആണെന്ന് മനസ്സിലായി- ശരിക്കും എനിക്കും ഇങ്ങനെത്തെ ചര്‍ച്ചകള്‍ ഒന്നും ഇഷ്ട്മല്ല. പിന്നെ ബ്ലോഗ് വായനയില്‍ വന്ന ചില‍ കമ്മന്റുകളും മറ്റും കണ്ടപ്പോള്‍ എഴുതിപ്പോയി..പലരുടെയും വീക്ഷണം മുസ്ലീങ്ങള്‍ എല്ലാവരും ഭീകരത അംഗീകരിക്കുന്നു,അവരുടെ മതം അതാണ് പറയുന്നത് തുടങ്ങിയവയാണ്)

എല്ലാവര്‍ക്കും നന്ദി
സസ്നേഹം

ഉപാസന | Upasana പറഞ്ഞു...

പ്രിയ ചിതല്‍

എന്റെ വാക്കുകള്‍ ഇങ്ങിനെയൊക്കെ വിലയിരുത്താമോ..?

ഞാന്‍ ആരേയും പരിഹസിക്കാറില്ല.
ഇവിടെ ഞാന്‍ ഇട്ട കമന്റിനെ അങ്ങിനേയും വ്യാഖ്യാനിക്കാമെന്ന് ഇപ്പോ ഞാന്‍ തിരിച്ചറിയുന്നു.
നടുക്കത്തോടെ..!

മുസ്ലിം ഭീകരവാദം എന്നൊക്കെപ്പറയുന്നതൊന്നും ഈ കമന്റ് ഇടുമ്പോള്‍ ഞാന്‍ ആലോചിച്ചില്ലാ.
എന്താ ഇടേണ്ടെ എന്ന്നാലോചിച്ചപ്പോ മനസ്സില്‍ വന്നത് ഇട്ടു.

ഗൌരവമായ ഒരു കമന്റ് ഇടാന്‍ സമയം ഉണ്ടായിരുന്നില്ല...
സോറി.

ഒരുക്കല്‍ കൂടി പറയട്ടെ ഞാന്‍ പരിഹസിക്കുകയല്ലായിരുന്നു.
:-)
എന്നും സ്നേഹത്തോടെ
ഉപാസന

ഓ. ടോ: ചിതല്‍ ന് എന്റെ ആദ്യകമന്റ് ഡിലീറ്റ് ചെയ്യാം ട്ടോ. ഞാന്‍ ചെയ്യണമെങ്കില്‍ അങ്ങിനെ പറഞ്ഞോളൂ.
:-)

ചിതല്‍ പറഞ്ഞു...

ക്ഷമിക്കണം ഉപസാന....

ഈ കാലത്ത് വായന അങ്ങനെയാണ്.
തെറ്റിദ്ധരിക്കാന്‍ ഒരു പാട് എഴുത്തുകളും തെറ്റിദ്ധരിച്ച് വായിക്കാന്‍ ഒരു പാട് വായനക്കാരും..

ഇവിടെ വായനകാരന്റെ വായനയാണ് തെറ്റിയെത് . അത്കൊണ്ട് ക്ഷമിക്കുക.
തന്റെ നല്ല മനസ്സിന് നന്ദി...

ഓ, ടോ- പരസ്പരം മനസ്സ് തുറന്ന് സ്നേഹത്തോടെ പറയാനുള്ളത് നേരെ പറഞ്ഞാല്‍, അതായിരിക്കും ശരി, പിന്നെ മതഭ്രാന്തുകള്‍ക്ക് (ഇതില്‍ എല്ലാ മതങ്ങളെയും എതിര്‍ക്കാന്‍ വേണ്ടി എതിര്‍ക്കുന്ന ഭ്രാന്തും വരും) ഇവിടെ ഒരു സ്ഥാനവുമുണ്ടാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു,,,

സസ്നേഹം
ചിതല്‍...