മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2008, മാർച്ച് 9, ഞായറാഴ്‌ച

ചില പാഠങ്ങള്‍- നാം എങ്ങനെ വിഡ്ഡികളല്ല ?


പാഠം ഒന്ന്

ചിരിക്കുന്ന ബുദ്ധനെ
പോലെ
അനങ്ങാതിരിക്കണം
വെറുതെ മേല്‍പ്പോട്ട് നോക്കിയിരിക്കണം..

പാഠം രണ്ട്

അവര്‍ ഒരു കൂട്ടമായിരിക്കും
കയ്യില്‍ ഒരു വാള്‍
പോലെ ഒരു എക്സ്പ്രഷന്‍
അത് വാളല്ലന്ന് തിരിച്ചറിയണം
കാരണം
നാം അവരെപ്പോലെ വിഡ്ഡികളല്ല.

പാഠം മൂന്ന്

ഇനി അവര്‍ ആഞ്ഞ് വെട്ടിയാല്‍
ഇടത്ത് നിന്ന് വലത്തോട്ട്
മെല്ലെ തിരിഞ്ഞാല്‍
ഇരു കൈയ്യും
ഒളിപ്പിച്ച് വെക്കാം…
കൈ അത്
ഒരു ചിഹ്നമാണ്
നാളെ തിരിച്ച് വെട്ടാന്‍
ഞങ്ങള്‍ക്ക് നിങ്ങളുടെ
കൈമാത്രം ബാക്കി വേണം ..

10 അഭിപ്രായങ്ങൾ:

ചിതല്‍ പറഞ്ഞു...

"ചില പാഠങ്ങള്‍- നാം എങ്ങനെ വിഡ്ഡികളല്ല ?"
കണ്ണൂരിലെ അടുത്ത ഇരകള്‍ പഠിക്കേണ്ടത്

ഹരിത് പറഞ്ഞു...

പഠിച്ചിച്ചില്ല , പഠിക്കുന്നില്ല, പഠിക്കേമില്ല.

Sharu.... പറഞ്ഞു...

ഈ പാഠം പഠിച്ചും പഠിപ്പിച്ചും... കൊള്ളാം :)

തോന്ന്യാസി പറഞ്ഞു...

ചിരിക്കുന്ന ബുദ്ധനെ
പോലെ
അനങ്ങാതിരിക്കണം
വെറുതെ മേല്‍പ്പോട്ട് നോക്കിയിരിക്കണം


അതേ മാഷേ നമ്മുടെ ഭരണകൂടങ്ങള്‍ ഇപ്പോള്‍ ഇങ്ങനെയാണ്...................

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

അത് കറക്ട് തോന്ന്യാസീ..

അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
ഫസല്‍ പറഞ്ഞു...

കൈ അത്
ഒരു ചിഹ്നമാണ്
നാളെ തിരിച്ച് വെട്ടാന്‍
ഞങ്ങള്‍ക്ക് നിങ്ങളുടെ
കൈമാത്രം ബാക്കി വേണം ..

ഗ്രാമത്തിലെ ആണുങ്ങളായ ആണുങ്ങളൊക്കെയും നാടു വിട്ടതു കൊണ്ടു മാത്രം ഏഴ് എന്നത് എട്ടാക്കാന്‍ കഴിയാതെ പോയതിന്‍റെ നിരാശ നിഴലിക്കുന്നവരുടെ മുഖത്തിന്‍ ഉമ്മറത്തെ ചിതലരിച്ച കീറിയ കടലാസിലെ വരികള്‍

ചിതല്‍ പറഞ്ഞു...

ഹരിത്,ഷാരൂ,തോന്ന്യാസി,സജി,ഫസല്‍ എല്ലാവര്‍ക്കും നന്ദി...
സസ്നേഹം ചിതല്‍

കിനാവ് പറഞ്ഞു...

ശക്തം.

നമ്പര്‍ വണ്‍ മലയാളി, പറഞ്ഞു...

കാലൊച്ചകള്‍ കാതോടടുക്കുന്നു..
ബുദ്ധനു പോലും,
ഇരിക്കപ്പൊറുതിയില്ലാതാകുന്നു...