മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2008, മാർച്ച് 15, ശനിയാഴ്‌ച

ഉളുപ്പില്ലാത്തവര്‍.....


കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍
‍വിമര്‍ശിക്കപ്പെടേണ്ടത്‌.
വെറുക്കപെടേണ്ടത്‌..
ഇനിയൊരിക്കലും അവിടെ
ആരും കൊല്ലപ്പെടരുതേ
എന്ന്‌ മലയാളികള്‍ കൂട്ടമായി പ്രാര്‍ത്ഥിക്കുന്നു....


അതിനിടയില്‍ തികച്ചും ചെക്കുത്താന്റെ
കണ്ണുകളമായി ചിലര്‍ പതുങ്ങി
നില്‍ക്കുന്നത്‌ നാം കാണാതിരുന്നു കൂടാ..
കൊല്ലപ്പെട്ട ഒരു വിഭാഗത്തിന്റെ
കരളുരുകി മാത്രം കാണാവുന്ന
ഫോട്ടോകള്‍ ‍ഫോര്‍വേഡ്‌ ചെയ്ത്‌ കളിക്കുന്നു..


പ്രിയരേ ആ ഫോട്ടോയിലുള്ളവര്‍ക്കും
കുടുംബം ഉണ്ട്‌..
അത്‌ കൊന്നവര്‍ മാത്രമല്ല
ഫോര്‍വേഡ്‌ ചെയ്ത്‌ കളിക്കുന്നവരും
ഓര്‍ക്കേണ്ടതാണ്‌.ഇവിടെ ഒരു പാര്‍ട്ടി മാത്രമാണ്‌
തെറ്റുകാര്‍ എന്ന്‌
ഒരോ ഫോര്‍വേഡ്‌ മെസ്സേജിലും...


രാഷ്ട്രീയം ചെകുത്താന്റെ
മാര്‍ഗമെന്ന്‌
ടി. വി. ചാനലിലും
ചില ബ്ളോഗുകളിലും
സജീവ ചര്‍ച്ചകള്‍...
വിക്കിപീഡിയയില്‍
പുതിയ സ്കോര്‍ പട്ടികയും....


രാഷ്ട്രീയം മനുഷ്യന്റെ നന്‍മക്ക്‌ വേണ്ടിയുള്ളതാണ്‌
അത്‌ കേരളത്തിലെ ജനങ്ങള്‍ക്ക്‌
ഒരു പാട്‌ നന്‍മകളും നല്‍കിയിട്ടുണ്ട്‌

മനുഷ്യരുടെ തെന്നിനീങ്ങുന്ന വികാരങ്ങളില്‍
രാഷ്ട്രീയ ആദര്‍ശങ്ങള്‍
മറന്ന്‌ കൊലയാളികളായി അവര്‍ മാറുന്നു.
വികാരങ്ങളുടെ തള്ളിച്ചകളില്‍
വിചാരങ്ങള്‍ മാറി നിന്ന്‌ പോകുന്നു


അവിടെ
പാവം രാഷ്ട്രീയം എന്ത്‌ പിഴച്ചു.......

11 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഭീകര്‍ ദ്ര്യശ്യങ്ങള്‍.. ഇന്ന് മലയാളിക്ക്‌ വെറും കാഴ്ചായായി മാറിയിരിക്കുന്നു.. ചില വിഡ്ഡികള്‍ തങ്ങള്‍ ചെയ്യുന്നതെന്താണെന്ന് അറിയാതെ പ്രചരിപ്പിച്ച്‌ കൊണ്ടിരിക്കുന്നു.. കഷ്ടം

മൂര്‍ത്തി പറഞ്ഞു...

അവിടെ പാവം രാഷ്ട്രീയം എന്ത്‌ പിഴച്ചു.......

പറയേണ്ടത് പറഞ്ഞിരിക്കുന്നു ചിതല്‍..അത് പറയാതിരിക്കാന്‍ വയ്യ..ഒരു സല്യൂട്ട് ....

കൊസ്രാക്കൊള്ളി പറഞ്ഞു...

ഒന്നും പറയാന്‍ കഴിയുന്നില്ല ചിലപ്പോള്‍ അങ്ങനെയാണല്ലോ നാം എന്തിനെന്നറിയാതെ നിശ്ശബ്ദരായിപ്പോകും എന്നിട്ട് മനുഷ്യനാണെന്നും പറഞ്ഞ് നടക്കും...കണ്ടതെല്ലാം ചിതലിരിച്ചു പോയെങ്കില്‍

rajesh പറഞ്ഞു...

സത്യം.

മലയാളിയുടെ മനസ്‌ ഇത്രയ്ക്കു മരവിച്ചതോ എന്ന് ചോദിച്ചുപോകുന്ന നിമിഷങ്ങള്‍.

ശ്രീവല്ലഭന്‍ പറഞ്ഞു...

ഇപ്പോള്‍ കിട്ടി ആ ഇമെയില്‍ എനിക്കും. ഭീകരം തന്നെ. വളരെ വികലമായ മനസ്സുകല്‍ക്കെ ഇങ്ങനെ മനുഷ്യരെ കൊല്ലാന്‍ പറ്റൂ ( ഏത് പാര്ട്ടിക്കാര്‍ ആയാലും)

വഴി പോക്കന്‍.. പറഞ്ഞു...

എനിക്കും കിട്ടിയൊരു ഫോര്‍വേഡ്. വരട്ടെ ഇനിയും കിട്ടാനുണ്ട്.

വിക്കിയില്‍ ഓണ്‍ലൈന്‍ സ്കോര്‍ബോറ്ഡ്, അതിലിപ്പൊ കാര്യനിര്‍വാഹകരെ കാണാനില്ല, ആവശ്യത്തിനും അനാവശ്യത്തിനും കയറി എഡിറ്റ് ചെയ്യുകയും റിമൂവ് ചെയ്യുകയും ചെയ്യുന്നവര്‍ സ്കോര്‍ ബോഡുകള്‍ അപ്ഡേറ്റു ചെയ്യുന്ന തിരക്കില്‍..!!!!

മനസ്സിലാക്കാനുള്ള കഴിവിവനൊന്നുമില്ലെങ്കില്‍ എന്തു പറഞ്ഞിട്ടെന്ന്തു കാര്യം..!!!

ചിതല്‍ പറഞ്ഞു...

ak,
താങ്കള്‍ പറഞ്ഞത് പോലെയല്ല അവര്‍ നല്ലവണ്ണം അറിയുന്നുണ്ട്....
മൂര്‍ത്തി മാഷ്... നന്ദി..
കൊസ്രക്കൊള്ളി
കണ്ടെതെല്ലാം ചിതലരിച്ച് പോയെങ്കില്‍..ആഗ്രഹിച്ച് പോവും
രജേഷ് നന്ദി...പലരും മരവിപ്പിച്ച് കൊണ്ടിരിക്കുകയാണ് നമ്മുടെ മനസ്സുകളെ...
ശ്രീവല്ലഭന്‍,
വളരെ വികലമായ മനസ്സുകല്‍ക്കെ ഇങ്ങനെ മനുഷ്യരെ കൊല്ലാന്‍ പറ്റൂ ( ഏത് പാര്ട്ടിക്കാര്‍ ആയാലും)
അതേ മനസ്സുള്ളവര്‍ക്കേ അത് ഫോര്‍വേഡ് ചെയ്ത് കളിക്കാനും തോന്നൂ,,,,, നന്ദി
വഴി പോക്കന്‍ നന്ദി....

സസ്നേഹം
ചിതല്‍

സനാതനന്‍ പറഞ്ഞു...

എനിക്കും കിട്ടി ഒരു ഫോര്‍വേര്‍ഡ് ഞാനും അയച്ചു ഒരു ഫോര്‍വേഡ്.പക്ഷേ ഞാന്‍ കണ്ടില്ല ഏതു വിഭാഗത്തിന്റേതായിരുന്നു എന്നു ഞാന്‍ നോക്കിയില്ല.കണ്ടില്ല.മനുഷ്യന്റേതാണെന്നു തോന്നി.മനുഷ്യന്റെതുതന്നെയാണോ?

നിലാവര്‍ നിസ പറഞ്ഞു...

ശരിയാണ്.. ഇന്ന് ഏറ്റവും അധികം ചീത്ത കേള്‍ക്കുന്ന വാക്കായി മാറിയിട്ടുണ്ട് രാഷ്ട്രീയം. രാഷ്ട്രീയത്തിന്റെ ശരികേടുകള്‍ക്ക് ഏറ്റവും വലിയ പ്രതിവിധി ശരിയായ, മാനവികതാ ബോധമുള്ള രാഷ്ട്രീയം മാത്രമാണ്.. അതിലേക്ക് ഉയരാന്‍ നമുക്ക് എന്നാണ് സാധിക്കുക?

മനോജ്.ഇ.| manoj.e പറഞ്ഞു...

കൂലിത്തല്ലുകാര്‍ തമ്മില്‍ തല്ലുന്നു, വെട്ടിമരിക്കുന്നു. നേതാക്കള്‍ ജയിക്കുന്നു. നാടു മരിക്കുന്നു...

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

എന്താ പറയാ :(