മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2008, മാർച്ച് 5, ബുധനാഴ്‌ച

പറഞ്ഞിട്ട് കാര്യമില്ല....പ്രണയം
ഇത് ഒരു കൂടാരമാണ്
ചിലപ്പോള്‍
ഒരു കാറ്റിന് പോലും
അകത്തെത്താന്‍
കഴിയാതെ
ഞാന്‍ വീര്‍പ്പ് മുട്ടികിടക്കും

ചില സമയങ്ങളില്‍
നാലുമണി പൂവിന്റെ
സുഗന്ധത്തേക്കാള്‍
എന്നെ ഉന്മാദനാക്കും
അതിന്റെ വിയര്‍പ്പിന്റെ
പച്ച മണം..

രാത്രിയില്‍ ,
വീണുടയുന്ന
കുപ്പിച്ചില്ലുകള്‍
കൂടാരത്തെ
വലം വെക്കാറുണ്ട്.

അവിടെ കിടന്ന
നാളുകളിലെ
ഓര്‍മകളുടെ
ചപ്പുചവറുകള്‍ക്കിടയില്‍
ഒരു ഒറ്റ രൂപയുടെ
നാണയം പോലും
എന്നെ കാത്തിരുന്നില്ല.

എങ്കിലും
എന്നെക്കെയോ
ഇതിന്റെ സൌന്ദര്യം
എന്നെ കൊണ്ട് പോയിരുന്നു
അതിന്റെ കാണാത്ത
വാതിലിന്റെ ഉള്ളിലേക്ക്..

പക്ഷേ
എനിക്കറിയില്ലായിരുന്നു
എല്ലാ കൂടാരവും
പോലെ
അടച്ച് വെക്കാന്‍ അതിനും
രണ്ട് ചോയ്സാണ്
എന്നത്.
അത് കൊണ്ടായിരിക്കാം
ഞാനടച്ചത്
എനിക്കൊരിക്കലും
തുറക്കാന്‍ സാധികാതിരുന്നത്

12 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

പ്രണയവാതില്‍ക്കല് കാത്തു നില്‍പ്പാണോ മാഷേ...

ഒന്നു കൂടി ശ്രമിച്ചു നോക്കൂ... തുറക്കാന്‍ പറ്റിയേക്കും.
:)

Sharu.... പറഞ്ഞു...

പ്രണയമെന്ന കൂടാരം.... നല്ല ആശയം :)

ചിതല്‍ പറഞ്ഞു...

പറഞ്ഞിട്ട് കാര്യമില്ല....

പ്രണയം
ഇത് ഒരു കൂടാരമാണ്

ചന്തു പറഞ്ഞു...

പ്രണയക്കൂടാരത്തിനെന്തിനാ ഒരു പട്ടി കാവല്‍ ?
നല്ല വരികള്‍...

നജൂസ്‌ പറഞ്ഞു...

പ്രണയം തന്നെയല്ലേ..

sv പറഞ്ഞു...

പ്രണയം ഒരു വീര്‍പ്പുമുട്ടലായോ മാഷെ...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ചിതല്‍ പറഞ്ഞു...

ശ്രീ, അത് ഇനി തുറന്നിട്ട് കാര്യമില്ല..അത് കൊണ്ട് ഞാന്‍ വലിഞ്ഞു,,,

ഷാരു, ചന്തു..നജ്രസ്,sv എല്ലാവര്‍ക്കും നന്ദി..

സസ്നേഹം
ചിതല്‍

പ്രിയന്‍ അലക്സ് റിബല്ലോ പറഞ്ഞു...

!

Ranjith chemmad പറഞ്ഞു...

പ്രണയകൂടാരത്തിണ്റ്റെ ഭൂതപര്‍വ്വങ്ങളില്‍
ഒറ്റ നാണയം തിരഞ്ഞത്‌ ശരിയായില്ല
കാരണം പ്രണയം ഒരുനാണ്യവിള അല്ല്ലല്ലോ
പക്ഷേ,
നാണയം ഇപ്പോള്‍ ഒരു പ്രണയ വിളയാണ്‌!

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു...

പ്രണയം നന്നായിട്ടുണ്ടു മാഷെ...
നല്ല വരികള്‍...

safa പറഞ്ഞു...

“ഇനിയെത്ര തിര വന്നു പോകിലും എന്റെ കനല്‍ മുറിവില്‍ നിന്‍ മുഖം മാത്രം
എന്റെ ശ്രവണികളില്‍ നിന്‍ തത്ത നിദ്ര മാത്രം...“
‘പക‘യില്‍ കവി ഉദ്ദേഷിച്ച വിഷയം എന്തായാലും, പ്രനയത്തിന്റെ കാര്യത്തില്‍ അത് success ആയില്ലെങ്കില്‍ പിന്നെ എത്ര തിര വന്നു പൊയാലും ഇല്ലെങ്കിലും...
ആ...ഇനി പറഞിട്ട് കാര്യമില്ലല്ലോ..അല്ലേ..

അജ്ഞാതന്‍ പറഞ്ഞു...

nice