മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2008, മാർച്ച് 23, ഞായറാഴ്‌ച

തോന്നല്‍
കോടതി ആദ്യം വിറച്ചു,
പിന്നെ കുരച്ചു
ഇവന്‍ ഭീകരനാണ്‌അന്ന്‌ കുലച്ച
വാഴക്കുല കട്ടെടുത്തത്‌
ഇവന്റെ മുത്തച്ചനാണ്‌പട്ടിണി
ഒരു തോന്നലാണ്‌
കട്ടെടുക്കുക എന്നത്
യാഥാര്‍ത്ഥ്യവുംവിശപ്പ്‌ എന്നൊരു പദം
മനസ്സിന്റെ വെറും
അനുഭൂതിയെന്ന്‌
വിധി പുസ്തകത്തില്‍
ഒരു മീനിനെ പോലെ പിടഞ്ഞു


അതിന്റെ പേരില്‍

തീറ്റ കക്കുന്നവന്‍

കൊടും കുറ്റവാളി..
അവന്‍ ചിരിച്ചു
അന്ന്‌
മുത്തച്ചന്‍
കട്ടെടുത്തപ്പോള്‍
എല്ലാ പഴവും
തിന്നത്‌ നിങ്ങളാണ്‌
എന്നവന്‍ കോടതിയില്‍ ബോധിപ്പിച്ചു.

ഭക്ഷണ മോഷണകേസ്സില്‍ റിമാന്റിലായി ക്ഷയം പിടിപ്പെട്ട് മരണപ്പെട്ട ആദിവാസി ബബുവിനെ മറക്കാന്‍ വേണ്ടി പെടാപാട് പെടുന്നവര്‍ക്ക്..

14 അഭിപ്രായങ്ങൾ:

akberbooks പറഞ്ഞു...

സമര്‍പ്പണം:ദരിദ്രമൃതന്‌

ജ്യോനവന്‍ പറഞ്ഞു...

"പട്ടിണി ഒരു തോന്നലാണ്‌
കട്ടെടുക്കുക എന്നത് യാഥാര്‍ത്ഥ്യവും"

എത്ര അര്‍ത്ഥപൂര്‍ണമായ വരികള്‍.....

ചിതല്‍ പറഞ്ഞു...

ഭക്ഷണ മോഷണകേസ്സില്‍ റിമാന്റിലായി ക്ഷയം പിടിപ്പെട്ട് മരണപ്പെട്ട ആദിവാസി ബബുവിനെ മറക്കാന്‍ വേണ്ടി പെടാപാട് പെടുന്നവര്‍ക്ക്..

സുല്‍ |Sul പറഞ്ഞു...

ചിന്തിപ്പിക്കുന്ന വരികള്‍.

-സുല്‍

നിലാവര്‍ നിസ പറഞ്ഞു...

മൂര്‍ച്ച...

sv പറഞ്ഞു...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

"പട്ടിണി ഒരു തോന്നലാണ്‌
കട്ടെടുക്കുക എന്നത് യാഥാര്‍ത്ഥ്യവും"

Sarikkum!

അല്ഫോന്‍സക്കുട്ടി പറഞ്ഞു...

എന്തേ ഈ ലോകം ഇങ്ങനെ?

ശ്രീ പറഞ്ഞു...

ഈ സമര്‍പ്പണം നന്നായി.

മുരളീകൃഷ്ണ മാലോത്ത്‌ പറഞ്ഞു...

"പട്ടിണി ഒരു തോന്നലാണ്‌
കട്ടെടുക്കുക എന്നത് യാഥാര്‍ത്ഥ്യവും"

അര്‍ത്ഥപൂര്‍ണമായ വരികള്‍.....
നന്നായിട്ടുണ്ടു

maramaakri പറഞ്ഞു...

മേലാല്‍ നിങ്ങള്‍ എഴുതരുത്‌. ഞാന്‍ തുടങ്ങി.

ചിതല്‍ പറഞ്ഞു...

akberbooks, ജ്യോനവന്‍,സുല്‍,നിലാവര്‍,sv,പ്രിയ,അല്ഫോന്‍സ്കുട്ടി,ശ്രീ,മുരളി നന്ദി.. ഒരുപാട്.
മരമാക്രി ആദ്യം സത്യം ഒരാളെങ്കിലും പറഞ്ഞല്ലോ എന്ന് കരുതി. നോക്കുമ്പോള്‍ എല്ലായിടത്തും ഇത് തന്നെ എഴുതിയത് ല്ലേ.. ച്ചെ,,, എന്നെ കൊതിപ്പിച്ചു,,,എന്തായാലും നന്ദി..

സനാതനന്‍ പറഞ്ഞു...

ഇതു കാണാന്‍ വൈകിപ്പോയി.വളരെ നന്നായിട്ടുണ്ട്

safa പറഞ്ഞു...

എന്തൊക്കെയോ എനിക്കും തോന്നി